Month: January 2024

  • NEWS

    അറിവും അച്ചടക്കവും എപ്പോഴും വഴി കാട്ടിയാകട്ടെ, ഇല്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥം

    വെളിച്ചം ഒരു ഇന്റര്‍വ്യൂ നടക്കുകയാന്ന് അവിടെ.  അയാള്‍ തന്റെ ഊഴവും കാത്തിരിക്കുന്നു. അയാള്‍ ചിന്തിച്ചു: ഈ ജോലി കിട്ടിയിട്ട് വേണം വേറൊരു വീടെടുത്ത് താമസിക്കാന്‍.  തന്റെ അച്ഛനമ്മമാര്‍ ചെറിയകാര്യത്തിന് പോലും വാശിപിടിക്കുകയും വഴുക്കുണ്ടാക്കുകയും ചെയ്യുന്നു. ഫാനും ലൈററും ഒഫാക്കണം, എല്ലാം അതാതിന്റെ സ്ഥാനത്ത് വെക്കണം എന്നൊക്കെയാണ് ശാഠ്യങ്ങൾ. തനിക്ക് മടുത്തു… അപ്പോഴാണ് അയാളുടെ ഇന്റര്‍വ്യൂ ടൈം ആയെന്ന് ഓഫീസില്‍ നിന്നും അറിയിച്ചത്.  അവിടേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഹാളിലുളള ടാപ്പില്‍ നിന്നും വെള്ളം ചോരുന്നത് അയാള്‍ കണ്ടത്.  അത് അടച്ചിട്ടുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു ഫാന്‍ കറങ്ങുന്നു.  അയാള്‍ അത് ഓഫാക്കി. മുകളിലേക്ക് കയറുമ്പോള്‍ വഴിയില്‍ ഒരു കസേര കിടക്കുന്നുണ്ടായിരുന്നു.  അത് ഒരു വശത്തേക്ക് ഒതുക്കിയിട്ട ശേഷമാണ് അയാള്‍ ഇന്റര്‍വ്യൂ റൂമിലേക്ക് കയറിയത്. അപ്പോള്‍ അഭിമുഖം നടത്തുന്നവര്‍ പറഞ്ഞു: “താങ്കള്‍ നാളെ മുതൽ ജോലിയില്‍ പ്രവേശിക്കൂ..” അത്ഭുതപ്പെട്ടു നിന്ന അയാളോട് അവര്‍ പറഞ്ഞു: “താങ്കളുടെ നല്ല ശീലങ്ങളും മൂല്യങ്ങളും ഞങ്ങള്‍ ക്യാമറിയിലൂടെ കണ്ടു…”…

    Read More »
  • Kerala

    ആശങ്കയൊഴിഞ്ഞു ;കോതമംഗലത്ത് നിന്ന് കാണാതായ 11 വയസുകാരിയെ കണ്ടെത്തി

    കോട്ടയം: കോതമംഗലം വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 11 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്‌ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏല്‍പ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ്  വാരപ്പെട്ടിയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്നും പറഞ്ഞ് പെണ്‍കുട്ടി  പോയത്.ഏറെ വൈകിയും കുട്ടി മടങ്ങിവരാതായതോടെ കുട്ടിയെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പിന്നാലെ നാടൊട്ടുക്ക് തിരച്ചില്‍ ആരംഭിക്കുകയും  ചെയ്തിരുന്നു.  തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ പോലീസ് കണ്ടെത്തിയിരുന്നു.ഇത് സമൂഹമാധ്യമങ്ങളിൾ ഉൾപ്പെടെ പോലീസ് പങ്ക് വച്ചതിനു  പിന്നാലെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പോകുമ്ബോള്‍ കുട്ടിയുടെ പക്കല്‍ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ…

    Read More »
  • Kerala

    കാസർകോട് പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം

    കാസര്‍കോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്ബിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്. ഏറെനാളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സ്കൂള്‍ വാര്‍ഷികത്തിന് പോയ 11കാരിയെ കാണാനില്ല; അന്വേഷണം ആരംഭിച്ചു

    മൂവാറ്റുപുഴ: കോതമംഗലത്ത് വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാനായി പോയ കുട്ടിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേമകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെയാണ് (11) കാണാതായത്. ഇന്ന് വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായത്.വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്ബറിലോ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്ബര്‍ – 0485 2862328 എസ് ഐ യുടെ ഫോണ്‍ നമ്ബര്‍ – 9497987125

    Read More »
  • Kerala

    ട്രെയിനില്‍ നിന്നും തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതി മരിച്ചു, സംഭവം കാസര്‍കോട് പള്ളിക്കരയില്‍

       കാഞ്ഞങ്ങാട്: പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കല്‍പ്പറ്റ സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് അപകടം നടന്നത്. പള്ളിക്കര മാസ്തിഗുഡ്ഡയിലാണ് യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. കാസര്‍കോട് റെയില്‍വെ പൊലീസ് ഒരാള്‍ ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന് രാത്രി 10 മണിയോടെയാണ് ബേക്കല്‍ പൊലീസിനെ അറിയിച്ചത്. എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ പാളത്തില്‍ തിരച്ചില്‍ നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെ ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നീല ജീന്‍സ് പാന്റും ചെക്ക് ഷര്‍ട്ടുമാണ് യുവതി ധരിച്ചിരുന്നത്. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാന്റ് ബാഗും അതിനകത്തുണ്ടായിരുന്ന പഴ്‌സും പരിശോധിച്ചപ്പോഴാണ് മരിച്ചത് കല്‍പ്പറ്റയിലെ ഐശ്വര്യജോസഫാണെന്ന് മനസിലായത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി

    Read More »
  • India

    അതിശൈത്യം: ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ

    ന്യൂഡൽഹി: കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെ റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറൽ കോച്ചിനുള്ളിൽ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കൾ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

    Read More »
  • Sports

    ഉത്തർപ്രദേശ് 302ന് പുറത്ത്; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ചയോടെ തുടക്കം

    ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഉത്തര്‍പ്രദേശ് ആദ്യ ഇന്നിംഗ്‌സിൽ 83.2 ഓവറില്‍ 302ന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. 92 റൺസെടുത്ത റിങ്കു സിങ്ങാണ് യുപിയുടെ ടോപ് സ്കോറർ. 136 പന്തിൽ എട്ടു ഫോറും രണ്ടു സിക്സറുമുള്‍പ്പെടുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്. മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം രണ്ടിന് 19 എന്ന നിലയിലാണ്. 11 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലും റണ്‍സൊന്നുമെടുക്കാതെ കൃഷ്ണപ്രസാദും ആണ് പുറത്തായത്.

    Read More »
  • Kerala

    ബില്ലില്‍ ഒപ്പിടുകേലാത്ത നാറി; ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മണി

    ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎല്‍എയുടെ അസഭ്യ പരാമര്‍ശം. ഭൂനിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ 9ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെ അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയിലേക്കെത്തുന്നുണ്ട്. ഇതിനിടെയാണ് മുന്‍ മന്ത്രി കൂടിയായ മണി ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം. ഗവര്‍ണറെ ‘നാറി’ എന്നു വിശേഷിപ്പിച്ച മണി, ഗവര്‍ണര്‍ എത്തുന്ന ദിവസം ജില്ല പ്രവര്‍ത്തിക്കാതിരുന്നാല്‍ പോരേ എന്നും അക്കാര്യം എല്‍ഡിഎഫ് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് അദ്ദേഹം ഇടുക്കിയിലെത്തുന്ന ഒന്‍പതിന് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ”ഒന്‍പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങളെല്ലാവരും കൂടി തിരഞ്ഞെടുത്ത് അയച്ചതല്ലേ ഈ ജനപ്രതിനിധികളെ? അവര്‍ പാസാക്കിയതാണു ആ നിയമം. അതില്‍ ഒപ്പിടുകേലാത്ത ആ നാറിയെ നിങ്ങള്‍ ഇവിടുത്തെ…

    Read More »
  • Kerala

    പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം ചട്ടവിരുദ്ധമല്ല; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സത്യവാങ്മൂലം

    ന്യൂഡല്‍ഹി: പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രിയയുടെ നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുജിസി സമര്‍പ്പിച്ച ഹരജിയിന്മേലാണ് സര്‍വ്വകലാശാലയുടെ സത്യവാങ്മൂലം. പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് യുജിസിയാണ്. പ്രിയയുടെ നിയമനം അംഗീകരിക്കുന്നതായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. അയോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 മാനദണ്ഡമനുസരിച്ച് പ്രിയാ വര്‍ഗീസിന് സാധിക്കില്ലെന്നാണ് യുജിസിയുടെ നിലപാട്. കേരള ഹൈക്കോടതിയെ യുജിസി ഈ നിലപാട് അറിയിച്ചിരുന്നതുമാണ്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളുകയും പ്രിയയുടെ നിയമനം ശരിവെക്കുകയും ചെയ്തു. യുജിസിയെ സംബന്ധിച്ച് വളരെ പ്രതിസന്ധികളുണ്ടാക്കുന്ന വിധിയാണിത്. 2018ല്‍ റെഗിലേഷനില്‍ പറയുന്ന യോഗ്യതകളില്ലാത്തതിനാല്‍ മുമ്പ് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിയ വര്‍ഗീസ് കേസ് മുന്‍നിര്‍ത്തി കോടതിയില്‍ പോകാനിടയുണ്ട്. കേസില്‍ തന്റെ വാദവും കേള്‍ക്കണമെന്ന് പ്രിയാ വര്‍ഗീസ് തടസ്സഹര്‍ജി നല്‍കിയിട്ടുമുണ്ട്. എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെത്താന്‍ യുജിസി…

    Read More »
  • Crime

    ഭോപ്പാലിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

    ഭോപ്പാല്‍: മധ്യപ്രദേശില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി. ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് കാണാതായത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് ബാലവകാശ കമ്മീഷന്‍ വിശദീകരണം തേടി. അനാഥാലയത്തിലെ രജിസ്റ്റര്‍ ചെയര്‍മാന്‍ പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികളുടെ എണ്ണം 68 ആയിരുന്നു. പരിശോധിച്ചപ്പോള്‍ 26പേരെ കാണാനില്ലെന്ന് ചെയര്‍മാന്‍ കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോം മാനേജരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തു. കാണാതായ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യേപ്രദേശിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ്. നിയമവിരുദ്ധമായി നടത്തുന്ന അനാഥാലയത്തില്‍ പരിശോധനയ്ക്കിടെ നിരവധി ക്രമക്കേടുകളും കണ്ടെത്തി. തെരുവില്‍ അനാഥാരായി നടക്കുന്ന കുട്ടികളെയാണ് ഇവര്‍ അനാഥാലയത്തില്‍ എത്തിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ക്രിസ്ത്യന്‍ മതം പഠിപ്പിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.  

    Read More »
Back to top button
error: