സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അധികാരത്തിലുള്ളവര്‍ ആരായാലും അവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാം.അതിനോട് അധികാര സ്ഥാനത്തിരിക്കുന്നവര്‍ സ്വീകരിക്കേണ്ട നിലപാടുണ്ട്. മുഖ്യമന്ത്രിയായ തനിക്ക് നേരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെതിരെ റാഡില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. പോലീസ് ചയ്യേണ്ട ഡ്യൂട്ടി യാത്രക്ക് സൗകര്യം ഒരുക്കുകയെന്നതാണ്. പ്രതിഷേധിച്ചവര്‍ക്ക് നേരെ നിയമനടപടിയുണ്ടാകും.എന്നാല്‍ എഫ്‌ഐആര്‍ തന്നെ കാണിക്കണം എന്ന് പറഞ്ഞ് റോഡില്‍ കുത്തിയിരിക്കുന്നത് ശരിയല്ല.
ഗവര്‍ണര്‍ ആവശ്യപ്പെട്ടിടാണോ കേന്ദ്ര നിലപാടിന്റെ ഭാഗമാണോ എന്നറിയില്ല ഗവര്‍ണറുടെ സിആര്‍പിഎഫ് സുരക്ഷ. വിചിത്രമായ കാര്യം സ്റ്റേറ്റ് തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പോലീസ് സുരക്ഷ ലഭിക്കുന്നത് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് വേണ്ട കേന്ദ്ര സുരക്ഷ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സുരക്ഷ ലഭിച്ചിട്ടുണ്ട്. അതേ പട്ടികയിലാണ് ഗവര്‍ണറും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് എന്താ പ്രത്യേകത?അവര്‍ക്ക് നേരിട്ട് കേസെടുക്കാനാകുമോ? സിആര്‍പിഎഫിന് ഗവര്‍ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തികകാനാകുമോ. അധികാര സ്ഥാനത്തിന് മേലെയാണ് നിയമം എന്ന് മനസിലാക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കണം. അത് ഇതേവരെ ആര്‍ജിക്കാന്‍ ഗവര്‍ണര്‍ക്കായിട്ടില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും വിവേകവും കാണിക്കണം. ഇതിലൊക്കെ ഏതെങ്കിലും കുറവുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം – മുഖ്യമന്ത്രി പറഞ്ഞു.