KeralaNEWS

ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്‌ലാറ്റ് ഫിഫ്റ്റി സെയില്‍ 

തിരുവനന്തപുരം: ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്‌ലാറ്റ് ഫിഫ്റ്റി സെയിൽ.ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്‌ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവുണ്ടാകും.
മാളിലെ 200-ഓളം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് അന്‍പത് ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭിയ്ക്കും.ജനുവരി 4ന് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി 2 മണിവരെ മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിയ്ക്കും. സമാനമായ രീതിയില്‍ ജനുവരി ഏഴാം തീയതി വരെ ഇത് തുടരും. ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംങ് മാതൃക പ്രോത്സാഹിപ്പിയ്ക്കാന്‍ കൂടി വേണ്ടിയാണ് മാള്‍ അന്‍പത് ശതമാനം ഇളവുകള്‍ നല്‍കുന്നത്.

മിഡ്‌നൈറ്റ് ഷോപ്പിംഗ് ദിവസങ്ങളില്‍ മാളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലുലു സൂപ്പര്‍ ഷോപ്പര്‍ സമ്മാനങ്ങള്‍ നല്‍കും. ലുലു ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസാണ് സമ്മാനങ്ങള്‍ ഒരുക്കുന്നത്. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളിലെ ഷോപ്പിംഗിനാണ് സമ്മാനങ്ങള്‍.ഈ ദിവസങ്ങളില്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറയും പുലര്‍ച്ചെ രണ്ട് മണിവരെ പ്രവര്‍ത്തിയ്ക്കും

Back to top button
error: