Social MediaTRENDING
mythenJanuary 25, 2024
അങ്കമാലിയിലെ പ്രധാനമന്ത്രി; ജയ്ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യല്‍ മീഡിയ

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ജയ്ശ്രീറാം വിളിച്ച നടി രേവതിയെ ട്രോളി സോഷ്യല്‍ മീഡിയ.
കിലുക്കം എന്ന ചിത്രത്തിലെ പോപ്പുലറായ അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ഭാഗം സൂചിപ്പിച്ചുകൊണ്ടാണ് ട്രോളുകള്‍. ഇനി രേവതിയെ അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കാം എന്ന് ഉറപ്പ് വല്ലതും കൊടുത്തോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി ട്രോള്‍ ഗ്രൂപ്പുകളും അതിന് താഴെ വന്ന കമന്റുകളുമെല്ലാം ഇത്തരത്തില്‍ ഉള്ളതായിരുന്നു.
വിദ്യാഭ്യാസമുള്ള മനുഷ്യർ ഇത്തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുമോ എന്നും, ബാബറിയുടെ ചരിത്രം അറിയാത്ത ആളല്ലലോ രേവതി എന്നും ചോദ്യങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് താൻ വിശ്വാസിയാണെന്ന തരത്തില്‍ രേവതി ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.






