Month: January 2024

  • Kerala

    ട്രെയിനിന് മുന്നില്‍ ചാടാനെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച് പോലീസ്

    കാസർകോട്: ട്രെയിനിന് മുന്നില്‍ ചാടാനെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച് റയിൽവെ പോലീസ്. ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്താനെത്തിയ റെയില്‍വെ പൊലീസാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോ റിക്ഷാ ഡ്രൈവറായ ചന്ദ്രൻ എന്ന 56 കാരന്റെ ജീവൻ രക്ഷിച്ചത്. വെളളിയാഴ്ച രാത്രി 9.10 മണിയോടെ മംഗലാപുരം ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന 16356 നമ്ബര്‍ അന്ത്യോദയ എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് സൗത്തിന് അടുത്തുവെച്ച്‌ കല്ലേറുണ്ടായിരുന്നു. മാതോത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവര്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം റെയില്‍വെ പൊലീസ് നടത്തി വരുന്നുണ്ട്.  അന്വേഷണത്തിന്റെ ഭാഗമായി ട്രാക്കിന് സമീപം പരിശോധിക്കുന്നതിനിടയിലാണ് ഓട്ടോ റിക്ഷ ഡ്രൈവറായ ചന്ദ്രനെ ട്രാക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നില്‍ക്കുന്നത് കണ്ടത്. ഇദ്ദേഹത്തെ സമീപിച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് ട്രെയിനിന് മുന്നില്‍ ചാടാനെത്തിയതാണെന്ന് വ്യക്തമായത്. കാരണം ചേദിച്ചപ്പോള്‍ സാമ്ബത്തിക പ്രയാസം കാരണം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെത്തിയതാണെന്നായിരുന്നു മറുപടി. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് പറഞ്ഞ്…

    Read More »
  • NEWS

    സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു

    റിയാദ്: സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു.1952ല്‍ മദ്യനിരോധനം നിലവില്‍വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് മദ്യശാല തുറന്നത്.മദ്യം ആവശ്യമുള്ള മുസ്‌ലിമിതര നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘ഡിപ്ലോ ആപ്പ്’ എന്നമൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ചെയ്യണം. ഇവര്‍ക്ക് മാസം നിശ്ചിതയളവ് മദ്യം വാങ്ങാം.  21 വയസ്സില്‍ താഴെയുള്ളവരെ മദ്യശാലയില്‍ കയറ്റില്ല.അതേപോലെ സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Read More »
  • Social Media

    കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്; സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം

    സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ജീവനൊടുക്കിയ  കുരുന്നിന്റെ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്.പാലക്കാട്: എടത്തനാട്ടുകരയിലാണ് സംഭവം. സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്. അതിലും കൂടുതൽ ചിലവാണ് ഒരു ടൂറിന് സ്‌കൂളുകൾ ചോദിക്കുന്നത്. 7000 രൂപയാണ് എന്റെ മോന്റെ സ്‌കൂൾ ചോദിച്ചത്. എന്റെ കയ്യിൽ അത്രയും കാണില്ലെന്ന് കരുതി അവൻ ചോദിച്ചില്ല. രണ്ടു ദിവസം ഒരു കാരണവും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ചോദിച്ചത് കൊണ്ട് അവൻ പറഞ്ഞത് മിക്കവരും ടൂറുപോയി എന്നാണ്. നിനക്ക് വിഷമമുണ്ടോ, നേരത്തെ പറയാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ പൈസ ഉണ്ടാവില്ല എന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്ന മറുപടി. പോകാത്ത അഞ്ചോ ആറോ പേരുണ്ട്. ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം. ഇതൊരു പഠനയാത്രയൊന്നുമല്ല. അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം. പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തിയത്.…

    Read More »
  • NEWS

    നമുക്കു നമ്മെ സ്വയം കടഞ്ഞെടുക്കാം, സ്വയം സ്ഫുടം ചെയ്ത നന്മയുടെ കേദാരമാകട്ടെ ഓരോരുത്തരുടെയും മനസ്സ്

    വെളിച്ചം        ഗുരുവും ഇരുപത് ശിഷ്യന്മാരുമാണ് ആ ആശ്രമത്തില്‍ താമസിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും ഗുരുജി എവിടേക്കോ പോകുമായിരുന്നു.  അതുകൊണ്ട് തന്നെ അന്ന് അവര്‍ക്ക് വിദ്യകളൊന്നും പഠിക്കാനില്ലായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ പ്രധാന  ശിഷ്യന്‍ മറ്റുള്ളവരോട് പറഞ്ഞു: “ഗുരുജി എല്ലാ തിങ്കളാഴ്ചയും എവിടെ പോകുന്നുവെന്ന് ഞാന്‍ കണ്ടുപിടിക്കാന്‍ പോവുകയാണ്.  ചിലപ്പോള്‍ ശക്തികിട്ടുന്ന നിഗൂഢമായ വിദ്യപഠിക്കാനാകും പോകുന്നത്, അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ പോകുന്നതാകും, അതുമല്ലെങ്കില്‍ എന്തെങ്കിലും ദുര്‍നടപ്പ് ആകാനും സാധ്യതയുണ്ട്. എന്തായാലും അടുത്ത തിങ്കളാഴ്ച ഞാനീ കള്ളത്തരം പൊളിക്കും, തീര്‍ച്ച.” ശിഷ്യന്മാര്‍ കാത്തിരുന്നു.  അടുത്ത തിങ്കളാഴ്ചയായി.  ഗുരുജി ഇറങ്ങിയതിന്റെ പിന്നാലെ ശിഷ്യനും യാത്രയായി. ഏറെ ദൂരം പിന്നിട്ട് അദ്ദേഹം ഒരു വീട്ടിലേക്ക് കയറി പോകുന്നതാണ് ശിഷ്യൻ കണ്ടത്.  ഉച്ച കഴിഞ്ഞാണ് തിരിച്ചു പോയത്. ഗുരുജി പോയപ്പോള്‍ തുറന്ന് കിടന്ന വാതിലിലൂടെ ശിഷ്യൻ വീടിനകത്തേക്ക് കയറി. അവിടെ കട്ടിലില്‍ ഒരു മനുഷ്യന്‍ തളര്‍ന്ന് കിടപ്പുണ്ടായിരുന്നു. ഗുരുജി അയാളുടെ മുറി വൃത്തിയാക്കി, അയാളെ കുളിപ്പിച്ച്,…

    Read More »
  • Kerala

    കുത്തിയിരിപ്പ് സമരം; കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് 1000 രൂപ നല്‍കി ഗവര്‍ണർ

    കൊല്ലം: എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. നിലമേലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവര്‍ണര്‍ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം.

    Read More »
  • Kerala

    എസ്‌എഫ്‌ഐക്കാർ വാഹനത്തിൽ തൊട്ടിട്ടില്ല ; ദൃശ്യങ്ങൾ പുറത്ത് 

    കൊല്ലം: എസ്‌എഫ്‌ഐക്കാർ തന്റെ വാഹനത്തില്‍ ഇടിച്ചതു കൊണ്ടാണ് പുറത്തിറങ്ങിയതെന്ന ഗവർണറുടെ വിശദീകരണം പച്ചക്കള്ളം.സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.   എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിക്കുന്നത് ദൃശ്യങ്ങളിലില്ല. അൻപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകർ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്. ഗവർണറുടെ വാഹനവ്യൂഹം എത്തിയപ്പോൾ കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നിട്ടും എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെ എത്തി.എന്നാൽ ആരും വാഹനത്തിൽ തൊട്ടിട്ടില്ല.  ഈ‌ സമയം  ക്ഷുഭിതനായി ഗവർണർ പുറത്തിറങ്ങി പോലീസിനെ ശകാരിക്കുകയും കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്നു  പൊലീസിനോട് പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പെരുമാറിയാൽ എന്താണ് ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയിൽ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെയുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഗവർണർ മനപ്പൂർവ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണെന്നും…

    Read More »
  • Kerala

    നയപ്രഖ്യാപനത്തിന് സമയില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

    തിരുവനന്തപുരം: നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, എന്നാല്‍ റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെങ്കിലും പ്രതിഷേധം നടക്കുമ്ബോള്‍ ആ സ്ഥലത്ത് ഇറങ്ങി പോലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുമോ? അല്ലെങ്കില്‍ ബാനര്‍ അഴിക്കാന്‍ പറയുമോ?കേരളത്തില്‍ എന്നല്ല രാജ്യത്താകെ ഇത്തരത്തില്‍ കാര്യങ്ങള്‍ ഏതെങ്കിലും നേതാവ് ചെയ്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണറുടെ കാര്യത്തില്‍ പോലീസ് അവരുടെ ജോലി ചെയ്യും. എഫ്‌ഐആര്‍ ഇടുന്നത് സാധാരണ ചെയ്യുന്ന കാര്യമാണ്. അതിന് കുത്തിയിരിപ്പ് സമരത്തിന്റെ ആവശ്യമുണ്ടോ? ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള വെല്ലുവിളിയാണ് നടത്തിയതെന്നും നിയമത്തിന് മുകളില്‍ അല്ല ഗവര്‍ണറുടെ അധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിആര്‍പിഎഫിന് കേരളത്തില്‍ എന്തു ചെയ്യാനാവും. അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

    Read More »
  • Kerala

    ”ഗവര്‍ണര്‍ നുണ പറയുന്നു; കേന്ദ്ര സേനയെ ഇറക്കിയാലും സമരം തുടരും”

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഗവര്‍ണറുടെ ഇടപെടലുകള്‍ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണെന്ന് ആര്‍ഷോ ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുത്തുന്നുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുകയാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണപറയുകയാണ്. ഒരു വിദ്യാര്‍ഥിയും വാഹനത്തിന് സമീപത്തേക്ക് പോയിട്ടില്ല. സമാധാന സമരത്തെ അക്രമമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഗവര്‍ണര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരവുമായി മുന്നോട്ടുപോകും. ‘ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പോലീസ്. പ്രതിഷേധാക്കാര്‍ക്കെതിരെ 124 ചുമത്തിയത്തില്‍ ഞങ്ങള്‍ക്ക് വലിയ വിമര്‍ശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും…

    Read More »
  • Kerala

    കേരള കോണ്‍ഗ്രസ് എമ്മിലേക്കു മടങ്ങാന്‍ ജോണി നെല്ലൂര്‍; ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി

    കോട്ടയം: മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയാണു സന്ദര്‍ശനം. അദ്ദേഹം ഉടന്‍ കേരള കോണ്‍ഗ്രസ് എം അംഗത്വം ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നതു സന്തോഷകരമാണെന്ന് ജോണി നെല്ലൂര്‍ കൂടിക്കാഴ്ചയ്ക്കുമുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേരാന്‍ നേരത്തെ ജോണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോസ് കെ. മാണിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു. പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പവും ചേര്‍ന്നു. മാസങ്ങള്‍ക്കുമുന്‍പാണ് കേരള കോണ്‍ഗ്രസ് എം വിട്ടത്. ഇതിനുശേഷം 2023 ഏപ്രിലില്‍ ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനായി നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. മുന്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം വി.വി അഗസ്റ്റിന്‍, മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫന്‍, കെ.ഡി ലൂയിസ് എന്നിവരും നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍, യു.ഡി.എഫില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജോണി നെല്ലൂര്‍ സ്വന്തം പാര്‍ട്ടി വിട്ട് കേരള…

    Read More »
  • Kerala

    ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കും; ഇന്നു മുതല്‍ സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്. സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍…

    Read More »
Back to top button
error: