Month: January 2024

  • NEWS

    ഉത്സവത്തിന് അവതരിപ്പിക്കാനുള്ള തിരുവാതിരക്കളി പരിശീലിച്ച് കൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

         എടപ്പാൾ: ചങ്ങരംകുളം ചിറവല്ലൂരില്‍ ഡാന്‍സ് പരിശീലനത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.ചിറവല്ലൂര്‍ സ്വദേശി പരേതനായ കപ്ളങ്ങാട്ട് മോഹനന്റെ ഭാര്യ വത്സല (52)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് സംഭവം.ചിറവല്ലൂര്‍ ചാത്തന്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് രാത്രി അവതരിപ്പിക്കാനുള്ള തിരുവാതിരക്കളിയുടെ അവസാനഘട്ട പരിശീലനത്തിനിടെയാണ് വത്സല കുഴഞ്ഞ് വീണത്.കുഴഞ്ഞ് വീണ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍ ആദിത്യന്‍,മായ,ദീപക്.

    Read More »
  • Kerala

    മക്കൾ ഉപേക്ഷിച്ച് കുമളിയിലെ അന്നക്കുട്ടി മരിച്ച സംഭവം: മകള്‍ക്ക് പിന്നാലെ മകൻ സജിക്കും പണി പോയി

        ഇടുക്കിയിലെ കുമളിയില്‍ മക്കള്‍  ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തില്‍ മകനെതിരെ നടപടിയുമായി കേരള ബാങ്ക്. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ എം എം സജി മോനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മകൻ എന്ന ഉത്തരവാദിത്വത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തില്‍ മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താത്ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചുവിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ താമസിച്ചുവന്ന അന്നക്കുട്ടി മാത്യു 20-ാം തീയതിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മക്കള്‍ക്കെതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു. അന്നക്കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാര ചടങ്ങ് നടത്താന്‍ പോലും മക്കള്‍ തയ്യാറായില്ല. ഒടുവില്‍ ജില്ലാ ഭരണകൂടവും പോലീസും…

    Read More »
  • Food

    കടയിൽ നിന്ന് വാങ്ങാതെ വളരെയെളുപ്പത്തില്‍ കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം

    കപ്പലണ്ടി മിഠായിയുടെ കാര്യം ഓർക്കുമ്ബോള്‍ തന്നെ വായില്‍ കപ്പലോടും.എന്നാൽ കേട്ടോളു, കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തില്‍ തന്നെ നല്ല പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. രുചിയും ഗുണവും കൂടുമെന്ന് മാത്രമല്ലാ ഒന്നു മിനക്കെടാമെങ്കിൽ അടുത്തുള്ള കടകളിലേക്ക് സപ്ലൈ ചെയ്ത് പത്തു പുത്തൻ സമ്പാദിക്കുകയും ചെയ്യാം. നോക്കാം കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന്… ചേരുവകള്‍: • കപ്പലണ്ടി (കടല) – 2 കപ്പ് • ശർക്കര1 എണ്ണം/ അല്ലെങ്കിൽ പഞ്ചസാര -1 കപ്പ് തയാറാക്കുന്ന വിധം: • ഒരു ചട്ടി അടുപ്പത്തു വച്ച്‌ ചൂടായാല്‍ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച്‌ വയ്ക്കുക. നല്ലവണ്ണം പൊടിയരുത്. • അടുത്തതായി നമുക്ക് ഏത് പാത്രത്തില്‍ ആണോ ഇതൊഴിച്ച്‌ സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം. • അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു…

    Read More »
  • NEWS

    സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിർബന്ധം: സ്ത്രീകള്‍ പര്‍ദ്ദ അല്ലെങ്കില്‍ പാന്‍റ് ധരിക്കണം

    റിയാദ്: സൗദി അറേബ്യയില്‍ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രില്‍ 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയില്‍ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കില്‍ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കില്‍ കറുത്ത പാന്‍റും ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകള്‍ക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കില്‍ കറുത്ത നീളമുള്ള പാന്‍റും കറുത്ത ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയല്‍ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറല്‍ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നല്‍കിയത്.

    Read More »
  • Kerala

    പനി ബാധിച്ച്‌ എല്‍.കെ.ജി. വിദ്യാര്‍ത്ഥി മരിച്ചു

    കോഴിക്കോട്: വടകരയിൽ പനി ബാധിച്ച്‌ എല്‍.കെ.ജി. വിദ്യാര്‍ത്ഥി മരിച്ചു.വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ് ഹൈദിന്‍ സലാഹാ(5)ണ് മരിച്ചത്. പനി ബാധിച്ച്‌ ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അത്യാസന്ന നിലയിലായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഓര്‍ക്കാട്ടേരി എം.എം. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

    Read More »
  • NEWS

    ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ പിടിയിൽ

    ദുബൈ: ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ കയ്യോടെ പിടിയില്‍. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിര്‍മ്മിച്ച ഉപകരണവുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ആണ് ഇയാളെ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. യുവാവിന് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. പിഴക്ക് പുറമെ ഇയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും കോടതി ഉത്തരവിട്ടു. യുഎഇയ്ക്ക് പുറത്ത് ഉപയോഗിച്ചിരുന്ന കഞ്ചാവ് യുഎഇയിലേക്കുള്ള യാത്രയില്‍ ലഗേജില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണെന്നാണ് യുവാവ് പറഞ്ഞത്. 25കാരനായ യൂറോപ്യന്‍ പൗരനാണ് പിടിയിലായത്.

    Read More »
  • Kerala

    വടകരയില്‍ രണ്ടു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

    കോഴിക്കോട്:  വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്ബയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്ബതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Kerala

    കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന് അന്‍വര്‍

    തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന് നിയമസഭയില്‍ പി വി അന്‍വര്‍. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരില്‍ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലന്‍സുകളിലുമായി കൈമാറി. കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കര്‍ണാടകയിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിര്‍ത്തത്. കെ സി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വി.ഡി സതീശന് ഓഫറെന്നും അദ്ദേഹം പറഞ്ഞു. മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് വി.ഡി സതീശന്‍ ചെയ്തത്. പ്രതിപക്ഷ നേതാവിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷനേതാവ് പ്രചരണം നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.  

    Read More »
  • Crime

    ആത്മീയ വാട്‌സാപ് ഗ്രൂപ്പ് വഴി വീട്ടമ്മമാരെ പരിചയപ്പെടും; ചിത്രം മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണം

    മലപ്പുറം: ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിവരുന്ന യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി അമയൂര്‍ സ്വദേശി മുഹമ്മദ് യാസിം (19) നെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വീട്ടമ്മമാരെ പരിചയപ്പെടുന്നത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാട്സ് ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കൂടുതല്‍ ഇരകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.    

    Read More »
  • Social Media

    ”നന്ദി ലിജോ, ഷിബു! സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയില്‍ അവസരം നല്‍കിയതിന്”… വാലിബനിലെ രാജകുമാരിയെക്കുറിച്ച് ഹൈക്കോടതി വക്കീലിന്റെ കുറിപ്പ്

    ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മനോഹരകാവ്യമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിക്കൊണ്ട് ഈ ചിത്രം തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്. അമര്‍ച്ചിത്ര കഥകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കഥപറച്ചില്‍. മരുഭൂമികളില്‍ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകന്റെ കണ്ണിനും മനസിനും ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തില്‍ മറ്റൊരു ഘടകമാണ് ചിത്രത്തിലെ നായികമാര്‍. വാലിബനില്‍ പ്രധാനമായും മൂന്ന് നായികമാരാണുള്ളത്. ഇതില്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ വാലിബനൊപ്പം കാണുന്ന സുചിത്ര നായര്‍ എന്ന നടിയാണ് ചര്‍ച്ചാവിഷയമാകുന്നത്. സുചിത്രയെ ടെലിവിഷന്‍ ആസ്വാദകരല്ലാത്ത പ്രേക്ഷകര്‍ക്ക് തീരെ പരിചയം കാണില്ല. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സുചിത്രയെക്കുറിച്ച് അഡ്വക്കേറ്റ് ആയ സംഗീത ലക്ഷ്മണ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുചിത്രയെ വാലിബന്റെ ഭാഗമാക്കിയതിന് ലിജോ ജോസ് പെല്ലിശ്ശേരിയോടും നിര്‍മ്മാതാവ് ഷിബു ബേബി ജോണിനോടും നന്ദി പറയുകയാണ് സംഗീത. തന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും…

    Read More »
Back to top button
error: