Month: January 2024
-
Crime
യുവാവിനെ ഷൂ കൊണ്ട് തലങ്ങും വിലങ്ങും തല്ലി; പിന്നാലെ വിശദീകരണവുമായി രഹത് ഫത്തേ അലി ഖാന്‍
ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ശിഷ്യന്‍ എന്ന് അവകാശപ്പെടുന്ന യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ശേഷം പിടിച്ചുവലിച്ച് താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാവ് അലിഖാന്റെ ജോലിക്കാരനാണെന്ന് പാക് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബോട്ടിലുമായി ബന്ധപ്പെട്ടാണ് അലിഖാന്‍ യുവാവിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും അടിക്കരുതെന്നും ഇയാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നും രഹത്ത് വിശദീകരണത്തില്‍ പറയുന്നു. https://twitter.com/AskAnshul/status/1751282005277593777ss മര്‍ദനത്തിനു ശേഷം തന്റെ വിദ്യാര്‍ത്ഥിയോട് മാപ്പ് ചോദിച്ചെന്നും അലിഖാന്‍ വിഡിയോയില്‍ പറയുന്നു. പുണ്യവെള്ളം സൂക്ഷിച്ച ബോട്ടില്‍ വെച്ച…
Read More » -
Kerala
പൂപ്പാറയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി; കയ്യേറ്റമല്ല, കുടിയേറ്റമെന്ന് നാട്ടുകാര്‍
ഇടുക്കി: പൂപ്പാറയിലെ കയ്യേറ്റങ്ങളൊഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുറമ്പോക്ക് ഭൂമിയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. ആറാഴ്ചക്കുള്ളില്‍ ഇവ ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഒഴിപ്പിക്കേണ്ടി വരുന്നത് വ്യാപാര സ്ഥാപനങ്ങളും വീടുകളുമാണെന്നും കയ്യേറ്റക്കാരല്ല കുടിയേറ്റക്കാരാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു. കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കാണിച്ച് ബി.ജെ.പിയാണ് കഴിഞ്ഞവര്‍ഷം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അനധികൃത നടപടികളെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കയ്യേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാരുടെ ഭാഗം കേട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
Read More » -
Kerala
‘പത്മ പുരസ്‌കാരം’ ചലച്ചിത്ര താരങ്ങള്‍ക്കെങ്കില്‍ ആദ്യ പേരുകാരന്‍ മമ്മൂട്ടി; പുരസ്‌കാര നിര്‍ണയത്തിനെതിരെ സതീശന്‍
കൊച്ചി: പത്മപുരസ്‌കാര നിര്‍ണയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്നും പത്മപുരസ്‌കാരത്തിന് ഒരു ഇന്ത്യന്‍ താരത്തെ പരിഗണിക്കുന്നുവെങ്കില്‍ ആദ്യ പേരുകാരന്‍ മമ്മൂട്ടിയായിരിക്കുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍,എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും. ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ്…
Read More » -
Kerala
‘ഗോ ബ്ലൂ’ ക്യാമ്പയിന്‍: ആന്റിബയോട്ടിക് മരുന്നുകള്‍ ഇനി നീലക്കവറില്‍
കൊച്ചി: ആന്റിബയോട്ടിക് മരുന്നുകള്‍ പ്രത്യേക നീല കവറില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ’ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍ ബോധവല്‍ക്കരണ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം നീലം കവറില്‍ വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന നിര്‍ദേശിച്ചു. ആന്റിബയോട്ടിക് മരുന്നകള്‍ പ്രത്യേകം കളര്‍ കോഡുള്ള കവറില്‍ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടന്ന് തിരിച്ചറിയാന്‍ രോഗികളെ സഹായിക്കും. കൂടാതെ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അബോധം സൃഷ്ടിക്കാനും ദുരുപയോഗം തടയാനും പദ്ധതികൊണ്ട് സാധിക്കുമെന്നും ഡിഎംഒ പറഞ്ഞു. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പാക്കുമെന്നും ഡിഎംഒ അറിയിച്ചു.
Read More » -
India
‘ന്യായ് യാത്ര’യില്‍ കൈവീശുന്നത് രാഹുലിന്റെ അപരനെന്ന് അസം മുഖ്യമന്ത്രി; വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പ്രഖ്യാപനം
ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബസില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്കുനേരെ കൈവീശിയത് രാഹുല്‍ അല്ലെന്ന് ഹിമന്ത ആരോപിച്ചു. രാഹുലിന് അപരനുണ്ടെന്നാണ് ആരോപണം. അപരനെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ’ – ശനിയാഴ്ച സോണിത്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ താന്‍ ഗുവാഹാട്ടിയില്‍ ഉണ്ടാവില്ലെന്നും, തിരിച്ചെത്തിയാല്‍ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. ജനുവരി 18 മുതല്‍ 25 വരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ അടക്കമുള്ളവര്‍ക്കെതിരെ ഹിമന്തയുടെ നിര്‍ദേശപ്രകാരം പോലീസ്…
Read More » -
LIFE
ഇനി ജി.പിയുടെ ഗോപിക! ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയില്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോള്‍ കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകള്‍ അണിഞ്ഞുള്ള ചിത്രങ്ങളില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ”ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്‌നേഹം, ഗോവിന്ദ് പത്മസൂര്യ,…
Read More » -
Kerala
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കും
ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പീഡിപ്പിച്ച ശേഷം കെട്ടിത്തുക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കുന്നു. പീരുമേട് താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വായ്പ എടുത്ത 5 ലക്ഷം രൂപയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്. 2019ല്‍ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ആറു വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉള്‍പ്പെടെ 7 ലക്ഷം രൂപയാണ് നിലവിലെ ബാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ 31ന് എത്തി കുടുംബത്തിനു തുക കൈമാറുമെന്ന് പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു പറഞ്ഞു.
Read More » -
India
ഗ്യാൻവാപിയില്‍ 55 ഹിന്ദു ദേവതാ ശില്‍പ്പങ്ങള്‍ കണ്ടെത്തിയതായി എഎസ്‌ഐ സര്‍വ്വേ
വാരണാസി: ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയില്‍ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശില്‍പങ്ങള്‍, ഗണപതിയുടെ മൂന്ന്, നന്ദിയുടെ രണ്ടെണ്ണം എന്നിങ്ങനെ 55 ശിലാ ശില്‍പങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. രണ്ട് കൃഷ്ണ വിഗ്രഹവും, അഞ്ച് ഹനുമാൻ വിഗ്രഹവും കണ്ടെത്തിയതായും എഎസ്‌ഐ റിപ്പോർട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 17-ാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ ഭരണകാലത്ത് ഇവിടെ ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി കാണപ്പെടുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച എഎസ്‌ഐ റിപ്പോർട്ടിൽ പറയുന്നു. നാല് വാല്യങ്ങളിലായുള്ള റിപ്പോർട്ടിന്റെ പകർപ്പുകള്‍ കോടതിക്കും, ഹിന്ദു, മുസ്ലീം വ്യവഹാരക്കാർക്കും കൈമാറി. 55 ശിലാ ശില്‍പങ്ങള്‍, 21 വീട്ടുപകരണങ്ങള്‍, അഞ്ച് “ആലേഖനം ചെയ്ത സ്ലാബുകള്‍”, 176 “വാസ്തുവിദ്യാ അംഗങ്ങള്‍” എന്നിവയുള്‍പ്പെടെ 259 “കല്ലുകൊണ്ടുള്ള വസ്തുക്കള്‍” കണ്ടെത്തിയതായാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. സർവേയില്‍ മൊത്തം 27 ടെറാക്കോട്ട വസ്തുക്കള്‍, 23 ടെറാക്കോട്ട പ്രതിമകള്‍ (രണ്ട് ദേവതകളുടെയും ദേവതകളുടെയും, 18 മനുഷ്യ പ്രതിമകള്‍, മൂന്ന് മൃഗങ്ങളുടെ പ്രതിമകള്‍), മൊത്തം…
Read More » -
Kerala
ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായി; രാമായണ വിവാദത്തില്‍ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്‍. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഫെയ്‌സ്ബുക് പോസ്റ്റില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എയോട് സിപിഐ വിശദീകരണം തേടി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും ജില്ലാ എക്‌സിക്യുട്ടീവില്‍ നേരിട്ടെത്തി നല്‍കണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്‌സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയ്ക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സിപിഎം, സിപിഐ നേതാക്കളുടെ വിമര്‍ശനം. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്‌സ്ബുക്കില്‍നിന്ന് കുറിപ്പ് പിന്‍വലിച്ച ബാലചന്ദ്രന്‍ ക്ഷമാപണവും നടത്തി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു…
Read More »
