Month: January 2024
-
NEWS
മഴക്കുവേണ്ടി കുവൈത്തിലെ പള്ളികളിൽ പ്രത്യേക പ്രാര്‍ഥന
കുവൈത്ത്സിറ്റി: രാജ്യത്തെ വിവിധ പള്ളികളില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടന്നു. രാവിലെ 10.30നായിരുന്നു പ്രാർഥന. വിവിധ ഗവർണറേറ്റിലെ 100 ലേറെ പള്ളികളില്‍ പ്രാർഥനയും നമസ്‌കാരവും നടന്നു. വിശ്വാസികള്‍ ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും മഴ അനിവാര്യമായതിനാലാണ് പ്രത്യേക പ്രാർഥന നടത്തിയത്. ഔഖാഫ് മന്ത്രാലയം ഇതിനായുള്ള നിർദേശം നേരത്തെ നല്‍കിയിരുന്നു.
Read More » -
India
ഉത്തർപ്രദേശ് പോലീസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മലയാളി യുവതി
വടകര: ഉത്തർ പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത് മലയാളി യുവതിയെ.വടകരയിൽ ഇന്നലെ വൈകീട്ട് 3.40 ഓടെയാണ് സംഭവം. ഉത്തർ പ്രദേശ് സൈബർ സെല്ലില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോണ്‍ നമ്ബർ പിന്തുടർന്ന് വടകരയിലെത്തിയ യുപി പൊലീസ് ബലമായി യുവതിയുടെ വീടിനകത്ത് കയറി പരിശോധന നടത്തുകയായിരുന്നു.ഇതിനിടെ വടകര ടൗണിലേക്ക് പോയിരുന്ന യുവതിയും സഹോദരിയും വിവരമറിഞ്ഞ് വീട്ടിലെത്തി. കാണാതായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബർ യുവതിയുടേതാണെന്ന പറഞ്ഞ യു.പി പൊലീസ് അവരോട് പൊലീസ് വണ്ടിയില്‍ കയറി വടകര സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വാഹനത്തില്‍ കയറാൻ തയ്യാറാവാതിരുന്ന യുവതി അച്ഛനോടും സഹോദരനോടുമൊപ്പമാണ് സ്റ്റേഷനില്‍ ഹാജരായത്. വടകര സ്റ്റേഷനില്‍ വെച്ച് സൈബർ സെല്ലിലെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഒരു അക്കത്തിന്റെ വ്യത്യാസത്തില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് യുവതിയെ സംശയിക്കാനിടയാക്കിയതെന്ന് മനസ്സിലായത്. യു.പി. പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും സഹോദരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് പ്രശ്നം ഉണ്ടായതെന്നും യുവതി…
Read More » -
LIFE
ഇസ്രായേൽ എങ്ങനെയാണ് ക്രൈസ്തവർക്ക് പ്രിയപ്പെട്ടതാകുന്നത് ?
ഇസ്രായേൽ ക്രൈസ്തവർക്ക് പ്രിയപ്പെട്ടതാകുന്നത് യേശുവിന്റെ ജന്മസ്ഥലം എന്ന നിലയിലാണ്.യേശു ജനിച്ച ബേതലഹേം ഇപ്പോൾ പാലസ്തീനിന്റെ അധീനതയിലാണെങ്കിലും പണ്ടത് യെഹൂദാ ഭരണാധികാരികളുടെ കീഴിലായിരുന്നു. പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും സോളമൻ രാജാവും ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇത്.യേശുവിന്റെ കാലഘട്ടത്തിൽ ഹെരോദാവായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടുകയും ചെയ്തു. അപ്പോൾ ഇറാഖ് എങ്ങനെ ക്രൈസ്തവർക്ക് പ്രിയപ്പെട്ട സ്ഥലമാകൂം ? ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്; രണ്ടാമത്തെ രാജ്യം ഇറാഖും ! ബൈബിളിൽ പിതാക്കന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാമിന്റെ ജൻമസ്ഥലം ഇറാഖാണ്.നോഹ പെട്ടകം നിർമ്മിച്ചതും ഇറാഖിലാണ്.യോനാ പ്രവാചകന്റെ “നിനവേ” ഇറാഖിലാണ്.നിമ്രോദ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പുരാതന നഗരമായ ബാബേൽ,ഏറെക്ക്,അക്കാദ് ഇവയുൾപ്പെട്ട സിനാൻ ദേശവും ഇറാഖിലാണ്.ബാബേൽ ഗോപുരവും ഇവിടെത്തന്നെ.ബൈബിളിൽ…
Read More » -
LIFE
മാടക്കടകളിൽ തൂക്കിയിടുന്ന കുലകളുടെ കാലം മറയുകയാണ്; വാഴക്കൃഷി ലാഭകരമാക്കാൻ ചില വഴികൾ
നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ.നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും- മനസ്സുണ്ടെങ്കിൽ! ഗ്രാമ– നഗര ഭേദമില്ലാതെ, കേരളത്തിൽ ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും ഒരുപക്ഷേ വാഴപ്പഴം തന്നെയാവണം.ഇതൊക്കെയാണെങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ കുറവാണെന്നതാണ് വാസ്തവം.സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം നല്ല പങ്കും ഇന്നും അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി നടത്തുന്നവർ ആദ്യം ചെയ്യേണ്ടത് യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് എന്നതാണ്. വാഴക്കൃഷിയുടെ ആദ്യ നടപടിയും ഇതുതന്നെയാണ്.മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കും വാഴക്കൃഷിയിൽ വരുമാനമുറപ്പ്. സ്വന്തമായി കൃഷിയിടമില്ലെന്നത് വാഴകൃഷിക്ക് തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം.ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള…
Read More » -
Careers
കുടുംബശ്രീയില്‍ ജോലി നേടാം; 60,000 രൂപ വരെ ശമ്ബളം
പാലക്കാട്: കുടുംബശ്രീക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം.ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫിനാൻസ് മാനേജർ ഒഴിവ് ഉയർന്ന പ്രായപരിധി 45 വയസാണ്. എംകോം ബിരുദം, കമ്ബ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അക്കൗണ്ടിംഗ് മേഖലയില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവർക്കും കുടുംബശ്രീയില്‍ പ്രവർത്തന പരിചയം ഉള്ളവർക്കും മുൻഗണന. പ്രതിമാസ ശമ്ബളം 40,000 രൂപ. കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) 45 വയസാണ് ഉയർന്ന പ്രായപരിധി. കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റില്‍ 45 വയസുവരെ. യോഗ്യത-അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബൂസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം എസ് ഡബ്ല്യൂ/ എം ബി എ 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രികള്‍ച്ചർ, വനം,ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 രൂപ വരെ ശമ്ബളമായി ലഭിക്കും. കോ- ഓര്‍ഡിനേറ്റര്‍…
Read More » -
Careers
ആരോഗ്യ കേരളം: ആലപ്പുഴയില്‍ ഒഴിവുകൾ
ആലപ്പുഴ: ആരോഗ്യ കേരളത്തിൽ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡിഇഒ കം അക്കൗണ്ടന്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ , സ്റ്റാഫ് നഴ്‌സ് തുടങ്ങിയ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു . ആകെ 25 ഒഴിവുകളാണുള്ളത്. പ്രായപരിധി എല്ലാ പോസ്റ്റുകളിലും 40 വയസ് വരെയാണ് പ്രായപരിധി. യോഗ്യത മെഡിക്കല്‍ ഓഫീസര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്+ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫാര്‍മസിസ്റ്റ് എംഫാം/ ബി.ഫാം/ ഡിപ്ലോമ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ് GNM/ Bsc നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡിഇഒ കം അക്കൗണ്ടന്റ് PG DCA+ ബി.കോം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ടാലിയിലുള്ള പരിചയം. ശമ്ബളം മെഡിക്കല്‍ ഓഫീസര്‍= 50,000 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍= 17,000 ഫാര്‍മസിസ്റ്റ്= 17000 സ്റ്റാഫ് നഴ്്‌സ= 20,500 ഡിഇഒ കം അക്കൗണ്ടന്റ്= 21,750 അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSeJTaxFX9NmNE5oOiM-71rRYLjqSkW_gTzuyGenQgsGZJZHgg/viewform എന്ന ലിങ്ക്…
Read More » -
Local
റാന്നിയിലെ ധർമോസ് ഫിഷ് ഹബ് അടച്ചുപൂട്ടാൻ നോട്ടീസ്
റാന്നി: ചെത്തോങ്കരയിൽ പ്രവർത്തിച്ചു വന്നിരുന്ന ധർമോസ് ഫിഷ് ഹബിന് പഞ്ചായത്തിന്റെ നോട്ടീസ്.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഴവങ്ങാടി പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. പഴകിയതും ചീഞ്ഞതുമായ മത്സ്യങ്ങൾ വിൽക്കുന്നതിനെപ്പറ്റി നാട്ടുകാർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. തുടർന്നായിരുന്നു പഞ്ചായത്തിന്റെ നടപടി.അനധികൃതമായാണ് ഇവർ കച്ചവടം നടത്തിയിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Read More » -
NEWS
പത്തനംതിട്ട സ്വദേശി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടില്‍ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) കുവൈത്തില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുബാറക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്. സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലില്‍ പിന്നീട് നടത്തും. ഭാര്യ : സൂസി ജോർജ്, മകള്‍ : ജെൻസി മേരി ജോർജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്)
Read More »

