Month: January 2024

  • NEWS

    ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി; ഇത്തവണ ജമൈക്കയില്‍

    കിങ്‌സ്റ്റണ്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം വീണ്ടും തകരാറിലായി. ഇത്തവണ ജമൈക്കയിലേക്ക് കുടുംബവുമായി ഒഴിവുസമയം ചെലവിടാന്‍ പോയ വിമാനമാണ് തകരാറിലായത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു വിമാനം അയച്ചാണ് പ്രധാനമന്ത്രിയേയും കുടുംബത്തേയും രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട് സിസി-144 വിമാനങ്ങള്‍ ജമൈക്കയില്‍ ഉണ്ടായിരുന്നതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും സംഘവുമായി പോയ വിമാനം അവിടെ എത്തിയതിന് പിന്നാലെ തകരാറിലായി. രണ്ടാം വിമാനത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള സംഘത്തെ എത്തിച്ചു. പ്രധാനമന്ത്രി തിരിക്കുന്നതുവരെ കരുതല്‍ സേവനത്തിനായി ഇവിടെ തുടര്‍ന്നുവെന്നും വക്താക്കള്‍ അറിയിച്ചു. ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തി. മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി സംഘമെത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാവുകയായിരുന്നു.…

    Read More »
  • India

    ചരിത്രം രചിച്ച് ഇന്ത്യ; ആദിത്യ എല്‍1 വിജയകരമായി ലക്ഷ്യസ്ഥാനത്ത്

    ബംഗളുരു: 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ (എല്‍1) എത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സന്തോഷ വാര്‍ത്ത എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4ഓടെ വിജകരമായി പൂര്‍ത്തിയായി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ. അഞ്ചു വര്‍ഷം ഇവിടെ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ”ഇന്ത്യ ഇതാ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യത്തിലെത്തി. ഏറ്റവും സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രകടമാക്കുന്ന അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ രാജ്യത്തിനൊപ്പം ഞാനും അഭിനന്ദിക്കുന്നു. മനുഷ്യരാശിക്കു പ്രയോജനപ്പെടും വിധം ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ തേടിയുള്ള…

    Read More »
  • Kerala

    എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ദമ്ബതികള്‍ അറസ്റ്റില്‍

    കോട്ടയം: എരുമേലിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടില്‍ കെ.ആര്‍ രാഹുല്‍(33), ഇയാളുടെ ഭാര്യ വി.ഐ ചിഞ്ചുമോള്‍(29) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.  ഡിസംബര്‍ 31ന് രാത്രി ഏഴരയോടെ എരുമേലി എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ യുവാവിനെ മര്‍ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവര്‍ മര്‍ദിച്ചു.   രാഹുലിന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം.ശേഷം ഒളിവിൽ പോയ ഇവരെ എരുമേലി സ്റ്റേഷൻ എസ്.എച്ച്‌.ഓ ഇ.ഡി ബിജു, എസ്.ഐ മാരായ ശാന്തി കെ. ബാബു, അബ്ദുള്‍ അസീസ്, ജയ്മോൻ, സി.പി.ഓ മാരായ ഹരീഷ്കുമാര്‍, മനോജ്, ഷഹീദാ ബീഗം എന്നിവര്‍ ചേര്‍ന്നാണ്  അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ 81 ലക്ഷം രൂപ അടിച്ചുമാറ്റി ബിവറേജസ് ജീവനക്കാരൻ

    പത്തനംതിട്ട: കൂടലില്‍ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദനെതിരെയാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചില്ലറ വില്‍പ്പനശാല മാനേജറുടെ പരാതിയിന്മേലാണ് പോലീസ് നടപടി. 2023- ജൂണ്‍ മുതല്‍ കഴിഞ്ഞ ആറ് മാസം കൊണ്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.ബാങ്കില്‍ അടയ്‌ക്കാൻ കൊടുത്തുവിട്ട പണത്തിന്റെ ഒരു ഭാഗം വീതം ഇയാള്‍ പോക്കറ്റിലാക്കുകയായിരുന്നു.   ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. എല്‍ഡി ക്ലര്‍ക്കായ അരവിന്ദ് കുറച്ച്‌ ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച പുറത്തറിയുന്നത്.

    Read More »
  • India

    വീട്ടില്‍ കയറി യുവതിയെ കഴുത്തുഞെരിച്ച്‌ കൊന്നു; സ്ത്രീ അടക്കം രണ്ടുപേര്‍ പിടിയില്‍

    കോയമ്ബത്തൂര്‍: ചെട്ടിപാളയം പോലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. വാല്‍പ്പാറ ഷോളയാര്‍ നഗറില്‍ ചന്ദ്രജ്യോതി (41), പെരമ്ബല്ലൂര്‍ അയക്കൂടി സൗത്ത് സ്ട്രീറ്റില്‍ സുരേഷ് (39) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഫിസിയോതെറാപ്പിസ്റ്റായ, മലുമിച്ചാംപട്ടി അംബേദ്കര്‍ നഗറില്‍ ധനലക്ഷ്മിയെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 30-നായിരുന്നു സംഭവം. സംഭവസമയത്ത് ധനലക്ഷ്മി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ കടന്ന ഇരുവരും ധനലക്ഷ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും എട്ടുപവൻ ആഭരണവുമായി രക്ഷപ്പെടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസിന്റെ അഞ്ച് ടീമുകള്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവര്‍ സമാനരീതിയില്‍ ഇതിനുമുമ്ബും മോഷണം നടത്തിയതായി മൊഴിനല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുലിയുടെ കാല്‍പാട് കണ്ടെത്തി

    ഇടുക്കി:പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുലിയുടെ കാല്‍പാട് കണ്ടെത്തി.വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് പുലിയുടെ കാല്‍പാദം പതിഞ്ഞത് കണ്ടെത്തിയത്. മതിലിലും ക്ഷേത്രമുറ്റത്തും കാല്‍പാടുകള്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശൻ അറിയിച്ചതനുസരിച്ച്‌ വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. കാല്‍പാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് പ്രദേശത്ത് ക്യാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുമെന്ന് വനപാലകര്‍ പറഞ്ഞു. ദേശീയപാതയോരത്ത് ജനവാസമേഖലയ്ക്ക് നടുവിലാണ് ക്ഷേത്രം. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടതില്‍ നാട്ടുകാരും ഭീതിയിലാണ്. ദിവസങ്ങള്‍ക്ക് മുൻപ് പീരുമേട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ തോട്ടാപ്പുരഭാഗത്ത് പ്രഭാതനടത്തത്തിന് പോയ ആള്‍ കടുവയെ കണ്ടിരുന്നു.

    Read More »
  • Kerala

    വയനാട്ടിലെ കടുവ ഭീതി ഒഴിയുന്നില്ല; ഫാമിൽ കയറി പന്നിയെ കൊന്നു തിന്നു

    വയനാട്: കടുവഭീതി ഒഴിയാതെ വയനാട്.ഇന്നലെ രാത്രിയിൽ മൂടക്കൊലിയില്‍ പന്നിഫാമിലായിരുന്നു ആക്രമണം. പന്നിയെ കൊന്ന് പാതി തിന്ന നിലയില്‍ കണ്ടെത്തി. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. 34 പന്നികളാണ് ഫാമിലുണ്ടായിരുന്നത്.കടുവ ആക്രമിച്ചതാകാമെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ പന്നിയുടെ ജഡത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.  ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്.

    Read More »
  • India

    ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്‌ട്ര വിമാനത്താവളം കൂടി

    ബംഗളൂരു: നഗരത്തിനോട് ചേർന്ന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി നിർമ്മിക്കാൻ സർക്കാർ യോഗത്തിൽ തീരുമാനം.ഇതിനായി തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര ആണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ ഭാവിയില്‍ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകള്‍ മുൻനിര്‍ത്തിയാണ് തുമകൂരുവില്‍ പുതിയ വിമാനത്താവളം വരുന്നത്. തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിര്‍ദേശം കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും മന്ത്രി അറിയിച്ചു.

    Read More »
  • Sports

    ഇവാൻ വുക്മനോവിച്ചിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു;ഇന്ത്യൻ ഫുട്ബോളിൽ AVRS കൊണ്ടുവരാൻ പദ്ധതി

    ന്യൂഡൽഹി: ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നു.വീഡിയോ അസിസ്റ്റ് റഫറി അഥവാ വാർ സിസ്റ്റം ഉടൻ ഐഎസ്‌എല്ലിൽ ഉൾപ്പെടെ നടപ്പാക്കുമെന്നാണ് വിവരം. VAR-ലേക്ക് എത്തുന്നതിന്റെ ആദ്യ ചുവടെന്ന രീതിയില്‍ ‘അഡീഷണല്‍ വീഡിയോ റിവ്യൂ സിസ്റ്റ’ത്തിന്റെ (എവിആര്‍എസ്) ട്രയലില്‍ ഇന്ത്യ പങ്കാളിയാകാനുള്ള സാധ്യത പരിശോധിക്കാൻ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്‌എഫ്) ഐഎഫ്‌എബിക്ക് കത്തയച്ചു. VAR പോലെ റഫറിമാരെ സഹായിക്കാനും അവരുടെ തെറ്റുകള്‍ കുറക്കാൻ സഹായിക്കുന്നതുമായ ഒരു പദ്ധതിയാണ് AVRS. വാര്‍ റൂമിന് പകരം AI-യുടെയും മറ്റ് ടെക്നിക്കല്‍ സഹായത്തോടെയും ആകും ഈ പദ്ധതി വഴി റഫറിമാര്‍ക്ക് അസിസ്റ്റൻസ് ലഭിക്കുക. മള്‍ട്ടി-ആംഗിള്‍, മള്‍ട്ടി-ക്യാമറ ബ്രോഡ്‌കാസ്റ്റ് ഫീഡിലൂടെ റഫറിമാര്‍ക്ക് വീഡിയോ അവലോകനം നടത്തി തീരുമാനം എടുക്കാനും ഇതിലൂടെ ആകും.

    Read More »
  • Kerala

    പനിക്കിടക്കയില്‍ കേരളം; പ്രതിദിന രോഗബാധിതര്‍ പതിനായിരം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്. രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും രൂക്ഷമാണ്. നീണ്ടനിരയാണ് സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല. നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവര്‍ഷത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും. സാധാരണ വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേര്‍ക്കാണ്. ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ചിക്കന്‍പോക്‌സും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നു. പനിയും അനുബന്ധ രോഗങ്ങളും ബാധിക്കുമ്പോള്‍ മരുന്ന് ക്ഷാമം രോഗികളെ…

    Read More »
Back to top button
error: