KeralaNEWS

നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം.

വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിലായിരുന്നു. പ്രവീണിന്റെ മൃതദേഹം ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റില്‍ നാല് കുത്തേറ്റ പാടുകളുണ്ട്. സംഭവത്തില്‍ ഉടുമ്ബൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Back to top button
error: