IndiaNEWS

രാത്രിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു; നാല് കുടുംബാംഗങ്ങള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരിച്ചിറപ്പള്ളിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ മാരിമുത്തുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രതിഭ (12), ഹരിണി (10) എന്നിവരാണു മരിച്ചത്.

അപകടമുണ്ടായ സമയത്ത് മാരിമുത്തു വീട്ടിലുണ്ടായിരുന്നില്ല. ഒരു ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനായി ചെന്നൈയിലേക്കു പോയിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ അടുത്തവീട്ടിലെ അയല്‍ക്കാരനാണു മേല്‍ക്കൂര ഇടിഞ്ഞുകിടക്കുന്നതു കണ്ടത്.

Signature-ad

പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ പരിശോധനയിലാണു നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. 1972ല്‍ നിര്‍മിച്ച കെട്ടിടമാണിതെന്ന് അയല്‍ക്കാര്‍ പറയുന്നത്.

 

Back to top button
error: