LIFELife Style

ഇനി ജി.പിയുടെ ഗോപിക! ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

ടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയില്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോള്‍ കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകള്‍ അണിഞ്ഞുള്ള ചിത്രങ്ങളില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം.

Signature-ad

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹനിശ്ചയശേഷം ഇരുവരും ആരാധകരുമായി വിശേഷങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

”ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്‌നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍”- എന്നാണ് ഗോവിന്ദ് പത്മസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ടെലിവിഷന്‍ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സാന്ത്വനം എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: