Month: January 2024
-
Kerala
മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തയെ കൊല്ലുമെന്ന് ഭീക്ഷണി; നാലു പേർ അറസ്റ്റിൽ
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ അടൂര്‍- കടമ്ബനാട് മെത്രാപ്പൊലീത്തയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയെയാണ് ഭീക്ഷണിപ്പെടുത്തിയത്.മെത്രാപ്പൊലീത്ത താമസിക്കുന്ന ചായലോട് ആശ്രമത്തില്‍ പ്രതികള്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുറ്റത്തെ ചെടിച്ചട്ടികള്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കേസില്‍ കുന്നംകുളം പഴഞ്ഞി എം ഡി കോളേജിലെ എല്‍ഡി ക്ലര്‍ക്ക് ഗീവീസ് മാര്‍ക്കോസ് ഒന്നാം പ്രതിയും കോലഞ്ചേരി സ്വദേശി അജു മാത്യു പുന്നയ്ക്കല്‍ രണ്ടാം പ്രതിയുമാണ്.കോട്ടയം മീനടം സ്വദേശി പ്രകാശ് വര്‍ഗീസ്, ആലുവ സ്വദേശി ലിജോ പത്തിക്കല്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സഭയുടെ കോളേജുകളില്‍ മാനദണ്ഡം പാലിക്കാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനെ നിയമിച്ച സംഭവത്തിൽ മെത്രാപ്പോലീത്ത ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നതായാണ് വിവരം.
Read More » -
Sports
അര്‍ജന്റീനന്‍ ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടും
കൊച്ചി: അര്‍ജന്റീനന്‍ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്ത ജൂലൈ മാസമാണ് അവര്‍ കേരളത്തിൽ എത്തുകയെന്നും എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് ആകും എതിരാളികൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനുവദിച്ചാൽ ഇന്ത്യയുടെ ദേശീയ ടീം തന്നെ മത്സരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
ജെസ്‌ന തിരോധനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ
കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ.പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് അറിയിച്ച് സിബിഐ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ കോടതിയിലാണ് കേസ് അന്വേഷിച്ച സിബിഐയുടെ കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ല. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്ബോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്. 2018 മാര്‍ച്ച് 22നാണു വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതാകുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജസ്നയുടെ സഹോദരനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി…
Read More » -
Movie
മോഹൻലാലിനു പുനർജന്മം നൽകിയ ‘നേരം’ ബോക്‌സ് ഓഫീസ് ഇളക്കിമറിക്കുന്നു, ഇനി വരാനിരിക്കുന്നത് മലെക്കോട്ടെ വാലിബനും ബറോസും
കേരളത്തിലും പുറത്തും 62 കോടി കളക്ഷൻ പിന്നിട്ട ‘നേര്’ എന്ന സൂപ്പര്‍ ഹിറ്റ് 2023- ഡിസംബറില്‍ പുറത്തിറങ്ങിയതോടെ തിരിച്ചുവരവിന്റെ ട്രാക്കില്‍ എത്തി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. വരാനിരിക്കുന്ന ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ലിജോ ജോസ് പല്ലിശേരിയുടെ മലെക്കോട്ടെ വാലിബന്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്ത ബറോസ് തുടങ്ങി മികച്ചതും കലാമൂല്യങ്ങളുമുള്ള ചിത്രങ്ങളാണ്. ഇതില്‍ ആദ്യം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ വന്‍ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും വന്‍ ഹിറ്റാണ്. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഈഗാനത്തിന് ഇതിനകം യുട്യൂബില്‍ ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചു. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായാണ്…
Read More » -
Health
പുകവലി നിർത്താൻ പ്രകൃതിദത്ത മാര്‍ഗങ്ങൾ, 100 ശതമാനം ഫലപ്രദമെന്ന് പുതിയ പഠനം
പുതുവത്സരത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ വലിനിര്‍ത്താനുള്ള അവസരമാണ് ഇവര്‍ക്ക് മുമ്പിലുള്ളത്. സസ്യജാലങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത ജൈവ സംയുക്തമായ സൈറ്റിസിന്‍ (Cytisine) ഉപയോഗിച്ച് പുകവലിനിര്‍ത്താം എന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വലി നിര്‍ത്താന്‍ സാധരണയായി പ്രയോഗിക്കുന്ന നിക്കോട്ടിന്‍ പാച്ചുകളേക്കാള്‍ വളരെയേറെ ഫലപ്രദമാണ് ഇതിന്റെ ഉപയോഗം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതനുസരിച്ച് സിഗരറ്റിന് അടിമകളായ ആളുകള്‍ ഇതു ഉപയോഗിച്ചാല്‍ വലി ഉപേക്ഷിക്കാനുള്ള സാധ്യത 100 ശതമാനമാണെന്ന് ‘ദി ഗാര്‍ഡിയന്‍’ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പുകവലിക്കാര്‍ നിക്കോട്ടിന്‍ ആസക്തി കുറയ്ക്കുന്ന ഒരു ഗുളിക കഴിക്കുന്നതിനേക്കാള്‍ ഇരട്ടി വിജയസാധ്യതയാണ് സൈറ്റിസിന്‍ ഉപയോഗത്തിലൂടെ ഉണ്ടാവുന്നതെന്നാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ജന്റീനയിലെ ഗവേഷകരാണ് ഇതുമയി ബന്ധപ്പെട്ടുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. സംഘം 12 റാന്‍ഡം ട്രയലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയത്. ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ തങ്ങളുടെ ഈ ശീലം ഒഴിവാക്കാന്‍ വേപ്പ്, നിക്കോട്ടിന്‍…
Read More » -
NEWS
ഷാര്‍ജയില്‍ വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ 2 പേർ മരിച്ചു, മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിൽ
ദുബൈ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്. ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ- അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും വാഹനത്തില്‍ ഫുജൈറയില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ഷാർജയിലെ ദൈദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്‍കി ബന്ധുക്കളുടെ…
Read More » -
Movie
‘മലൈക്കോട്ടെ വാലിബൻ’ ജനുവരി 25 ന് എത്തും: സെൻസറിങ് പൂർത്തിയായി, ഹിന്ദി ദൈർഘ്യം രണ്ട് മണിക്കൂർ ഏഴ് മിനിറ്റ്
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ബ്രഹ്മാണ്ഡ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി സെൻസറിങ് മുംബൈയിൽ പൂർത്തിയായി. രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ മലയാളത്തിലേക്ക് വരുമ്പോൾ ദൈർഘ്യം മാറാൻ സാധ്യതയുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭന്‍ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 25നാണ് റിലീസ്. ഫാന്റസി ത്രില്ലർ മോഡിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. ‘ചുരുളി’ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ള. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി,…
Read More » -
India
ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി; ഭക്തർക്കായി 1000 സ്പെഷ്യൽ ട്രെയിനുകളും,10000 ശൗചാലയങ്ങളും
അയോദ്ധ്യ: ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി.ജനുവരി 22ന് ആണ് ഉദ്ഘാടനം.ഭക്തർക്കായി 1000 സ്പെഷ്യൽ ട്രെയിനുകളും,10000 ത്തോളം ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര വളപ്പിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിശിഷ്ട നേതാക്കളും പങ്കെടുക്കും. ജനുവരി 19 മുതൽ തീർഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകാൻ ആയിരത്തിലധികം പ്രത്യേക ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.സർവീസുകൾ അടുത്ത 100 ദിവസത്തേക്ക് തുടരും. അതേസമയം അയോധ്യയിലെത്തുന്ന ഭക്തർക്കായി പതിനായിരത്തോളം ശൗചാലയങ്ങളാണ് ഇവിടെ ഒരുക്കുന്നത്.താമസത്തിനായി ടെന്റുകളും ഒരുക്കുന്നുണ്ട്.ഇതിന്റെയെല്ലാം നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഓരോ ദിവസവും ഒന്നര മുതൽ രണ്ടര ലക്ഷം വരെ ആളുകൾക്ക് ഭഗവാൻ രാംലല്ലയെ ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തിരക്ക് കൈകാര്യം ചെയ്യാൻ വലിയ ക്രമീകരണങ്ങൾ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദർശനത്തിനായെത്തുന്ന ഭക്തരെ നാല് വരികളിലായി അകത്തേക്ക് കടത്തിവിടുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. ഉദ്ഘാടനത്തിനു ശേഷം ജനുവരി 23 മുതൽ മന്ദിരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
Read More » -
India
യേശു ചെകുത്താനാണെന്ന് ഗുജറാത്തിലെ പാഠപുസ്‍തകം
അഹമ്മദാബാദ്: യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ ഒൻപതാംക്ലാസ് ഹിന്ദി പാഠപുസ്‍തകം. ഈ വർഷത്തെ ഒൻപതാം ക്ലാസിലെ ഇന്ത്യൻ സംസ്കാരുമായി ബന്ധപ്പെട്ടുള്ള പാഠഭാഗത്താണ് വിവാദ പരാമർശം. ഭാരതീയ സംസ്കാരത്തിലെ ഗുരുശിഷ്യ ബന്ധം എന്ന 16 ആമത്തെ അധ്യായത്തിലാണ് ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രകോപനമുണ്ടാക്കുന്ന തെറ്റായ പരാമർശത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് ക്രൈസ്തവ സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം അച്ചടിപിശക് സംഭവിച്ചതാണെന്നും പരാമർശം ഒഴിവാക്കി പുതിയ പുസ്തകം വിതരണം ചെയ്യുമെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു
Read More » -
Kerala
”സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കണം; അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ല”
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ വീണ്ടും കെസിബിസി. സജി ചെറിയാന്‍ വിവാദ പ്രസ്താവ പന്‍വലിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അറിയിച്ചു. അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ”പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ കുറിച്ച് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി വളരെ ബഹുമാനമില്ലാത്ത രീതിയില്‍ സംസാരിച്ചത് ഉചിതമായില്ല എന്നത് ഏറ്റവും തീവ്രതയോടു കൂടി ഞാന്‍ സര്‍ക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ച് അതിനു വിശദീകരണം നല്‍കുന്നതുവരെ കെസിബിസിയുടെ പൊതുവായ സഹകരണം സര്‍ക്കാരിനോട് ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നു. മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവുമില്ലാത്തത്. രാജ്യത്തിന്റെ ഭരണാധികാരികള്‍ അത് മുഖ്യമന്ത്രിയാകട്ടെ പ്രധാനമന്ത്രിയാകട്ടെ പ്രസിഡന്റാകട്ടെ ഗവര്‍ണറാകട്ടെ, അവര്‍ രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുമായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പലപ്പോഴും വിളിച്ചിട്ടുണ്ട് ഞങ്ങള്‍ സംബന്ധിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഈ യാത്രയില്‍…
Read More »