SportsTRENDING

സ്പോർട്സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങൾ

കൊച്ചി: ഇന്ത്യയുടെ സ്പോർട്സ് ഹബ്ബാകാൻ കേരളം. ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത്‌ പുതുതായി നിർമ്മിക്കുന്നത്.
കൊച്ചിയിലെ ചെങ്ങമനാടാണ് ക്രിക്കറ്റ് സ്റ്റേഡിയം.1500 കോടി രൂപയുടേതാണ് പദ്ധതി.നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്തായാണിത്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടൊപ്പം  ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച്‌ സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവ ഉണ്ടാകും.

ഇതിനൊപ്പം 8 ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക.ഇതിന് മാത്രം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

Signature-ad

രണ്ടാംഘട്ടത്തില്‍ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ വരും. ഇതിന് പുറമെ നാല് അക്കാദമികള്‍ കൂടി നിർമ്മിക്കുന്നുണ്ട്.

5 വർഷത്തിനുള്ളില്‍ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളില്‍ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി.

Back to top button
error: