Month: January 2024

  • Kerala

    പാറശാലയില്‍ സ്‌കൂളിലെ കിണറ്റില്‍ പാമ്പുകള്‍; പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ ഉണര്‍ന്നു

    തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂളില്‍ കിണറ്റിനുള്ളില്‍ പാമ്പുകളെ കണ്ടെത്തി. കൊടവിളാകം സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലാണ് സംഭവം. ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില്‍ കഴിയുന്നത്. പാമ്പുകളെ എടുത്തുമാറ്റാത്തതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. പാമ്പുകളെ കിണറ്റില്‍ കണ്ടപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ പാമ്പുകളെ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാല്‍, പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടും പാമ്പ് കിണറ്റില്‍ തന്നെ കണ്ടതോടെ കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ ഫയര്‍ഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പാമ്പുകളെ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെ പിടിഎ അധികൃതരും രക്ഷിതാക്കളും തമ്മില്‍ വലിയതോതില്‍ വാക്കേറ്റം ഉണ്ടായി.  

    Read More »
  • India

    രാത്രിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു; നാല് കുടുംബാംഗങ്ങള്‍ മരിച്ചു

    ചെന്നൈ: തമിഴ്‌നാട്ടില്‍ തിരിച്ചിറപ്പള്ളിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ മാരിമുത്തുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രതിഭ (12), ഹരിണി (10) എന്നിവരാണു മരിച്ചത്. അപകടമുണ്ടായ സമയത്ത് മാരിമുത്തു വീട്ടിലുണ്ടായിരുന്നില്ല. ഒരു ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനായി ചെന്നൈയിലേക്കു പോയിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ അടുത്തവീട്ടിലെ അയല്‍ക്കാരനാണു മേല്‍ക്കൂര ഇടിഞ്ഞുകിടക്കുന്നതു കണ്ടത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ പരിശോധനയിലാണു നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. 1972ല്‍ നിര്‍മിച്ച കെട്ടിടമാണിതെന്ന് അയല്‍ക്കാര്‍ പറയുന്നത്.  

    Read More »
  • India

    ”സംസ്ഥാനങ്ങളിലെ സൗജന്യ വാഗ്ദാനങ്ങള്‍ ‘മുച്ചൂടും മുടിപ്പിക്കും’; ശ്രീലങ്കയും പാക്കിസ്ഥാനും ഉദാഹരണം”

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നു കേന്ദ്രം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണു കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചെലവ് നിയന്ത്രിക്കാതെ കടമെടുത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് ഉദാഹരണമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മുന്നില്‍വച്ചത്. ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നു ചീഫ് സെക്രട്ടറിമാരോടു കേന്ദ്രം നിര്‍ദേശിച്ചു. പൊതുതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണു സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം. യോഗത്തില്‍ ക്ഷേമപദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം വിലയിരുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്‌കൂള്‍ ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കാമെങ്കിലും സൗജന്യ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ത്തുമെന്നും തെറ്റായ കീഴ്വഴക്കമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ക്ഷേമപദ്ധതികള്‍ നടപ്പാക്കാനായി…

    Read More »
  • Crime

    തിരുവല്ലത്തെ ഷഹാനയുടെ മരണം; പ്രതികള്‍ക്ക് പൊലീസ് സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷഹാനയുടെ മരണത്തില്‍ പ്രതികളായവര്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തെന്ന് സി.ഐയുടെ റിപ്പോര്‍ട്ട്. കടയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സി.ഐയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും ഒളിവില്‍ പോയിരുന്നു. നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ വീട്ടിലായിരുന്നു ആദ്യം ഒളിവില്‍ പോയത്. അന്വേഷണം ഇവരിലേക്ക് നീങ്ങിയപ്പോള്‍ കടയ്ക്കല്‍ സ്റ്റേഷനിലെ സി.പി.ഒ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. നൗഫലും മാതാവും ഇപ്പോള്‍ കേരളത്തിന് പുറത്താണുള്ളത് എന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തെന്ന് ഷഹാനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സി.ഐയുടെ റിപ്പോര്‍ട്ട്.  

    Read More »
  • Kerala

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; വെള്ളിയാഴ്ചവരെ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി അഞ്ച് വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം സംസ്ഥാനത്തെവിടെയും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളില്‍ എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 4വരെ തെക്കന്‍ കേരളത്തില്‍ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മത്സ്യത്തൊഴിലാളി മുന്നറിയിപ്പ്…

    Read More »
  • Kerala

    ജാതി സെന്‍സസിനെതിരെ NSS; വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാനെന്ന് ജി സുകുമാരന്‍ നായര്‍

    കോട്ടയം: ജാതി സെന്‍സസിനെതിരെയും സംവരണത്തിനെതിരെയും വീണ്ടും വിമര്‍ശനവുമായി എന്‍.എസ്.എസ്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങള്‍ക്കായുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജാതി സംവരണം വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകുമെന്നും ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരിയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെന്‍സസിനെതിരെ എന്‍.എസ്.എസ്. രംഗത്തെത്തിയത്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങള്‍ക്കായുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണം. ജാതി സംവരണം വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകും. ജാതി സംവരണത്തിന്റെ പേരില്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു.- സുകുമാരന്‍ നായര്‍ പറഞ്ഞു. ജാതി സംവരണം ഉപേക്ഷിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രതിനിധി സഭ പ്രമേയത്തിലാവശ്യപ്പെടുകയും ചെയ്തു.

    Read More »
  • Crime

    ”എന്നെ ആരും സ്നേഹിച്ചില്ല, എനിക്കു നീതി ലഭിച്ചില്ല, അതിനാല്‍…” ഭിത്തിയില്‍ കുറിപ്പ്, ഒപ്പം പുതുവത്സരാശംസകളും; നടുക്കം മാറാതെ നാട്ടുകാര്‍

    എറണാകുളം: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് മുമ്പായി ബേബി വീടിന്റെ ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. തന്നെ ആരും സ്നേഹിച്ചില്ല. തനിക്ക് നീതി ലഭിച്ചില്ല, അതിനാല്‍ താന്‍ നീതി നടപ്പാക്കുന്നു എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. തന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി വിട്ടുകൊടുക്കണമെന്നും ചെലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ വെച്ചിട്ടുണ്ടെന്നും എഴുതി വെച്ചിട്ടുണ്ട്. തന്നെ ചതിച്ചയാളോടുള്ള വെറുപ്പും ശാപവചനമായി കുറിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പുതുവര്‍ഷാശംസകളും നേര്‍ന്നിട്ടുണ്ട്. ഭാര്യയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമികവിവരം. വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതാണ് രക്ഷയായത്. മുന്‍ഭാഗത്തെ കിടപ്പുമുറിയില്‍ തറയിലായിരുന്നു സ്മിതയുടെ മൃതദേഹം കിടന്നിരുന്നത്. പിന്‍ഭാഗത്തെ കിടപ്പുമുറിയിലാണ്…

    Read More »
  • India

    ട്രെയിൻ കോച്ചുമായി പോയ ട്രക്ക് പാലത്തിലിടിച്ചു; സംഭവം ബീഹാറിൽ

    പാറ്റ്ന: ബിഹാറില്‍ ട്രെയിൻ കോച്ച്‌ കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ഭഗൽപൂർ റയിൽവെ സ്റ്റേഷന് സമീപം ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. അപകടം നടന്നത് കാണാനായി നിരവധി പേര്‍ എത്തിയതോടെ അടുത്തുള്ള റോഡുകളില്‍ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. വെള്ളിയാഴ്ച ഉപയോഗ്യശൂന്യമായ വിമാനം ലക്നൗവില്‍ നിന്നും അസാമിലേക്ക് കൊണ്ടുപോയപ്പോഴും ഈസ്റ്റ് ചമ്ബാരനിലെ പിപ്രകോതി പാലത്തില്‍ വെച്ച്‌ കുടുങ്ങിയിരുന്നു.

    Read More »
  • India

    ഇത്തവണയും റിപ്പബ്ലിക് ദിന പരേഡില്‍  കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; 10 മാതൃകകളും തള്ളി

    ന്യൂഡൽഹി : 2024 റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല.

    Read More »
  • India

    ഗുജറാത്തില്‍ പിതാവ് മൂന്ന് കുട്ടികള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

    അഹമ്മദാബാദ്:ഗുജറാത്തില്‍ പിതാവ് മൂന്ന് കുട്ടികള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ് സംഭവം. ബോട്ടാഡിലെ നാനാ സഖ്പര്‍ ഗ്രാമത്തില്‍ നിന്നുള്ള മംഗഭായ് വിജുദ(42), മകളായ സോനം (17), രേഖ (21), മകൻ ജിഗ്നേഷ് (19) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6:30 നാണ് നിംഗലയ്ക്കും ആലംപൂര്‍ സ്റ്റേഷനുകള്‍ക്കുമിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ട്രാക്കില്‍ ചിതറിക്കിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടര്‍ വി.എസ് ഗോലെ പറഞ്ഞു.

    Read More »
Back to top button
error: