FoodLIFE

ഉള്ളിത്തീയല്‍ വേറെ ലവലാണ് ! ഇതാ കിടിലൻ രുചിയില്‍ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം

ചോറിനൊപ്പം ഒരു തൊടുകറിയുണ്ടെങ്കിൽ ചോറ് ഇറങ്ങിപ്പോകുന്നതു പോലും നമ്മൾ അറിയുകയില്ല.ഇതാ പച്ചക്കറികൾ അധികം വേണ്ടാത്ത ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം.

വേണ്ട സാധനങ്ങൾ

  • ചെറിയുള്ളി- 500 ഗ്രാം
  • കടുക്- അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
  • തേങ്ങ ചിരകിയത്- ഒരു കപ്പ്
  • പെരുംജീരകം- അരടീസ്പൂണ്‍
  • കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
  • വറ്റല്‍മുളക്- ആറെണ്ണം
  • മുരിങ്ങക്കോല്‍- മൂന്നെണ്ണം
  • ജീരകം- അരടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • ശര്‍ക്കര- രണ്ട് ടേബിള്‍സ്പൂണ്‍
  • പുളിപിഴിഞ്ഞത്- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

Signature-ad

പാന്‍ചൂടാക്കി വറ്റല്‍മുളകും മല്ലിയും കുരുമുളകും കടുകും പെരുംജീരകവും വറുത്തെടുക്കുക. മറ്റൊരു പാനില്‍ തേങ്ങ വറുത്ത് നേരത്തെ ചൂടാക്കിയ കൂട്ട് ചേര്‍ത്ത് അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ ജീരകവും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ഇടണം. ഇതിലേക്ക് നുറുക്കിയ ഉള്ളി, മുരിങ്ങക്കോല്‍, പുളിവെള്ളം എന്നിവ ചേര്‍ത്തോളൂ. ഇത് ഇളംതീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഒടുവില്‍ ശര്‍ക്കരയും അരപ്പും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ചൂടാക്കി അടുപ്പില്‍ നിന്ന് ഇറക്കാം.

Back to top button
error: