Month: January 2024
-
NEWS
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം: ഇസ്രായേല്‍ സേനയ്ക്കെതിരെ കോടതിയെ സമീപിച്ച് ഇരകള്‍
ജറുസലേം: ഇസ്രായേല്‍ സേനയ്ക്കെതിരെ നിയമനടപടിയുമായി ഹമാസ് ആക്രമണത്തിന്റെ ഇരകള്‍. ഒക്ടോബര്‍ ഏഴിന് ‘സൂപ്പര്‍നോവ ഡെസേര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലി’നിടെയുണ്ടായ ആക്രമണത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ഇസ്രായേല്‍ പ്രതിരോധസേനയ്ക്കെതിരെ ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരിക്കുന്നത്. 42 പേരാണു നഷ്ടപരിഹാരം തേടി കോടതിയിലെത്തിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ സുരക്ഷാ വിഭാഗങ്ങളെ പഴിചാരി ടെല്‍അവീവ് കോടതിയിലാണ് ഇരകള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഡി.എഫ്, ഷിന്‍ ബെത്ത് സുരക്ഷാ വിഭാഗം, ഇസ്രായേല്‍ പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്കെല്ലാം സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 200 മില്യന്‍ ഇസ്രായേല്‍ ന്യൂ ഷെക്കെല്‍ (ഏകദേശം 460 കോടി രൂപ) ആണു നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്. അപകടസൂചന ലഭിച്ച ശേഷം സേനാവൃത്തങ്ങളില്‍നിന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള കമാന്‍ഡര്‍ക്ക് ഒരു ഫോണ്‍കോള്‍ പോയിരുന്നെങ്കില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നു. അടിയന്തരമായി ഫെസ്റ്റിവല്‍ പിരിച്ചുവിടാനുള്ള അവസരമുണ്ടാകുമായിരുന്നു. പാര്‍ട്ടിക്ക് എത്തിയ നൂറുകണക്കിനു പേര്‍ നേരിട്ട ശാരീരികവും മാനസികവുമായ പരിക്കുകളും ഒഴിവാക്കാമായിരുന്നു. ഈ അശ്രദ്ധയും അതിഗുരുതരമായ ജാഗ്രതക്കുറവും അവിശ്വസനീയമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.…
Read More » -
Kerala
സജി ചെറിയാന്റെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കും; പരാമര്‍ശം പര്‍വതികരിച്ചെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പര്‍വതികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാന്‍ പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ പാര്‍ട്ടി പരിശോധിക്കും. സജി ചെറിയാന്റെ പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം എതിരെ വന്‍ കടന്നാക്രമണമാണ് ഉണ്ടായത്. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്തേ ഇത്ര കഠിനമായ കടന്നാക്രമണം നടന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി പോയില്ല എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. അവിടെ എന്തുകൊണ്ട് ആശ്വസിപ്പിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. അതിലൊന്നും സിപിഎം അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ ഇങ്ങനെയൊരു ഭൗതിക സാഹചര്യത്തില്‍ പോകണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇസ്രയേല്‍ കടന്നാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ക്രിസ്മസ് വലിയ തോതില്‍…
Read More » -
Movie
മസില് കാണിച്ച് കുതിരയെ തടവി ഭീമന്‍ രഘു; നാണം കൊണ്ട് ചുവന്ന് സണ്ണി ലിയോണി
ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. സണ്ണി ലിയോണിയ്ക്കൊപ്പം ഭീമന്‍ രഘുവാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറില്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. ജയനും ഷീലയുമാണ് ശരപഞ്ജരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും ടീസറില്‍ കാണാം. എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു,…
Read More » -
Kerala
കുട്ടിക്കര്‍ഷകര്‍ക്ക് സഹായ പ്രവാഹം; ജയറാമിനു പിന്നാലെ പ്രഖ്യാപനവുമായി മമ്മൂട്ടിയും പൃഥ്വിരാജും
കൊച്ചി: ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികള്‍ നഷ്ടമായ കുട്ടിക്കര്‍ഷകന് സഹായവുമായി സുമനസുകള്‍. നടന്‍ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎല്‍എ ഒരു പശുവിനെ നല്‍കുമെന്നും അറിയിച്ചു. അബ്രഹാം ഓസ്‌ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ജയറാം ചെക്ക് കൈമാറി. ഇവര്‍ അനുഭവിച്ച സമാന അനുഭവം ആറ് വര്‍ഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറഞ്ഞു. ” ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീര്‍ത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതല്‍ വൈകിട്ടു വരെയുള്ള സമയത്തില്‍ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കള്‍ക്ക് കൊടുത്തിരുന്നില്ല. അതിനാല്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളില്‍ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്. അവയ്‌ക്കെല്ലാം…
Read More » -
India
റോക്കറ്റ് ലോഞ്ചറുകളുമായി പട്ടാപ്പകല്‍ ശക്തിപ്രകടനം; മണിപ്പുര്‍ വീണ്ടും സംഘര്‍ഷ ഭീതിയില്‍
ഇംഫാല്‍: മണിപ്പുരില്‍ പുതുവര്‍ഷ ദിനത്തില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പിനു പിന്നാലെ, പ്രകോപനം സൃഷ്ടിച്ച് പട്ടാപ്പകല്‍ റോക്കറ്റ് ലോഞ്ചറുകളുമായി മെയ്‌തെയ് വിഭാഗത്തിന്റെ പരേഡ്. ഇംഫാല്‍ നഗരത്തില്‍ തുറന്ന വാഹനത്തില്‍ തീവ്ര മെയ്‌തെയ് വിഭാഗമാണ് പരേഡ് നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പട്ടാപ്പകല്‍ ഇംഫാല്‍ നഗരത്തിലൂടെ തീവ്ര വിഭാഗത്തിന്റെ പരേഡ്. ഇംഫാല്‍ താഴ്വരയില്‍ പുതുവര്‍ഷദിനത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പുറമേ 14 പേര്‍ക്കു പരുക്കുമേറ്റിരുന്നു. തൗബാലിലെ മെയ്‌തെയ് മുസ്ലിം (പംഗല്‍) മേഖലയായ ലിലോങ്ങില്‍ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്‌തെയ് സംഘടനകളിലെ ആയുധധാരികള്‍ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതിനു പിന്നാലെ ഇംഫാല്‍ താഴ്വരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കലാപത്തില്‍ പങ്കാളികളല്ലാത്ത പംഗല്‍ വിഭാഗക്കാര്‍ക്കുനേരെ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത് ആദ്യമാണ്. കലാപത്തില്‍ പങ്കാളികളായ…
Read More » -
Kerala
പത്താം തീയതി മുതല്‍ സ്പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം
പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു, പൊലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 14 ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തീയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ മകരവിളക്ക് ദിവസവും തലേന്നാളിലും വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തണമെന്ന പൊലിസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്…
Read More » -
Kerala
ഇടുക്കിയിലെ ഏലമലക്കാടുകളിൽ ബഹുനില മന്ദിരങ്ങളും റിസോര്‍ട്ടുകളും ഉയരുന്നു, ഈ അനധികൃത നിർമ്മാണം കണ്ട ഭാവം നടിക്കാതെ അധികൃതർ
ഇടുക്കി: സി.എച്ച്.ആര്‍ വനമേഖലയില്‍ കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃത നിര്‍മാണങ്ങൾ വ്യാപകമാകുമ്പോളും അധികൃതർക്ക് കണ്ട ഭാവമില്ലെന്ന് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ബഹുനില മന്ദിരങ്ങളും റിസോര്‍ടുകളും ഉയരുന്നത്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പള്ളിവാസല്‍, മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച അവസരം മുതലെടുത്താണ് നിർമാണങ്ങൾ. ഏകര്‍ കണക്കിന് ഭൂമിയുള്ള വന്‍കിടക്കാര്‍ ഏലത്തോട്ടത്തിനുള്ളില്‍ അതീവ രഹസ്യമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം. ഏലത്തോട്ട പാട്ടവസ്തുവില്‍ ഏല കൃഷി മാത്രമെ അനുവാദമുള്ളൂ. എന്നാല്‍, നിയമം അട്ടിമറിച്ച് റിസോര്‍ടുകളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പെടെ വന്‍ നിര്‍മാണമാണ് നടക്കുന്നതെന്നാണ് വിവരം. വന്‍ മരങ്ങള്‍ വെട്ടി മണ്ണിട്ട് മൂടിയും കൂറ്റന്‍ പാറകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചുമാണ് നിർമാണം നടത്തുന്നതെങ്കിലും വനം വകുപ്പ് പോലും മൗനം തുടരുകയാണെന്നാണ് പരാതി. തോട്ടുപുറേമ്പാക്ക് കൈയേറ്റവും ജില്ലയിൽ വ്യാപകമാണ്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ സ്റ്റോപ്പ് മെമോ നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് റവന്യൂ, പഞ്ചായത് ജീവനക്കാര്‍ മാറിനില്‍ക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Read More » -
Crime
ബിരിയാണിയെച്ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം; കുടുംബത്തെ കൂട്ടംചേര്‍ന്ന് ആക്രമിച്ച് ജീവനക്കാര്‍
ഹൈദരാബാദ്: ബിരിയാണിയുടെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള തര്‍ക്കം ഹോട്ടലില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഹൈദരാബാദ് ആബിദ്സിലെ ഗ്രാന്‍ഡ് ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഉപഭോക്താക്കളായ അഞ്ചംഗകുടുംബത്തെ മര്‍ദിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരായ പത്തുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചംഗകുടുംബത്തെ ഹോട്ടല്‍ ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതുവര്‍ഷത്തലേന്നാണ് ഹോട്ടലില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. അത്താഴം കഴിക്കാനായി ഗ്രാന്‍ഡ് ഹോട്ടലിലെത്തിയ കുടുംബം റൊട്ടിയും കറികളുമാണ് ആദ്യം ഓര്‍ഡര്‍ ചെയ്തത്. പിന്നാലെ ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കൊണ്ടുവന്ന ബിരിയാണിക്ക് ഗുണനിലവാരമില്ലെന്നും അരി വെന്തില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ഇതോടെ ആദ്യം കൊണ്ടുവന്ന ബിരിയാണി വെയിറ്റര്‍ തിരികെകൊണ്ടുപോവുകയും ഇതേ ബിരിയാണി തന്നെ വീണ്ടും നല്‍കുകയായിരുന്നു. തുടര്‍ന്ന് ബില്‍ അടയ്ക്കുന്ന സമയത്ത് ബിരിയാണിയുടെ തുക നല്‍കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. അരി വേവാത്തതിനാല്‍ ബില്‍തുകയില്‍നിന്ന് ബിരിയാണിയുടെ വില കുറയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടല്‍ ജീവനക്കാരനും ഉപഭോക്തക്കളും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ, ഉപഭോക്താക്കളില്‍ ഒരാള്‍ വെയിറ്ററുടെ മുഖത്തടിച്ചു. പിന്നാലെ ഹോട്ടല്‍ ജീവനക്കാരെല്ലാം സംഘടിച്ചെത്തുകയും പരാതി ഉന്നയിച്ച…
Read More » -
Business
പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവന് 47,000 രൂപയും ഒരു ഗ്രാമിന് 5,875 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 46,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,855 രൂപയും. 2023ല്‍ 13 തവണയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. ജനുവരി 24-നായിരുന്നു ആദ്യമായി സ്വര്‍ണവില റെക്കോഡിലെത്തിയത്. അതിനുശേഷം 12 തവണകൂടി സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായി. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 80.30 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 642.40 രൂപയും ഒരു കിലോഗ്രാമിന് 80,300 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 8000 രൂപയായിരുന്നു വില.
Read More »
