Month: January 2024
-
Kerala
ആർ. ജയചന്ദ്രന് ഭരണപരമായ മികവിനുള്ള എക്സൈസ് വകുപ്പിൻ്റെ ‘ബാഡ്ജ് ഓഫ് എക്സലൻസ്’ അവാർഡ്
തൃശൂർ: എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ഭരണപരമായ മികവിന് നൽകുന്ന 2022-’23 വർഷത്തെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്. തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ നടന്ന പ്രത്യേക ചടങ്ങിൽ എക്‌സൈസ് മന്ത്രി എം. ബി രാജേഷ് അവാർഡ് സമ്മാനിച്ചു. സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അഭിവാദ്യം സ്വീകരിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് നേടിയ ആര്‍. ജയചന്ദ്രന്‍ എക്സൈസ് വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി കോട്ടയത്ത് ജോലി ചെയ്യുന്നു. 1998ൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ ഔദ്യോഗിക മികവിന് 2014, 2020 വര്‍ഷങ്ങളിലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. എക്സൈസ് ആസ്ഥാനത്ത് ജോലി ചെയ്ത കാലയളവിലെ നിയമപരമായ കാര്യങ്ങളിൽ പുലർത്തിയ അവധാനതയും ജാഗ്രതയും…
Read More » -
Kerala
നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേയില്‍ നിന്ന് നമ്ബർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് പ്രതി നിഷാന്ത്.ഇൻഫോ പാർക്ക് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്
Read More » -
NEWS
ശ്രീരാമന്റെ ചിത്രം ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ; വ്യാജവീഡിയോയുമായി വീണ്ടും സംഘപരിവാർ
ജനുവരി 22 തിങ്കളാഴ്ചയായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേല്‍ തുടങ്ങി നൂറുകണക്കിന് പ്രമുഖരാണ് പങ്കെടുത്തത്. പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ദുബായ് ബുർജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണമുണ്ടായിരുന്നു. കെട്ടിടത്തിന് മുകളില്‍ ശ്രീരാമന്റെ രൂപം വർണപ്രകാശത്തോടെ കത്തി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. 916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത്’ എന്ന കുറിപ്പോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്ന് വാർത്ത മാദ്ധ്യമങ്ങള്‍ നടത്തിയ ഫാക്റ്റ് ചെക്കിലൂടെ മനസിലായത്. ചിത്രം എഡിറ്റ് ചെയ്ത് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ശ്രീരാമന്റെ രൂപം ബുർജ് ഖലീഫയില്‍ തെളിയിച്ചതിന്റെ യാതൊരു ചിത്രങ്ങളോ റിപ്പോർട്ടുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാധാരണ ദിവസങ്ങളില്‍ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചാല്‍ ബൂർജ് ഖലീഫ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവയ്ക്കാറുണ്ട്.…
Read More » -
NEWS
ആശുപത്രികൾ കേന്ദ്രമാക്കി ഹമാസ് തീവ്രവാദികൾ; വളഞ്ഞ് ഇസ്രായേൽ സേന; ഖാൻയൂനിസില്‍ രൂക്ഷയുദ്ധം
റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ആശുപത്രികള്‍ക്കു സമീപം ഇസ്രയേലും ഹമാസും തമ്മില്‍ രൂക്ഷയുദ്ധം. നാസർ, അല്‍ അഖ്സ, അല്‍ അമല്‍ ആശുപത്രികള്‍ക്കടുത്താണ് യുദ്ധം. ഇതേത്തുടർന്ന് ജനങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്കാണ് കൂട്ടപ്പലായനം. ഹമാസ് തീവ്രവാദികൾ ആശുപത്രികളിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ആശുപത്രികളുടെ പരിസരം ഒഴിയണമെന്ന് കഴിഞ്ഞദിവസം ഇസ്രയേല്‍ നിർദേശിച്ചിരുന്നു. 88,000 പലസ്തീൻകാരുടെ വീടുകള്‍ ഇവിടെയുണ്ട്. യുദ്ധത്തെത്തുടർന്ന് പലായനംചെയ്തെത്തിയ 4.25 ലക്ഷംപേരും ഈ പ്രദേശത്തെ അഭയകേന്ദ്രങ്ങളില്‍ തങ്ങുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യവിഭാഗം പറഞ്ഞു. നാസർ ആശുപത്രിയിലും പരിസരത്തുമായി 850 രോഗികളും 18,000 അഭയാർഥികളുമുണ്ട്. നിരന്തര ആക്രമണം നടക്കുന്നതിനാല്‍ ഇവിടെനിന്ന് പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതിയാണിവർക്കെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് അറിയിച്ചു. തുരങ്കങ്ങൾ ഇസ്രായേൽ സേന കണ്ടുപിടിച്ചതോടെ ഇവ ഉപേക്ഷിച്ച് ഹമാസ് തീവ്രവാദികൾ ഖാൻ യുനിസിലെ ആശുപത്രികളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.ഇതോടെ ഇവിടം വിട്ട് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് കഴിഞ്ഞ ദിവസം തന്നെ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.കരയുദ്ധത്തിനൊപ്പം ഇസ്രയേല്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ഖാൻ…
Read More » -
Careers
അഗ്നിവീര്‍ സെലക്ഷൻ ടെസ്റ്റ്: രജിസ്ട്രേഷൻ ഫെബ്രുവരി ആറുവരെ
തിരുവനന്തപുരം: വ്യോമസേനയില്‍ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും ഓണ്‍ലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയില്‍ ജനിച്ചവരായിരിക്കണം. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. ശാസ്ത്ര ഇതര വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കില്‍ ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഓണ്‍ലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം https://agnipathvayu.cdac.in എന്ന വെബ് പോർട്ടലില്‍ ലഭിക്കും.
Read More » -
Kerala
ആശുപത്രിയില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ടു സ്ത്രീകള്‍ പിടിയില്‍
തൃശൂർ: ആശുപത്രിയില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ടു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ ശിവകാമി, റോജ എന്നിവരെയാണ് പിടികൂടിയത്. പൈങ്കുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. ഇവർ മെഡിക്കല്‍ കോളേജില്‍ സ്കാനിംഗിനെത്തിയതായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാൻ നിന്ന സമയത്താണ് ഇവരുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ ശിവകാമി, റോജ എന്നിവരെ പിടികൂടിയത്.
Read More » -
Careers
യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; സൗജന്യ റിക്രൂട്ട്മെന്റ്; ശമ്പളം 1950 യു.എ.ഇ ദിര്‍ഹം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. യോഗ്യത 25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വേതനം 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ). കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.
Read More » -
Careers
റേഡിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസർ ഒഴിവുകൾ
റേഡിയോളജിസ്റ്റ് നിയമനം കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആർ/എം.ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ്. താത്പര്യമുള്ളവർ ജനുവരി 31 നകം [email protected] ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോണ്‍: 0491 2504695. മെഡിക്കല്‍ ഓഫീസർ ഒഴിവ് ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 25-ന് മുമ്ബായി ജില്ല കോർഡിനേറ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9072302561, [email protected].
Read More » -
Careers
കേരഫെഡില്‍ ഡെപ്യൂട്ടേഷൻ ഒഴിവുകള്‍
കേരഫെഡില്‍ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയില്‍സ്) തസ്തികകളില്‍ ഡെപ്യൂട്ടഷൻ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്ബലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerafed.com സന്ദർശിക്കുക.
Read More »
