KeralaNEWS

റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച്‌ യുവാവിന് പൊള്ളലേറ്റു

തൃശൂർ: റോഡില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച്‌ യുവാവിന് പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് ഗുരുതരമായി പൊള്ളലേറ്റത്.

റോഡിലൂടെ ബൈക്കില്‍ വരുന്നതിനിടെ ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്ബ് തിരുനാള്‍ ആഘോഷത്തിനിടെയാണ് സംഭവം.

Signature-ad

 

തീപിടുത്തത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ്  ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റത്.സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തില്‍ അണച്ചു. പരിക്കേറ്റ ശ്രീകാന്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: