Month: January 2024

  • Sports

    സ്പോർട്സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങൾ

    കൊച്ചി: ഇന്ത്യയുടെ സ്പോർട്സ് ഹബ്ബാകാൻ കേരളം. ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത്‌ പുതുതായി നിർമ്മിക്കുന്നത്. കൊച്ചിയിലെ ചെങ്ങമനാടാണ് ക്രിക്കറ്റ് സ്റ്റേഡിയം.1500 കോടി രൂപയുടേതാണ് പദ്ധതി.നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്തായാണിത്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടൊപ്പം  ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച്‌ സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവ ഉണ്ടാകും. ഇതിനൊപ്പം 8 ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക.ഇതിന് മാത്രം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിർമ്മിക്കും.…

    Read More »
  • India

    രാഹുല്‍ എത്തിയ ലോക്സഭാ മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ആസാം മുഖ്യമന്ത്രി 

    ഗുവാഹത്തി: രാഹുല്‍ എത്തിയ ലോക്സഭാ മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മ പ്രസ്താവിച്ചു. രാഹുല്‍ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും ആളുകള്‍ എത്താത്തതും വാര്‍ത്താപ്രാധാന്യം ലഭിക്കാത്തതും കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയായിരിക്കെയാണ് ഹിമന്ത വിശ്വശര്‍മ്മയുടെ പരിഹാസം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയ്‌ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ആസാമില്‍ പോലീസുമായി കോണ്‍ഗ്രസുകാര്‍ പലയിടത്തും ഏറ്റുമുട്ടിയതും ജനക്കൂട്ടം പ്രധാനമന്ത്രിക്ക് ജയ് വിളിച്ച്‌ രാഹുലിനെ നിരവധി സ്ഥലത്ത് തടഞ്ഞതും യാത്രയെ വിവാദത്തിലാക്കി. അതിനിടെ ഭാരത് ജോഡോ ന്യായ യാത്ര  ബംഗാളിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ ഇന്‍ഡ്യ സഖ്യവുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് ഇവിടെയും രാഹുലിന് തിരിച്ചടിയായി. ആറു ദിവസത്തോളം ബംഗാളിലൂടെ സഞ്ചരിക്കുന്ന യാത്രയ്‌ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പരസ്യമായ അതൃപ്തി തൃണമൂല്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ബീഹാറിലും ഇന്‍ഡി സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ യാത്രയോട് നിതീഷ്…

    Read More »
  • Careers

    റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങില്‍ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികള്‍ ഐ.എല്‍.ഡി.എം വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.  ഇ-മെയില്‍: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോണ്‍: 0471-2365559, 9447302431.

    Read More »
  • Kerala

    വന്ദേ ഭാരത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍

    തിരുവനന്തപുരം: ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച്‌ കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാർ  തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ. ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ യാത്ര ചെയ്യുന്നത്. കേരളം കഴിഞ്ഞാല്‍ ഡല്‍ഹി-വാരണാസി, ഡല്‍ഹി-കത്ര റൂട്ടുകളിലാണ് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ റൂട്ടുകളിലെ ഒക്യുപെൻസി റേറ്റ് 120 ശതമാനമാണ്. ചെന്നൈ-തിരുനെല്‍വേലി റൂട്ടില്‍ 119 ശതമാനവും, മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 114 ശതമാനവും, സെക്കന്ദരാബാദ്-വിശാഖപട്ടണം റൂട്ടില്‍ 110 ശതമാനം യാത്രക്കാരുമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേ ഭാരതാണ്. ഈ റൂട്ടില്‍ 50 ശതമാനം യാത്രക്കാർ മാത്രമാണ് സഞ്ചരിക്കുന്നത്. നിലവില്‍, രാജ്യത്ത് 41 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.

    Read More »
  • Kerala

    ഉണ്ണിമുകുന്ദൻ ഇല്ല; കെ എസ് ചിത്രയെ മത്സരിപ്പിക്കാൻ ബിജെപി; ഒന്നുകിൽ തിരുവനന്തപുരം അല്ലെങ്കിൽ പത്തനംതിട്ട

    തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടൻ ഉണ്ണി മുകുന്ദൻ, ഗായിക കെ എസ് ചിത്ര എന്നിവരെ മത്സരിപ്പിക്കാൻ ബിജെപി.ഉണ്ണിമുകന്ദനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും താരത്തിന്റെ മാനേജർ അത് തള്ളിയിട്ടുണ്ട്. വാർത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമെന്നും സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദൻ തത്‌കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ മാനേജർ വിപിൻ പറഞ്ഞു. ഉണ്ണി മുകുന്ദന് ഒരു പാർട്ടിയിലും അംഗത്വമില്ല, നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ അതിലൊന്നും യാതൊരു കഴമ്ബുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിപിൻ വ്യക്തമാക്കി. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്ന് വാർത്തകള്‍ ഉണ്ടായിരുന്നു. സംഘപരിവാറുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന താരമാണ് ഉണ്ണി. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പരസ്യമായി…

    Read More »
  • India

    ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡണ്ട്: മാക്രോണ്‍ 

    ന്യൂഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അക്കാദമിക് ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി  30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ. 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോൺ ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് പ്രഖ്യാപനം നടത്തിയത്. ‘2030ല്‍ ഫ്രാന്‍സില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും, ഇത്  സാധ്യമാക്കാന്‍  വേണ്ടത് ഞാൻ ചെയ്യും,’ മാക്രോണ്‍  പറഞ്ഞു. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയ്‌ക്കും ഫ്രാന്‍സിനും ഒരുമിച്ച്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മക്രോണ്‍ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തില്‍ എന്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളോടൊപ്പമുണ്ടായതില്‍ സന്തോഷവും അഭിമാനവുമുണ്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ റിപ്പബ്ലിക് ദിന ആശംസകള്‍  അദ്ദേഹം എക്‌സിലൂടെ നേരുകയും ചെയ്തു.

    Read More »
  • LIFE

    യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ; സ്ഥാനാരോഹണം ഫെബ്രുവരി എട്ടിന് തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ പാത്രിയർക്കീസ് ബാവ നിർവഹിക്കും

    കോട്ടയം: യാക്കോബായ സുറിയാനി സഭയ്ക്ക് പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദർശന വേളയിലാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. കുർബാന മധ്യേനടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും. ആ​കമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്തയായ തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഫാ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗ്ഗീസ് കുറ്റിപ്പുഴയിൽ എന്നിവർക്കാണ്…

    Read More »
  • NEWS

    അമിത സമ്പത്ത് മനസമാധാനം തകർക്കും, അത് മഹാവ്യാധികൾക്കും കാരണമാകും

    വെളിച്ചം       ആ ദേശത്ത് പ്രസിദ്ധമായ ഒരു ഗുരുകുലമുണ്ട്. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നല്‍കുന്നതിനുമായി ഗുരുജി ഏവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരുദിവസം ഒരാള്‍ ചോദിച്ചു: “ഗുരുജി, ഒരുവന് സമ്പത്ത് എത്രവരെയാകാം,  സമ്പാദിക്കുന്നത് ഒരു തെറ്റാണോ?” ഗുരുജി പറഞ്ഞു: “സമ്പാദിക്കുന്നത് തെറ്റല്ല, പക്ഷേ, അമിതമായും അന്യായമായും ഒരു നാണയം പോലും ആരും സമ്പാദിക്കാന്‍ പാടില്ല.” അതിനുശേഷം ഗുരുജി എണീറ്റുപോയി.  അവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് മുട്ടകൊടുക്കാനായി അദ്ദേഹം ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു.  കോഴിക്കൂട്ടില്‍ നിന്നും ഒരു കൂടനിറയെ മുട്ടയുമായി അദ്ദേഹം തിരികെയെത്തി. എന്നിട്ട് സംശയം ചോദിച്ചയാളിനോട് കൈനീട്ടാന്‍ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകള്‍ ഒന്നൊന്നായി വെക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മുട്ടകള്‍ ഇരുകയ്യും ചേര്‍ത്ത് പിടിച്ച് ശേഖരിച്ചു. എന്നാല്‍ ഗുരുജി ഒന്നും മിണ്ടാതെ മുട്ടകള്‍ കൊടുത്തുകൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: “ഗുരുജി എനിക്കുപിടിക്കാന്‍ ആകുന്നില്ല, ദയവായി നിര്‍ത്തൂ.” ഗുരുജി ഇത് കേട്ടതായി ഭാവിച്ചതേയില്ല.  മുട്ടകളെല്ലാം ഒന്നിനുപിറകേ ഒന്നായി…

    Read More »
  • India

    രാജസ്ഥാനിലെ വഴിയോരക്കടയില്‍ നിന്നും ചായ കുടിച്ച്‌ നരേന്ദ്രമോദിയും ഇമ്മാനുവല്‍ മാക്രോണും

    ജയ്പൂർ: ഇന്ത്യയുടെ റിപ്പബ്ലിക്   റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടൊപ്പം രാജസ്ഥാനിലെ വഴിയോരക്കടയില്‍ നിന്നും ചായ കുടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകിട്ട് ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് സ്വീകരിച്ചത്.റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മാക്രോണ്‍. കഴിഞ്ഞ വർഷം ജൂലൈ 13, 14 തീയതികളില്‍ ബാസ്റ്റില്‍ ഡേ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശിച്ചിരുന്നു. അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയോദ്ധ്യാ രാമക്ഷേത്ര മാതൃക സമ്മാനിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ഹവാ മഹല്‍ സന്ദർശന വേളയിലാണ് ഫ്രഞ്ച് പ്രസിഡന്റിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ മാതൃക സമ്മാനിച്ചത്.

    Read More »
  • India

    ‘ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും’: ബിജെപി നേതാവ് കൂടിയായ വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്

          ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളിൽ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ നീക്കം. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. അച്ഛനെ സഹായിക്കാൻ, ശ്രീരാമൻ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി. ശ്രീരാമനെപ്പോലൊരു പുത്രനെ ആരാണ് ആഗ്രഹിക്കാത്തത് എന്നും ബിജെപി നേതാവ് കൂടിയായ ഷദാബ് ഷംസ് കൂട്ടിച്ചേർത്തു. ഈ നീക്കത്തെ മുസ്ലിംകൾ എതിർത്താലോ എന്ന ചോദ്യത്തിന്, തനിക്ക് ഭയമില്ലെന്നും എതിർപ്പിനെ ഭയപ്പെട്ടിരുന്നെങ്കിൽ മുസ്ലീമായിട്ടും ബിജെപിയിൽ ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിൻ്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് മുതൽ അവതരിപ്പിക്കുമെന്ന്…

    Read More »
Back to top button
error: