KeralaNEWS

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന് അന്‍വര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി കൈപ്പറ്റിയെന്ന് നിയമസഭയില്‍ പി വി അന്‍വര്‍. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരില്‍ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലന്‍സുകളിലുമായി കൈമാറി.

കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കര്‍ണാടകയിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിര്‍ത്തത്. കെ സി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വി.ഡി സതീശന് ഓഫറെന്നും അദ്ദേഹം പറഞ്ഞു.

മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് വി.ഡി സതീശന്‍ ചെയ്തത്. പ്രതിപക്ഷ നേതാവിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷനേതാവ് പ്രചരണം നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.

 

Back to top button
error: