Month: January 2024

  • Kerala

    പ്രീമിയം ബ്രാന്‍ഡ് റസ്റ്ററന്റുകളുമായി കുടുംബശ്രീ; നേട്ടം

    അങ്കമാലി: സംസ്ഥാനത്തെ ആദ്യ കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റിന് അങ്കമാലിയില്‍ തുടക്കമായി.അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ് റസ്റ്ററന്റുകള്‍ ആരംഭിക്കുന്നുണ്ട്. അതേസമയം മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വാസ്യത, കൈപുണ്യം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ് റസ്റ്ററന്റുകളുടെ ആരംഭമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച്‌ കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സരസ്സ്, കേരളീയം തുടങ്ങിയ മേളകളിലൂടെ റെക്കോര്‍ഡ് വില്‍പന കൈവരിക്കാന്‍ കുടുംബശ്രീക്ക്…

    Read More »
  • NEWS

    വിദേശ കപ്പലിന് നേരെ ഹൂതി ആക്രമണം;  കുതിച്ചെത്തി ഇന്ത്യൻ നാവിക സേന 

    ന്യൂഡല്‍ഹി: ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്ക് കപ്പിലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സഹായമെത്തിച്ച്‌ ഇന്ത്യന്‍ നാവിക സേന. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിൻ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായി എത്തിയത്. മിസൈല്‍ ആക്രമണത്തില്‍ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പല്‍ പങ്കാളികളായി. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 18നും ഇതേപോലൊരു ഇടപെടൽ ഐ.എന്‍.എസ് വിശാഖപട്ടണം നടത്തിയിരുന്നു.

    Read More »
  • NEWS

    കരുണയും ക്രൗര്യവും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങൾ, ഏതു വേണമെന്നു തീരുമാനിക്കുന്നത് സ്വന്തം മനസ്സു തന്നെ

    ഹൃദയത്തിനൊരു ഹിമകണം- 20 ഗുരുവിനെ പറ്റിക്കാൻ ഒരുത്തൻ കയ്യിലൊരു കിളിക്കുഞ്ഞുമായി ഗുരുവിന്റെ അടുത്ത് ചെന്നു. കൈക്കുമ്പിളിൽ കിളിയെ മറച്ചു പിടിച്ച് അയാൾ ഗുരുവിനോട് ചോദിച്ചു:   “ഈ കിളി ചത്തതോ ജീവനുള്ളതോ?” കിളി ചത്തത് എന്ന് ഗുരു പറഞ്ഞാൽ ആ നിമിഷം അയാൾ കിളിയെ തുറന്ന് വിടും. കിളിക്ക് ജീവനുണ്ട് എന്ന് പറഞ്ഞാൽ  ആ നിമിഷം അതിനെ ഞെക്കിക്കൊല്ലും. ഗുരുവിന് കാര്യം മനസ്സിലായി. ഗുരു പറഞ്ഞു: “ആ കിളിയുടെ ജീവൻ നിന്റെ വിരലുകളിലാണ്.” ഓർക്കണം നമ്മുടെ വിരലുകൾക്ക് ചെയ്യാവുന്ന സാധ്യതകൾ. ഒരു കാര്യത്തോട് കൈ നീട്ടാം അല്ലെങ്കിൽ കൈ മടക്കാം. വിരലുകൾ തലച്ചോറിനെ അനുസരിക്കും. ഏതിനോട്, എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അവതാരകർ: എയ്ഞ്ചൽ എൽദോ, മേരി വർഗീസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • Kerala

    ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല; മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു: കെ.സുരേന്ദ്രൻ

    കാസർഗോഡ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച്‌ നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എൻഎസ്‌എസും എസ്‌എൻഡിപിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി തെളിയിച്ചത് എല്‍ഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങള്‍ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്കരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • Kerala

    കാസർകോട് മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്

    കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. കുമ്ബള എസ്‌ഐ ആയിരുന്ന എസ്‌ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ഐപിസി 304 എ പ്രകാരം നരഹത്യക്ക് കേസ്. ഇവര്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. അംഗഡിമുഗര്‍ ഗവ. ഹയര‍് സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പ്പെട്ടത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന്. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് ചികിത്സയിലിരിക്കെ മരിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന കുട്ടിയുടെ മാതാവ് സഫിയയുടെ പരാതിയിലാണ് കോടതി നടപടി. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഫര്‍ഹാസിന്‍റെ മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.

    Read More »
  • India

    റായ്ബറേലിയില്‍ മത്സരിക്കില്ല; പ്രിയങ്ക ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് 

    ന്യൂഡൽഹി:: രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക്.ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു ചലനവും സൃഷ്ടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വര്‍ഷത്തോളം പ്രിയങ്ക യുപിയില്‍ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന് രണ്ട് അസംബ്ലി സീറ്റില്‍ വിജയം ഒതുക്കേണ്ടിവന്നു. റായ്ബറേലിയിലെ നിയമസഭാ മണ്ഡലങ്ങള്‍പോലും ബിജെപി പിടിച്ചടക്കിയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റില്‍ ഇനി വിജയിക്കുകയെന്നത് പ്രിയങ്കയ്ക്ക് അപ്രാപ്യമായി മാറാനുള്ള സാധ്യത ചെറുതല്ല.അതിനാൽ കർണാടകയിലോ കേരളത്തിലോ മത്സരിക്കാനാണ് അവർക്ക് താൽപ്പര്യം എന്നാണ് വിവരം. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് മകള്‍ പ്രിയങ്കാ ഗാന്ധിയെ വിജയസാധ്യത ഉള്ളയിടത്ത് നിർത്തി മത്സരിപ്പിക്കാനാണ് കോൺഗ്രസിനും താൽപ്പര്യം അടുത്ത തെരഞ്ഞെടുപ്പില്‍ സോണിയ പ്രചാരണരംഗത്തും സജീവമായി ഉണ്ടാകാനിടയില്ല.അതിനാൽ തന്നെ പ്രിയങ്കയെ ഉയർത്തി കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം. ഉത്തര്‍പ്രദേശില്‍തന്നെ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ കാലങ്ങളോളം വിജയിച്ചിരുന്ന അമേഠി…

    Read More »
  • Kerala

    കേന്ദ്രസുരക്ഷ ലഭിച്ച ആര്‍എസ്‌എസുകാരുടെ പട്ടികയില്‍ ഇപ്പോള്‍ ഗവര്‍ണറും : മുഖ്യമന്ത്രി

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി.അദ്ദേഹം പ്രത്യേക തീരിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുവകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരത്തിലുള്ളവര്‍ ആരായാലും അവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാം.അതിനോട് അധികാര സ്ഥാനത്തിരിക്കുന്നവര്‍ സ്വീകരിക്കേണ്ട നിലപാടുണ്ട്. മുഖ്യമന്ത്രിയായ തനിക്ക് നേരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെതിരെ റാഡില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. പോലീസ് ചയ്യേണ്ട ഡ്യൂട്ടി യാത്രക്ക് സൗകര്യം ഒരുക്കുകയെന്നതാണ്. പ്രതിഷേധിച്ചവര്‍ക്ക് നേരെ നിയമനടപടിയുണ്ടാകും.എന്നാല്‍ എഫ്‌ഐആര്‍ തന്നെ കാണിക്കണം എന്ന് പറഞ്ഞ് റോഡില്‍ കുത്തിയിരിക്കുന്നത് ശരിയല്ല. ഗവര്‍ണര്‍ ആവശ്യപ്പെട്ടിടാണോ കേന്ദ്ര നിലപാടിന്റെ ഭാഗമാണോ എന്നറിയില്ല ഗവര്‍ണറുടെ സിആര്‍പിഎഫ് സുരക്ഷ. വിചിത്രമായ കാര്യം സ്റ്റേറ്റ് തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പോലീസ് സുരക്ഷ ലഭിക്കുന്നത് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് വേണ്ട കേന്ദ്ര സുരക്ഷ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.…

    Read More »
  • Kerala

    നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിലായിരുന്നു. പ്രവീണിന്റെ മൃതദേഹം ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റില്‍ നാല് കുത്തേറ്റ പാടുകളുണ്ട്. സംഭവത്തില്‍ ഉടുമ്ബൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

    Read More »
  • Kerala

    റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച്‌ യുവാവിന് പൊള്ളലേറ്റു

    തൃശൂർ: റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച്‌ യുവാവിന് പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് ഗുരുതരമായി പൊള്ളലേറ്റത്. റോഡിലൂടെ ബൈക്കില്‍ വരുന്നതിനിടെ ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്ബ് തിരുനാള്‍ ആഘോഷത്തിനിടെയാണ് സംഭവം.   തീപിടുത്തത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ്  ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റത്.സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തില്‍ അണച്ചു. പരിക്കേറ്റ ശ്രീകാന്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഗവർണർക്ക് യന്ത്രതോക്കുകളുമായി 55 സുരക്ഷാ ഭടന്‍മാര്‍; Z+ സെക്യൂരിറ്റിയില്‍ എന്തെല്ലാം

    തിരുവനന്തപുരം : പ്രധാനമന്ത്രി കഴിഞ്ഞാല്‍ മറ്റ് വിവിഐപികള്‍ക്ക് നല്‍കുന്ന ഏറ്റവും കനത്ത സുരക്ഷാ കവചമാണ് Z+. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ഉള്‍പ്പെടെയുള്ള സുരക്ഷാ ഭടന്‍മാരാണ് Z+ സെക്യൂരിറ്റിയുടെ ഭാഗമായുള്ളത്. 55 പേരടങ്ങുന്ന കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്ക് പുറമേ എന്‍എസ്ജി കമാന്‍ഡോകളും ഇതില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫ് അല്ലെങ്കില്‍ ഇന്‍ഡോ തിബറ്റന്‍ ബോർഡർ പോലീസ്(ഐടിബിപി) എന്നീ സുരക്ഷാസേനയില്‍ ഉള്‍പ്പെട്ടവരാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇസെഡ് പ്ലസ് സുരക്ഷയാണ് സംസ്ഥാന പോലീസ് നല്‍കുന്നത്. 24 മണിക്കൂറും വിവിഐപിക്കൊപ്പം സായുധരായ സുരക്ഷാ സേനയുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനമുള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാകും യാത്ര. എകെ 47 അടക്കമുള്ള തോക്കുകളുമായാണ് സുരക്ഷാ സേനാംഗങ്ങള്‍ സഞ്ചരിക്കുക. വിവിഐപിയുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വെടി വയ്ക്കുന്നതിനും അനുമതിയുണ്ട്. ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കിയ വാഹനവ്യൂഹവും ഒപ്പം സഞ്ചരിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാകും സുരക്ഷാ സേനയുടെ പ്രവര്‍ത്തനം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഒരു വിവരവും പുറത്ത് വിടാറില്ല. വിവിഐപി പങ്കെടുക്കുന്ന…

    Read More »
Back to top button
error: