Month: January 2024
-
Careers
എസ്‌ഐ, പൊലീസ് കോണ്‍സ്റ്റബിള്‍,എല്‍പി, യുപി സ്കൂൾ അധ്യാപകർ; 179 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി പി എസ് സി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി.കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്‍പി, യുപി സ്കൂൾ അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്‌ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.
Read More » -
Kerala
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ ഗതികേട്: ബിനോയ് വിശ്വം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന് രാഷ്ട്രീയ ഗതികേട് കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി നേര്‍ക്കുനേരാണ് മത്സരിക്കേണ്ടതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇതോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ അതിലെ ഉദ്യേശ ശുദ്ധി ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ തന്നെ ചോദ്യം ചെയ്യുമെന്നത് ഉറപ്പയിരിക്കുകയാണ്. ഇടതുപക്ഷത്ത് സി.പി.ഐ മത്സരിക്കുന്ന സീറ്റാണ് വയനാട്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഏറ്റുമുട്ടേണ്ടി വരുന്നതും സി.പി.ഐ സ്ഥാനാര്‍ത്ഥിയോട് ആയിരിക്കും. ബി.ജെ.പിയാണ് പ്രധാന ശത്രു എങ്കില്‍ ബി.ജെ.പി എതിരാളിയായി വരുന്ന മണ്ഡലത്തില്‍ പോയി രാഹുല്‍ മത്സരിക്കണമെന്നാണ് ബിനോയ് വിശ്വത്തിന്റെ ആവശ്യം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. 15-ല്‍ കുറയാത്ത സീറ്റുകളാണ് ഇടതുപക്ഷം ഇത്തവണ കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫിന്റെ മരണമണിയാണ് അതോടെ മുഴങ്ങുക. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ സമീപനവും ആര്‍.എസ്.എസ് അജണ്ട…
Read More » -
India
മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നു: ശ്രീരാമസേന അധ്യക്ഷന്‍
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ദൈവത്തില്‍ വിശ്വാസമില്ലാത്ത നിരീശ്വരവാദികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ ഒരു കോടിയോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഓരോ വാഹനത്തിനും 40 രൂപ വീതം സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ഇത്തരത്തില്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് 3,000 കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ശബരിമലയിലെ സൗകര്യങ്ങളിലെ വികസനത്തിനായി പണം ചെലവാക്കുന്നില്ലെന്നും പ്രമോദ് കുറ്റപ്പെടുത്തി.
Read More » -
Local
ഏഴോലി വോളി: എഫ്. കെ. ഫിറ്റനസസ് കുവൈറ്റ് ജേതാക്കളായി
റാന്നി: ഏഴോലി ആർട്‌സ് & സ്പേർടസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന 40 – മത് വോളിബോൾ മേളയിൽ ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മുന്ന് സെറ്റുകൾക്ക് (പോയിൻ്റ്-16-14, 15 – 12,04-15, 03 – 15, 15 -11) ഏവൺ പൂങ്കാവിനെ പരാജയപ്പെടുത്തി എഫ് കെ ഫിറ്റനസസ് ജേതാക്കളായി. ആൻ്റോ ആൻ്റണി എംപി ട്രോഫി വിതരണം ചെയ്തു. മുൻ എം എൽ എ രാജു എബ്രഹാം വ്യവസായ പ്രമുഖരായ ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, ബോബി കരിംങ്കുറ്റിയിൽ എന്നിവരെ ആദരിച്ചു. ബ്ബോക്ക് പഞ്ചായത്തംഗം സുജ എം എസ്സ്, ഡോ.മനു എം വർഗ്ഗീസ് , റെറ്റി ഇലഞാന്ത്രമണ്ണിൽ ബിജു നഗരൂർകിഴക്കേതിൽ രാജു തേക്കടയിൽ, അനി കാമുണ്ടകത്തിൽ ബാബു കവുംങ്കോട്ടേത്ത്, സജി നഗരൂർ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.
Read More » -
Kerala
2023ലെ തുലാവര്‍ഷം ; കേരളത്തിൽ 27 ശതമാനം അധികമഴ
പത്തനംതിട്ട: 2023ലെ തുലാവര്‍ഷം അവസാനിച്ചപ്പോള്‍ കേരളത്തില്‍ 27ശതമാനം മഴ കൂടുതലായി ലഭിച്ചതായി കണക്കുകൾ.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്ന തുലാവര്‍ഷത്തില്‍ 492മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനത്തിന്‍റെ കുറവാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 27ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്. എന്നാൽ അധികമായി മഴ ലഭിച്ചത് ആശ്വാസമാണെങ്കിലും വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായി.തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതല്‍ മഴ ലഭിച്ചത്. ഇത്തവണ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 309.6 മില്ലി മീറ്റര്‍, നാലു ശതമാനത്തിന്‍റെ കുറവ് ). കാലവര്‍ഷത്തിലും 55 ശതമാനത്തില്‍ കുറവ്…
Read More » -
NEWS
അബുദാബി ബിഗ് ടിക്കറ്റിൽ ഇന്ത്യക്കാർക്ക് സമ്മാനപ്പെരുമഴ
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കി അബുദാബി ബിഗ് ടിക്കറ്റിന്റെ 259-ാമത് സീരിസ്. 259-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മുനവര്‍ ഫൈറൂസ് ആണ് 062240 എന്ന ടിക്കറ്റ് നമ്ബരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഡിസംബര്‍ 15ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് 375369 എന്ന ടിക്കറ്റ് നമ്ബരിലൂടെ ഇന്ത്യക്കാരനായ സൈനുദ്ദീൻ സൈനുദ്ദീൻ സി ആണ്. നാലാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ബാബുരാജ് എ ടി ആണ്. 486088 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബര്‍. ഇന്ത്യക്കാരനായ രതീഷ് അശോകൻ വാങ്ങിയ 329326 എന്ന ടിക്കറ്റ് നമ്ബരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം നേടി.ഏഴാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ നിതിൻ ഷെട്ടി വാങ്ങിയ…
Read More » -
India
ക്രിക്കറ്റ് കളിക്കിടെ ഉത്തര്‍പ്രദേശില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ലക്നൗ:ഉത്തര്‍പ്രദേശിലെ അൽമോറയിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലാണ് സംഭവം പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്‌നിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു പ്രിൻസ്. ക്രിക്കറ്റ് കളി കഴിഞ്ഞ് ദാഹത്താല്‍ തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഹൃദയാഘാതമാകാം മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Read More » -
India
മദ്യലഹരിയിൽ 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു: 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ ദീപാംശു ധര്‍മ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന പാര്‍ട്ടിയില്‍ ദീപാംശു അമിതമായി മദ്യപിച്ചിരുന്നു. പാര്‍ട്ടിക്ക് ശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയ ദീപാംശു, ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് ദീപാംശുവിന്റെ സുഹൃത്തുക്കള്‍ ഉറക്കത്തിലായിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരം വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അങ്ങനെയാണ് മരണം സുഹൃത്തുക്കള്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
വീട്ടില്‍ കഞ്ചാവ് ചെടി; ആലപ്പുഴയില്‍ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
ആലപ്പുഴ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിൽ സനൽ കുമാറാണ് പിടിയിലായത്. പരിശോധനയിൽ വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും പിടികൂടി. എറണാകുളം ജില്ലയില്‍ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയില്‍ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. നാല് വര്‍ഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിലാണ് സനലിന്റെ താമസം.
Read More » -
India
മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കിയില്ല; 24 കാരൻ മാതാവിനെ കുത്തിക്കൊന്നു
മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിനെത്തുടര്‍ന്ന് മാതാവിനെ 24 കാരൻ കുത്തിക്കൊലപ്പെടുത്തി.ഉത്തർപ്രദേശിലെ ഗാസിയാബാദ് അമൻ ഗാര്‍ഡൻ ഏരിയയിലാണ് സംഭവം. സംഭവത്തില്‍ ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. 65 കാരിയായ ദില്‍ഷാദ് ബീഗമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഷാരൂഖ് മയക്കുമരുന്ന് അടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിന് ശേഷം ഉറങ്ങാൻ കിടന്ന മാതാവിനെ കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More »