NEWSPravasi

മഴക്കുവേണ്ടി കുവൈത്തിലെ പള്ളികളിൽ പ്രത്യേക പ്രാര്‍ഥന

കുവൈത്ത്സിറ്റി: രാജ്യത്തെ വിവിധ പള്ളികളില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടന്നു. രാവിലെ 10.30നായിരുന്നു പ്രാർഥന.

വിവിധ ഗവർണറേറ്റിലെ 100 ലേറെ പള്ളികളില്‍ പ്രാർഥനയും നമസ്‌കാരവും നടന്നു. വിശ്വാസികള്‍ ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.

Signature-ad

 രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും മഴ അനിവാര്യമായതിനാലാണ് പ്രത്യേക പ്രാർഥന നടത്തിയത്. ഔഖാഫ് മന്ത്രാലയം ഇതിനായുള്ള നിർദേശം നേരത്തെ നല്‍കിയിരുന്നു.

Back to top button
error: