IndiaNEWS

ഗുജറാത്തില്‍ പിതാവ് മൂന്ന് കുട്ടികള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്:ഗുജറാത്തില്‍ പിതാവ് മൂന്ന് കുട്ടികള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ് സംഭവം.

ബോട്ടാഡിലെ നാനാ സഖ്പര്‍ ഗ്രാമത്തില്‍ നിന്നുള്ള മംഗഭായ് വിജുദ(42), മകളായ സോനം (17), രേഖ (21), മകൻ ജിഗ്നേഷ് (19) എന്നിവരാണു മരിച്ചത്.

Signature-ad

ഞായറാഴ്ച വൈകുന്നേരം 6:30 നാണ് നിംഗലയ്ക്കും ആലംപൂര്‍ സ്റ്റേഷനുകള്‍ക്കുമിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ട്രാക്കില്‍ ചിതറിക്കിടക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടര്‍ വി.എസ് ഗോലെ പറഞ്ഞു.

Back to top button
error: