കൊച്ചി: അര്‍ജന്റീനന്‍ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അടുത്ത ജൂലൈ മാസമാണ് അവര്‍ കേരളത്തിൽ എത്തുകയെന്നും എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് ആകും എതിരാളികൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനുവദിച്ചാൽ ഇന്ത്യയുടെ ദേശീയ ടീം തന്നെ മത്സരിക്കുമെന്നും മന്ത്രി പറഞ്ഞു.