അയോദ്ധ്യ: ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി.ജനുവരി 22ന് ആണ് ഉദ്ഘാടനം.ഭക്തർക്കായി 1000 സ്പെഷ്യൽ ട്രെയിനുകളും,10000 ത്തോളം ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്ര വളപ്പിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിശിഷ്ട നേതാക്കളും പങ്കെടുക്കും.
ജനുവരി 19 മുതൽ തീർഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകാൻ ആയിരത്തിലധികം പ്രത്യേക ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.സർവീസുകൾ അടുത്ത 100 ദിവസത്തേക്ക് തുടരും.
അതേസമയം അയോധ്യയിലെത്തുന്ന ഭക്തർക്കായി പതിനായിരത്തോളം ശൗചാലയങ്ങളാണ് ഇവിടെ ഒരുക്കുന്നത്.താമസത്തിനായി ടെന്റുകളും ഒരുക്കുന്നുണ്ട്.ഇതിന്റെയെല്ലാം നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ഓരോ ദിവസവും ഒന്നര മുതൽ രണ്ടര ലക്ഷം വരെ ആളുകൾക്ക് ഭഗവാൻ രാംലല്ലയെ ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തിരക്ക് കൈകാര്യം ചെയ്യാൻ വലിയ ക്രമീകരണങ്ങൾ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദർശനത്തിനായെത്തുന്ന ഭക്തരെ നാല് വരികളിലായി അകത്തേക്ക് കടത്തിവിടുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
ഉദ്ഘാടനത്തിനു ശേഷം ജനുവരി 23 മുതൽ മന്ദിരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.