KeralaNEWS

”സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കണം; അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ല”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ വീണ്ടും കെസിബിസി. സജി ചെറിയാന്‍ വിവാദ പ്രസ്താവ പന്‍വലിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അറിയിച്ചു. അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

”പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ കുറിച്ച് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി വളരെ ബഹുമാനമില്ലാത്ത രീതിയില്‍ സംസാരിച്ചത് ഉചിതമായില്ല എന്നത് ഏറ്റവും തീവ്രതയോടു കൂടി ഞാന്‍ സര്‍ക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ച് അതിനു വിശദീകരണം നല്‍കുന്നതുവരെ കെസിബിസിയുടെ പൊതുവായ സഹകരണം സര്‍ക്കാരിനോട് ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നു.

Signature-ad

മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവുമില്ലാത്തത്. രാജ്യത്തിന്റെ ഭരണാധികാരികള്‍ അത് മുഖ്യമന്ത്രിയാകട്ടെ പ്രധാനമന്ത്രിയാകട്ടെ പ്രസിഡന്റാകട്ടെ ഗവര്‍ണറാകട്ടെ, അവര്‍ രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുമായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പലപ്പോഴും വിളിച്ചിട്ടുണ്ട് ഞങ്ങള്‍ സംബന്ധിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഈ യാത്രയില്‍ പല സ്ഥലങ്ങളില്‍ മതമേലധ്യക്ഷന്മാരെ വിളിച്ചിട്ടുണ്ടായിരുന്നു, അവര്‍ പോയി സംബന്ധിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ചില ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ സംബന്ധിച്ചതിനെ കുറിച്ച് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പു മന്ത്രി നിരുത്തരവാദിത്തപരമായ ഒരു പ്രസ്താവന നടത്തിയെന്നത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. കെസിബിസിയുടെ അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു.

അത് പിന്‍വലിക്കുന്നതുവരെ സര്‍ക്കാരുമായുള്ള മറ്റു പരിപാടികളിലെ ഗുണപരമായ പൊതുസമീപനത്തില്‍ ഞങ്ങള്‍ വിട്ടുനില്‍ക്കും. ഏതു സര്‍ക്കാരു ഭരിച്ചാലും ഗുണകരമായ പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് കേരളത്തിലെ സഭകള്‍ക്കുള്ളത്, പ്രത്യേകിച്ച് കേരള കത്തോലിക്ക സഭയ്ക്കുള്ളത്. അതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ഒരു സാഹചര്യം സാംസ്‌കാരിക വകുപ്പു തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ പ്രസ്താവന എത്രയും വേഗം പിന്‍വലിക്കണം എന്നതാണ് ആവശ്യം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണോ അല്ലയോ എന്നത് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഞങ്ങള്‍ കേട്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ വാക്കാണ്. ” കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അറിയിച്ചു.

പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ”ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്കു രോമാഞ്ചമുണ്ടായി. അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നു. മണിപ്പുര്‍ അവര്‍ക്കൊരു വിഷയമായില്ല”എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

 

 

Back to top button
error: