Month: January 2024

  • NEWS

    ഇത്തിഹാദ് എയര്‍വേസ് അബുദാബി-കോഴിക്കോട് സര്‍വിസ് പുനരാരംഭിച്ചു

    അബുദാബി: കോഴിക്കോട്ടേക്ക് ഇത്തിഹാദ് എയര്‍വേസ് വീണ്ടും സര്‍വിസ് പുനരാരംഭിച്ചു.അബുദാബിയില്‍ നിന്നാണ് സർവീസ്. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം കരിപ്പൂരിലെത്തുന്നത്. നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. രാത്രി 7.55ന് കോഴിക്കോടെത്തി രാത്രി 9.30ന് തിരിച്ചുപോകുന്ന രീതിയിലാണ് സര്‍വിസുകള്‍. എ-320, എ-321 വിമാനങ്ങളാണ് അബുദാബി -കോഴിക്കോട് സര്‍വിസിനായി ഉപയോഗിക്കുന്നത്.എ-320 വിമാനത്തില്‍ 158 പേര്‍ക്കും എ-321 വിമാനത്തില്‍ 196 പേര്‍ക്കും യാത്ര ചെയ്യാനാകും. ഇവ രണ്ടിലും എട്ട് ബിസിനസ് ക്ലാസുകളുമുണ്ട്.

    Read More »
  • India

    നവംബറിൽ രാജ്യത്ത് റദ്ദാക്കിയത് 71 ലക്ഷം വാട്സ്‌ആപ് അക്കൗണ്ടുകള്‍ 

    ന്യൂഡൽഹി:കഴിഞ്ഞ നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്‌ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്ബനി. 2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്‌ആപിന്റെ മാതൃകമ്ബനിയായ മെറ്റ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ ആകെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബറില്‍ 71 ലക്ഷം അക്കൗണ്ടുകളും സെപ്റ്റംബറില്‍ 75 ലക്ഷം അക്കൗണ്ടുകളും വാട്‍സ്‌ആപ് നീക്കം ചെയ്തിരുന്നു. ഓഗസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളുടെ എണ്ണമാവട്ടെ 74 ലക്ഷമാണ്. തങ്ങളുടെ സേവന ചട്ടങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്ന് കമ്ബനി തങ്ങളുടെ വെബ്‍സൈറ്റില്‍ വിശദീകരിച്ചു. ഉപയോക്താക്കളെ ശല്യം ചെയ്യുന്ന തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, തട്ടിപ്പുകള്‍ നടത്തുക, വാട്സ്‌ആപ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെയാണ് വിലക്ക് ക്ഷണിച്ചുവരുത്തുന്നതെന്ന് കമ്ബനി പറഞ്ഞു.

    Read More »
  • NEWS

    സൈനിക തലവന്റെ കൊലപാതകം;നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഇറാൻ

    ടെഹ്റാൻ: തങ്ങളുടെ സൈനിക തലവന്‍ റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍.അത് ഉടനെയൊന്നും സാധിക്കില്ലെന്ന് അറിയാമെന്നതുകൊണ്ടു തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ് ഇറാന്‍. മൊസാദ് അാസ്ഥാനത്ത് ചാരന്മാരുമായ് ചര്‍ച്ച നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ സേന ഈ സമയം മൊസാദ് ആസ്ഥാനം ഹാക്ക് ചെയ്യുന്നു.പിന്നാലെ ടേബിളിന് താഴെ ടൈം ബോംബ് പൊട്ടിത്തെറി.നെതന്യാഹു ക്ലോസ് !   റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍. ഇതിന്റെ ബാക്കിപത്രമാണ് ഇറാന്‍ സേനയുടെ ഈ വീഡിയോ. ഇറാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലര്‍ ലിസ്റ്റിലുള്ള നമ്ബര്‍ വണ്‍ പേരുകളില്‍ ഒന്നാമത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പേരാണ്. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികള്‍ പലരും തയ്യാറാക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാന്‍ സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ…

    Read More »
  • Kerala

    ബിജെപിയില്‍ അംഗത്വം നേടിയ ഫാദര്‍ ഷൈജു കുര്യനെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം

    റാന്നി: നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യൻ ബിജെപിയില്‍ അംഗത്വം നേടിയ സംഭവത്തില്‍ സഭാ വിശ്വാസികളുടെ പ്രതിഷേധം. വൈദികര്‍ ഉള്‍പ്പടെ റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി.പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരാനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ ചടങ്ങിനിടെ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.അദ്ദേഹത്തോടൊപ്പം 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്.

    Read More »
  • Kerala

    കോട്ടയം കറുകച്ചാലിൽ  ടോറസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; മരിച്ചത്  മല്ലപ്പള്ളി സ്വദേശി

    കോട്ടയം: കറുകച്ചാല്‍ തൊണ്ണശേരിയില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.  പത്തനംതിട്ട മല്ലപ്പള്ളി  പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകൻ അതുല്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടുകൂടിയായിരുന്നു അപകടം. അതുല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയിലേക്ക് ആണ് അതുല്‍ വീണത്.ലോറി ശരീരത്തിലൂടെ കയറിയിറങ്ങി. തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കറുകച്ചാല്‍ പോലീസ് കേസെടുത്തു.

    Read More »
  • Kerala

    ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം:ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ട്രെയിന് അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം, നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റര്‍ കണ്ണന്‍ തിരുമല മരുമകനാണ്.

    Read More »
  • Kerala

    കപ്പത്തൊലി കഴിച്ചതും പശുക്കൾ നിലത്തുവീണ് പിടയ്ക്കാൻ തുടങ്ങി;എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് മാത്യു

    തൊടുപുഴ: താൻ ഓമനിച്ച്‌ വളര്‍ത്തിയ പശുക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞുചാവുന്നത് കണ്ട് തളര്‍ന്നിരിക്കുകയാണ് മാത്യു എന്ന പതിനഞ്ച് വയസ്സുകാരൻ. ഡിസംബര്‍ മുപ്പത്തിയൈാന്നിന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചേയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. മാത്യൂവിന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗമായിരുന്നു ഈ പശുക്കള്‍, ഒറ്റ നിമിഷം എല്ലാം ഇല്ലാതായപ്പോള്‍ പകച്ചുനിന്നു പോയ മാത്യുവിനെ സഹായിക്കാൻ നിരവധി പേരെത്തിയെങ്കിലും സ്‌നേഹിച്ച്‌ വളര്‍ത്തിയ പശുക്കള്‍ പോയത് സങ്കടമാണെന്ന് മാത്യു പറഞ്ഞു. രാത്രിക്ക് കപ്പത്തൊലി കുറച്ച്‌ കൊടുത്തിരുന്നുവെന്നും അത് കഴിച്ച്‌ വയറ്റിലേക്കെത്തിയതും ഓരോന്ന് വീതം തെന്നിത്തെന്നി നിലത്തേക്ക് അടിച്ച്‌ വീണ് പിടയ്ക്കാൻ തുടങ്ങിയെന്നും അന്നേരം തന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ ചെയ്തെന്നും മാത്യു പറയുന്നു. ഡോക്ടര്‍മാരെ വിളിച്ചു. പലരും സ്ഥലത്ത് ഇല്ലായിരുന്നു, നൈറ്റ് ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ചപ്പോള്‍ വേറെ എങ്ങോട്ടോ പോവുകയാണെന്ന് പറഞ്ഞു.അവസാനം മടുത്തിട്ട് ഞാൻ മന്ത്രി ചിഞ്ചുറാണിയുടെ അസിസ്റ്റന്റ് സൂര്യാ മാഡത്തെ വിളിച്ചു. സൂര്യ മാഡത്തിന്റെ താഴെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞ് അവര്‍ ഡോക്ടറെ വിട്ടു. അവര്‍ വന്നപ്പോഴേക്കും തലകറങ്ങി വീണ്…

    Read More »
  • India

    ഉത്തർപ്രദേശിൽ ഇസ്ലാം സ്വീകരിച്ച റവന്യൂ ഓഫിസറെ  സസ്‌പെന്റ് ചെയ്തു

    ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെ റവന്യൂ ഓഫിസറെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഹമീര്‍പൂര്‍ ജില്ലയിലെ മൗദാഹ നഗരത്തില്‍ നായിബ് തഹസില്‍ദാറായി നിയമിക്കപ്പെട്ട റവന്യൂ ഓഫിസര്‍ ആശിഷ് ഗുപ്ത എന്ന മുഹമ്മദ് യൂസഫിനെയാണ് ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെ തദ്സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തത്.  വ്യാഴാഴ്ചയാണ് ആശിഷ് ഗുപ്തയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.മതപരിവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

    Read More »
  • India

    കുമിഞ്ഞു കൂടി ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്ബത്തിക ബാധ്യത അഥവാ കടം 

    ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയായി കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യയിലെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് റിപ്പോർട്ട്. മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്നു 2021-22ല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്ബത്തിക ബാധ്യത അഥവാ കടം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2022-23) അത് 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി.അതേസമയം, കുടുംബങ്ങളുടെ സമ്ബാദ്യം (Savings) ഇടിയുകയും ചെയ്തു. ജി.ഡി.പിയുടെ 11.1 ശതമാനത്തില്‍ നിന്ന് 10.9 ശതമാനത്തിലേക്കാണ് വീഴ്ച.സാമ്ബത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്തവിധം പ്രതിസന്ധിയിലാണ് കുടുംബങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു. 2020-21ല്‍ ഇത് 15.4 ശതമാനമായിരുന്നു. പലിശനിരക്ക് (റിപ്പോ നിരക്ക്) റിസര്‍വ് ബാങ്ക് 2.50 ശതമാനം കൂട്ടിയതും അത് മുതലെടുത്ത് ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തിയതുമാണ് ഒട്ടുമിക്ക കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയത്.വായ്പാ തിരിച്ചടവിനായി (EMI) കൂടുതല്‍ തുക വകയിരുത്തേണ്ടി വന്നതും ആനുപാതികമായി വരുമാനം കൂടാതിരുന്നതും പണപ്പെരുപ്പവും കുടുംബങ്ങളെ വറുതിയിലാക്കി. അടിസ്ഥാന പലിശനിരക്കിലെ വര്‍ധന ഏറ്റവുമധികം പ്രതിഫലിച്ചത് ഭവന വായ്പകളിലായിരുന്നു.

    Read More »
  • Kerala

    കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും; വീട്ടിലെത്തി തുക കൈമാറും

    ഇടുക്കി: പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി. മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും ഇവരുടെ വീട്ടിലെത്തി മാട്ടുപ്പെട്ടിയിൽ നിന്നും ഉടനടി അഞ്ച് പശുക്കളെ എത്തിച്ചു നൽകാൻ നടപടി സ്വീകരിച്ചിരുന്നു.കൂടാതെ താൽക്കാലിക ആശ്വാസമായി 45000 രൂപയും കൈമാറിയിരുന്നു. പിന്നാലെ  കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. രണ്ട് പശുക്കളെ നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ കപ്പത്തൊണ്ടു കഴിച്ച 13 പശുക്കള്‍ കൂട്ടത്തോടെ ചാകുകയായിരുന്നു.22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ്…

    Read More »
Back to top button
error: