CrimeNEWS

ആത്മീയ വാട്‌സാപ് ഗ്രൂപ്പ് വഴി വീട്ടമ്മമാരെ പരിചയപ്പെടും; ചിത്രം മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണം

മലപ്പുറം: ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിവരുന്ന യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി അമയൂര്‍ സ്വദേശി മുഹമ്മദ് യാസിം (19) നെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്.

ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വീട്ടമ്മമാരെ പരിചയപ്പെടുന്നത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാട്സ് ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കൂടുതല്‍ ഇരകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

Signature-ad

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: