Fiction

കരുണയും ക്രൗര്യവും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങൾ, ഏതു വേണമെന്നു തീരുമാനിക്കുന്നത് സ്വന്തം മനസ്സു തന്നെ

ഹൃദയത്തിനൊരു ഹിമകണം- 20

ഗുരുവിനെ പറ്റിക്കാൻ ഒരുത്തൻ കയ്യിലൊരു കിളിക്കുഞ്ഞുമായി ഗുരുവിന്റെ അടുത്ത് ചെന്നു. കൈക്കുമ്പിളിൽ കിളിയെ മറച്ചു പിടിച്ച് അയാൾ ഗുരുവിനോട് ചോദിച്ചു:

  “ഈ കിളി ചത്തതോ ജീവനുള്ളതോ?”

കിളി ചത്തത് എന്ന് ഗുരു പറഞ്ഞാൽ ആ നിമിഷം അയാൾ കിളിയെ തുറന്ന് വിടും. കിളിക്ക് ജീവനുണ്ട് എന്ന് പറഞ്ഞാൽ  ആ നിമിഷം അതിനെ ഞെക്കിക്കൊല്ലും.

ഗുരുവിന് കാര്യം മനസ്സിലായി. ഗുരു പറഞ്ഞു:

“ആ കിളിയുടെ ജീവൻ നിന്റെ വിരലുകളിലാണ്.”

ഓർക്കണം നമ്മുടെ വിരലുകൾക്ക് ചെയ്യാവുന്ന സാധ്യതകൾ. ഒരു കാര്യത്തോട് കൈ നീട്ടാം അല്ലെങ്കിൽ കൈ മടക്കാം. വിരലുകൾ തലച്ചോറിനെ അനുസരിക്കും. ഏതിനോട്, എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്.

അവതാരകർ: എയ്ഞ്ചൽ എൽദോ, മേരി വർഗീസ്

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: