ബംഗളൂരു: നഗരത്തിനോട് ചേർന്ന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി നിർമ്മിക്കാൻ സർക്കാർ യോഗത്തിൽ തീരുമാനം.ഇതിനായി തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര ആണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ ഭാവിയില്‍ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകള്‍ മുൻനിര്‍ത്തിയാണ് തുമകൂരുവില്‍ പുതിയ വിമാനത്താവളം വരുന്നത്.
തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിര്‍ദേശം കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും മന്ത്രി അറിയിച്ചു.