നോക്കാം കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന്…
ചേരുവകള്‍:
• കപ്പലണ്ടി (കടല) – 2 കപ്പ്
• ശർക്കര1 എണ്ണം/ അല്ലെങ്കിൽ പഞ്ചസാര -1 കപ്പ്
തയാറാക്കുന്ന വിധം:
• ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാല്‍ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്.
• അടുത്തതായി നമുക്ക് ഏത് പാത്രത്തില്‍ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം.
• അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗണ്‍ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.എന്നിട്
• നന്നായി ഇളക്കി കൊടുത്തതിനു ശേഷം എണ്ണ പുരട്ടി വെച്ച പാത്രത്തിലേക്ക് ചൂടോടെ തന്നെ മാറ്റുക.എന്നിട്ട് മറ്റൊരു പാത്രം ഉപയോഗിച്ച് നിരപ്പാക്കുക.ഏത് ആകൃതിയില്‍ ആണോ മുറിച്ചു വയ്ക്കേണ്ടത് ആ ആകൃതിയില്‍ ചൂടോടെ തന്നെ മുറിച്ചുവയ്ക്കുക.
• 15-30 മിനിറ്റില്‍ നമ്മുടെ സ്വാദിഷ്ടമായ കപ്പലണ്ടി മിഠായി, ചൂടാറി സെറ്റായി വരും. അപ്പോള്‍ പൊട്ടിച്ചെടുത്ത് നന്നായി ചൂടാറി വരുമ്ബോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.