KeralaNEWS

ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായി; രാമായണ വിവാദത്തില്‍ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്‍. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഫെയ്‌സ്ബുക് പോസ്റ്റില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എയോട് സിപിഐ വിശദീകരണം തേടി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും ജില്ലാ എക്‌സിക്യുട്ടീവില്‍ നേരിട്ടെത്തി നല്‍കണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്‌സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയ്ക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സിപിഎം, സിപിഐ നേതാക്കളുടെ വിമര്‍ശനം.

Signature-ad

രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്‌സ്ബുക്കില്‍നിന്ന് കുറിപ്പ് പിന്‍വലിച്ച ബാലചന്ദ്രന്‍ ക്ഷമാപണവും നടത്തി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.

 

Back to top button
error: