IndiaNEWS

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡണ്ട്: മാക്രോണ്‍ 

ന്യൂഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അക്കാദമിക് ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി  30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ.
75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോൺ ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് പ്രഖ്യാപനം നടത്തിയത്.
‘2030ല്‍ ഫ്രാന്‍സില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും, ഇത്  സാധ്യമാക്കാന്‍  വേണ്ടത് ഞാൻ ചെയ്യും,’ മാക്രോണ്‍  പറഞ്ഞു.
ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയ്‌ക്കും ഫ്രാന്‍സിനും ഒരുമിച്ച്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മക്രോണ്‍ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

‘റിപ്പബ്ലിക് ദിനത്തില്‍ എന്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളോടൊപ്പമുണ്ടായതില്‍ സന്തോഷവും അഭിമാനവുമുണ്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ റിപ്പബ്ലിക് ദിന ആശംസകള്‍  അദ്ദേഹം എക്‌സിലൂടെ നേരുകയും ചെയ്തു.

Back to top button
error: