Month: January 2024

  • India

    തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു

    ചെന്നൈ: തമിഴ്നാട് തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറു മരണം. പുളിയങ്കുടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പുളിയങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, പോത്തിരാജ്, സുബ്രഹ്‌മണ്യന്‍, മനോഹരന്‍ എന്നിവരാണ് മരിച്ചത്. പുന്നയെക്കുളത്ത് പുലര്‍ച്ചെ നാല് മണിയോടെ കാര്‍ എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 16-30 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

    Read More »
  • Crime

    വണ്ടൂരില്‍ അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

    മലപ്പുറം: വണ്ടൂര്‍ തിരുവാലി നടുവത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. നടുവത്ത് പൊട്ടിപ്പാറയില്‍ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെ (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ചിട്ടുവെന്നാണ് കേസ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമായി പറയുന്നത്. വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുദേവ് റോഡരികില്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. വാസുദേവന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.

    Read More »
  • Kerala

    സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കും ലൈസന്‍സ് നിര്‍ബന്ധം

    തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഭക്ഷണമുണ്ടാക്കി വില്‍പ്പനയോ വിതരണമോ നടത്തുന്നവര്‍ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാചട്ടം. ആരാധനാലയങ്ങള്‍ക്കടക്കം ഇതു കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയിലും ലൈസന്‍സ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. പല സ്‌കൂളുകള്‍ക്കും ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതിയുണ്ട്. പ്രഥമാധ്യാപകര്‍ക്കാണ് നിര്‍വഹണച്ചുമതല. അതിനാല്‍, സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള ലൈസന്‍സോ രജിസ്ട്രേഷനോ പ്രഥമാധ്യാപകരുടെ പേരിലാണ് എടുക്കേണ്ടത്. ഇതിനുപുറമേ, പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തല്‍. സ്‌കൂളുകളില്‍ പാചകംചെയ്യുന്ന ഭക്ഷണസാംപിള്‍ സര്‍ക്കാര്‍ അംഗീകൃതലാബുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതു മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ള നടപടി. ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കുന്നതില്‍ ഇളവുണ്ട്. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടര്‍മാര്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗങ്ങള്‍ വിളിച്ചിരുന്നു. ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല. മലപ്പുറം താനൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളിന് ലൈസന്‍സില്ലെന്ന പേരില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പാചകത്തൊഴിലാളിക്ക്…

    Read More »
  • India

    മലക്കംമറിയും വാലിബന്‍! നിതീഷ് രാജിവച്ചു; വീണ്ടും ബി.ജെ.പിക്കൊപ്പം

    പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബിജെപിജെഡിയു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്നു വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎല്‍എമാരെ നിയമസഭാകക്ഷി യോഗം പൂര്‍ത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. അതേസമയം, നിതീഷിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎല്‍എമാരില്‍ 11 എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വവും എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും. മഹാസഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായിരുന്നു. നിതീഷിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ആര്‍.ജെ.ഡി. ബദല്‍ നീക്കം സജീവമാക്കിയിരുന്നു. പത്ത് ജെ.ഡി.യു. എം.എല്‍.എമാരുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തിയെന്നാണ് വിവരം.…

    Read More »
  • Kerala

    ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

    മലപ്പുറം:ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃപ്രങ്ങോട് വടകരപ്പറമ്ബില്‍ വിശ്വനാഥന്‍ (40) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് സംഭവം.ഇടുക്കിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്ബിലാവ് കൊരട്ടിക്കരയില്‍ വെച്ചാണ് വിശ്വനാഥന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഡിവൈഡറില്‍ ഇടിച്ച്‌ അപകടം സംഭവിച്ചത്.ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • NEWS

    അബൂദബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരം

    അബൂദബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും  ഒന്നാമതെത്തി അബൂദബി.2017 മുതല്‍ തുടർച്ചയായി ഒന്നാം സ്ഥാനം അബൂദബിക്കാണ്. ഓണ്‍ലൈൻ ഡാറ്റ ബേസ് കമ്ബനിയായ നമ്ബിയോ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.  എമിറേറ്റിലെ നിവാസികള്‍ക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിലുള്ള അബൂദബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മക്തൂം അലി അല്‍ ശരീഫി വ്യക്തമാക്കി. 86.8 പോയിന്‍റ് നേടിയാണ് അബൂദബി പട്ടികയില്‍ ഒന്നാമതെത്തിയത്. 84.4 പോയിന്‍റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ (84.0), അജ്മാൻ (83.5), ദുബൈ (83.4) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. 83.3 പോയിന്‍റുമായി റാസല്‍ ഖൈമയും ആദ്യ പത്ത് റാങ്കുകളില്‍ ഇടം നേടിയിട്ടുണ്ട്. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെണ്‍, ജർമൻ നഗരമായ മ്യൂണിച്ച്‌ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ…

    Read More »
  • Social Media

    റോഡപകടത്തെ കുറിച്ച്‌ പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച്‌ മരിച്ചു; ഞെട്ടലോടെ നാട്ടുകാർ 

    കണ്ണൂർ: റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച്‌ മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ, തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോണ്‍വെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത്, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്ബ്- ആലക്കോട് റോഡിൽ  അപകടം നടന്നയിടത്ത്  ബാരിക്കേഡ് വച്ച പൊലീസിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുൻപാണ് പരാതി നല്‍കിയത്. അതേ സ്ഥലത്താണ് ഇപ്പോൾ അവരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്..സിസ്റ്ററുടെ മരണശേഷം പൊലീസിന് ബാരിക്കേഡ് വെക്കാൻ നേരമുണ്ടായി. ഇതിനോടകം നാല് പേർ വാഹനാപകടത്തില്‍ മരിച്ച സ്ഥലമാണിത്.ഇവിടെ നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.

    Read More »
  • Sports

    ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം

    ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനെ തേടുന്നത്. വാനോളം പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പിന് എത്തിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. മൂന്ന് കളിയിലും തോറ്റു. ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റയൊന്നുപോലും തിരിച്ചടിക്കാ നായില്ല. അതേസമയം ടീമിന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിന്റെ നിലപാട്. ”ഇന്ത്യന്‍ ടീമിനെ ഒറ്റയടിക്ക് മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. ഫുട്‌ബോളില്‍ പടിപടിയായേ മുന്നേറാന്‍ കഴിയൂ. ശക്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുഭവപാഠമാകും.” അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കേന്ദ്ര കായികമന്ത്രാലയത്തെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും സ്റ്റിമാക്ക് വിമര്‍ശിച്ചു. ക്രോയേഷ്യന്‍ കോച്ചിന്റെ ഈ നിലപാടില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതൃപ്തരാണെന്നാണ് വിവരം. മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയുടെ…

    Read More »
  • India

    കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ധനമന്ത്രിയുടെ ഭര്‍ത്താവ്

    കൊച്ചി: രാജ്യത്തിന്‍റെ സമ്ബദ് വ്യവസ്ഥ ഏറ്റവും അപകടകരമായ നിലയിലാണെന്നും വ്യവസായികള്‍ നരേന്ദ്ര മോദിയുടെ സ്തുതിപാഠകരാകുന്നത് ഭയംകൊണ്ടാണെന്നും പ്രമുഖ സാമ്ബത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ.പരകാല പ്രഭാകർ. പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്. രമേശൻ സ്മാരക പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ 2014 വരെ ഇന്ത്യയുടെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത് 150 ലക്ഷം കോടിയാണ്. 53 ശതമാനമാണ് ഇന്ത്യയിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇവിടെ നിക്ഷേപം നടത്താൻ കെല്‍പുള്ള തലമുറ പൗരത്വംതന്നെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കുടിയേറുകയാണ്. 2022ലെ കണക്കനുസരിച്ച്‌ 2,25,000 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് താല്‍പര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്ബത്തിക വിഹിതം നല്‍കാതെ ഞെരുക്കുകയാണ്. യാഥാർഥ്യം തുറന്നുപറയുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും പരകാല പ്രഭാകർ പറഞ്ഞു.

    Read More »
  • Kerala

    ഗവർണർക്ക്  കേന്ദ്രസേനയെ നല്‍കി അമിത് ഷാ; അവരിവിടെ വന്ന് എന്തുചെയ്യുമെന്ന് പിണറായി വിജയൻ

    ഇന്നലെ കൊല്ലം നിലമേലില്‍ റോട്ടിലിറങ്ങി ആറാടുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുപക്ഷേ താന്‍ വിചാരിച്ചയിടത്ത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന്റെ ആവേശത്തിലായിരിക്കും ഇപ്പോഴുള്ളത്. അങ്ങ് മിഠായിത്തെരുവില്‍ അലുവ കഴിച്ചുണ്ടാക്കിയ മൈലേജ് നയപ്രസംഗത്തില്‍ തീര്‍ന്നതോടെ പുതിയതെന്തെന്ന് നോക്കി നടന്ന ഗവര്‍ണര്‍ക്ക് മുന്നില്‍ വീണ്ടും കരിങ്കൊടിയായെത്തി പ്രതിഷേധിക്കുന്ന എസ്‌എഫ്‌ഐക്കാരെ വീണുകിട്ടി. പിന്നീടങ്ങോട്ട് ആരേയും അമ്ബരപ്പിക്കുന്ന ഷോ ഓഫിനാണ് കൊല്ലത്തെ നിലമേല്‍ വേദിയായത്.  ബാനർ കണ്ട് എസ്‌എഫ്‌ഐ സമരക്കാര്‍ക്ക് നേര്‍ക്ക് ഓടിയടുത്ത ഗവര്‍ണറെ എങ്ങനെ അനുനയിപ്പിക്കുമെന്ന് അറിയാതെ പൊലീസും വെള്ളം കുടിച്ചു.റോഡിൽ കുത്തിയിരുന്ന്  സമരക്കാര്‍ക്കും പൊലീസിനും നേരെ പൊട്ടിത്തെറിച്ചും അലറിയും ഗവര്‍ണര്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ കാഴ്ചകള്‍ക്കാണ് അവസരമുണ്ടാക്കിയത്. എസ്‌എഫ്‌ഐക്കാരെ തൂക്കി അകത്തിട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രേഖപ്പെടുത്തിയിട്ടല്ലാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിടത്ത് കാര്യമെത്തിക്കാനായി അമിത് ഷായെ വിളിക്കുന്നു പ്രധാനമന്ത്രിയെ വിളിക്കുന്നു. ഒടുവില്‍ സിആര്‍പിഎഫിനെ ഇറക്കി തനിക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിൽ…

    Read More »
Back to top button
error: