KeralaNEWS

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കും

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പീഡിപ്പിച്ച ശേഷം കെട്ടിത്തുക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കുന്നു. പീരുമേട് താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വായ്പ എടുത്ത 5 ലക്ഷം രൂപയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്.

2019ല്‍ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ആറു വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉള്‍പ്പെടെ 7 ലക്ഷം രൂപയാണ് നിലവിലെ ബാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ 31ന് എത്തി കുടുംബത്തിനു തുക കൈമാറുമെന്ന് പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: