Social MediaTRENDING
ഇനിയും പൊളിക്കണം ഏറെ പള്ളികൾ; കെട്ടണം കാവിക്കൊടി ഓരോ മിനാരങ്ങളിലും
News DeskJanuary 28, 2024
വാരണാസിയിലെ ഗ്യാൻവ്യാപി മുസ്ലിം പള്ളി ഇരിക്കുന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആർക്കയോളജിക്കൽ സർവ്വേക്കാർ “കണ്ടെത്തി “യിരിക്കുന്നു… ! പതിനേഴാം നൂറ്റാണ്ടിൽ ഓറംഗസീബ് തകർത്തതാണത്രെ!
അത് “കണ്ടെത്താൻ ” വേണ്ടിയാണല്ലോ സർവ്വേക്കാരെ പറഞ്ഞു വിട്ടത് എന്നൊരു ചോദ്യം ഇവിടെ ഉദിക്കുന്നേയില്ല.
ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് …
പള്ളി പൊളിക്കണം , പരമശിവൻ്റെ പ്രാൺ – പ്രതിഷ്ഠ നടത്തണം … മോദിയുടെ വലിയ കട്ടൗട്ടുകൾ വെക്കണം …
വാരണാസിയിലും ഇൻ്റർനാഷണൽ എയർ പോർട്ട്, മോഡേൺ ട്രെയിൻ സൗകര്യങ്ങൾ, വന്ദേ ഭാരത് ടെയിനുകൾ ഒക്കെ ….
നാട്ടുകാരെ കണ്ണുരുട്ടി കാണിച്ച് നക്കാപ്പിച്ചയ്ക്ക് സ്ഥലങ്ങൾ മേടിച്ചു കൂട്ടണം. അദാനിയെ പോലുള്ളവർക്ക് മറിച്ചു വിൽക്കണം ….
രാമമന്ത്രത്തിന് പകരം ശിവമന്ത്രം ഉച്ചരിക്കാൻ ചിത്രമാരെയും രേവതിമാരെയും ഒക്കെ രംഗത്തിറക്കണം…
അയോദ്ധ്യയുടെ കാര്യത്തിൽ നാലു ക്രിസ്ത്യൻ പള്ളികൾക്ക് മുകളിലേ കാവിക്കൊടി കെട്ടിയുള്ളൂ… ഇത്തവണ കൂടുതൽ ഉഷാറാക്കണം…
മഥുര പള്ളി മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്കിലും ഓരോന്നിലും ചുരുങ്ങിയത് ഒരു മുസ്ലിം പള്ളിക്ക് മുകളിൽ കാവിക്കൊടി കൊട്ടണം. പള്ളികൾക്ക് മുന്നിൽ ഡിജെ പാട്ടുകൾ വെച്ച് ഡാൻസ് ചെയ്യണം.
തെരഞ്ഞെടുപ്പ് ജയം മാത്രമല്ല, സർവ്വത്ര ഹിന്ദുത്വ വൽക്കരണം, ഭൂമിയുടെ കോർപ്പറേറ്റ് വൽക്കരണം, വിശ്വഹിന്ദു പരിഷത്തിലെ റിയൽ എസ്റ്റേറ്റുകാർക്ക് ധന സമാഹരണം, ഭരണഘടനയുടെ മരണം ഒക്കെ സംഭവിക്കണം ….
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല …. എങ്കിലും …
ജയരാജൻ സി എൻ