LocalNEWS

റാന്നിയിലെ ധർമോസ് ഫിഷ് ഹബ് അടച്ചുപൂട്ടാൻ നോട്ടീസ് 

റാന്നി: ചെത്തോങ്കരയിൽ പ്രവർത്തിച്ചു വന്നിരുന്ന ധർമോസ് ഫിഷ് ഹബിന് പഞ്ചായത്തിന്റെ നോട്ടീസ്.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഴവങ്ങാടി പഞ്ചായത്താണ് നടപടി സ്വീകരിച്ചത്.
പഴകിയതും ചീഞ്ഞതുമായ മത്സ്യങ്ങൾ വിൽക്കുന്നതിനെപ്പറ്റി നാട്ടുകാർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. തുടർന്നായിരുന്നു പഞ്ചായത്തിന്റെ നടപടി.അനധികൃതമായാണ് ഇവർ കച്ചവടം നടത്തിയിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Back to top button
error: