Month: January 2024

  • Crime

    വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; ആക്രമിച്ചത് മോചിതനായ പ്രതിയുടെ ബന്ധു

    ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതേവിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് ആക്രമണം നടത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളും അഭാവത്തിലാണ് പ്രതി ചുരക്കുളം എം.എം.ജെ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ അര്‍ജുന്‍ സുന്ദറിനെ (24) കോടതി വെറുതെ വിട്ടത്. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. അതേസമയം, കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിലും ശാസ്ത്രീയ തെളിവുകള്‍ പരിഗണിക്കുന്നതിലും വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് കാട്ടി നല്‍കിയ അപ്പീലാണ് ജസ്റ്റിസ് പി.ബി.…

    Read More »
  • NEWS

    മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചു; പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം

    മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം.അമേരിക്കയിലെ ഓറഗണിലുള്ള ആശുപത്രിയിലാണ് സംഭവം. മെഡ്‌ഫോര്‍ഡിലെ അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച മരുന്ന് മോഷണം പോയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടര്‍ന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

    Read More »
  • Kerala

    പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍അപകടം ഒഴിവായി

    പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചില്ല. തീര്‍ഥാടകര്‍ മലയിറങ്ങി പമ്പയില്‍ ക്യൂ നില്‍ക്കുന്ന മുറയ്ക്കാണ് ബസുകള്‍ ഓരോന്നായി എത്തുന്നത്. ഈ ക്രമീകരണം അനുസരിച്ച് തീര്‍ഥാടകരെ കയറ്റുന്നതിനായി പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ ഉയര്‍ന്നത്. ബസ് എടുക്കുന്നതിനായി ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറി. ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും ബസില്‍ നിന്ന് പുറത്ത് ഇറങ്ങി. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പയില്‍ ഉണ്ടായിരുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ട് അപകടം ഒഴിവായി.  

    Read More »
  • Kerala

    കിഫ്ബി കേസില്‍ ഇ.ഡി. മുന്നോട്ടുതന്നെ; തോമസ് ഐസക്കിന് വീണ്ടും നോട്ടീസ്

    കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ നേരത്തെ ഇ.ഡി അയച്ചിരുന്ന സമന്‍സ് പിന്‍വലിച്ചിരുന്നു. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവില്‍ തോമസ് ഐസക്കിന് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യല്‍ ഈ കേസില്‍ തുടര്‍ന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു വിഷയത്തില്‍ ആര്‍.ബി.ഐ നിലപാട്. നേരത്തെ, വ്യക്തിവിവരങ്ങള്‍ തേടി ഇ.ഡി. സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമന്‍സ് അയക്കുന്നത് നേരത്തേ സിംഗിള്‍ ബെഞ്ച് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉത്തരവില്‍ ഭേദഗതി വരുത്തി സമന്‍സ് അയക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 24-ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ…

    Read More »
  • India

    ദാ വന്നു, ദേ പോയി; വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 9ാം ദിനം റായുഡുവിന്റെ രാജി

    അമരാവതി: രാഷ്ട്രീയത്തിന്റെ പിച്ചില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്റെ ഇന്നിങ്‌സിന് അല്‍പായുസ് മാത്രം. ഒന്‍പതു ദിവസം മുന്‍പ് ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അമ്പാട്ടി റായുഡു, ഒന്‍പതാം ദിവസം പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. കാരണം വ്യക്തമാക്കാതെയാണ് രാജി. രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം ഇടവേളയെടുക്കുകയാണെന്നും റായുഡു എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ”വൈഎസ്ആര്‍സിപി പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികള്‍ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി” -എക്‌സ് പ്ലാറ്റ്‌ഫോമിലെ ലഘു കുറിപ്പില്‍ അമ്പാട്ടി റായുഡു വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ ഓഫിസില്‍ വച്ചായിരുന്നു റായുഡുവിന്റെ പാര്‍ട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുന്‍ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം വൈഎസ്ആര്‍സിപി തന്നെയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി…

    Read More »
  • Sports

    അന്ന് ഫിഫ റാങ്കിങ്ങിൽ 173 ാം സ്ഥാനത്ത്; ഇന്ന് ആരെയും ഭയക്കാതെ ഇന്ത്യ

    ന്യൂഡൽഹി:2015 ഏപ്രിലിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.സമീപ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും വരെ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ കളി മാറി.കഴിഞ്ഞവർഷത്തെ ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  നിരവധി വിജയങ്ങൾ ഇക്കാലയളവിൽ ഇന്ത്യ നേടി.2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ വരെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ  99 ാം സ്ഥാനത്താണുള്ളത്. നിലവിൽ AFC ഏഷ്യൻ കപ്പ് 2023-ൽ പങ്കെടുക്കാൻ ദോഹയിൽ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇഗോർ സ്റ്റിമാക്കിനും കൂട്ടർക്കും തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.ഒരു ടീമിനെയും ഇന്ത്യ ഭയപ്പെടുന്നില്ലെന്ന് സ്റ്റിമാക്ക് പറഞ്ഞു.ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. .ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെയും പിന്നീട് ജനുവരി 23ന് നടക്കുന്ന…

    Read More »
  • Social Media

    മഹാത്മാഗന്ധിയുടെയും  അംബേദ്ക്കറുടെയും പടം എടുത്തുമാറ്റി രാജസ്ഥാൻ മന്ത്രി; പകരം ഹെഗ്ഡേവാറിന്റെയും  ഗോൾവാൾക്കറുടെയും ചിത്രങ്ങൾ

    ചിത്രത്തിൽ കാണുന്നത് രാജസ്ഥാനിലെ ഒരു സംഘപരിവാർ മന്ത്രിയായ അവിനാശ് ഗെഹ്ലോട്ടിന്റെ ഓഫീസ് റൂം ആണ്… അവിടെ  ഹെഗ്ഡേവാറിന്റെയും  ഗോൾവാൾക്കറുടെയും ചിത്രം നിങ്ങൾക്ക് കാണാം… സംഘപരിവാരങ്ങൾ തങ്ങളുടെ ആചാര്യന്മാരുടെ ഫോട്ടോകൾ പതിക്കുന്നത് വേണ്ടെന്ന് പറയാൻ കഴിയില്ല… പക്ഷേ, അവിടെ ഇരുന്നിരുന്ന മഹാത്മാഗന്ധിയുടെയും  അംബേദ്ക്കറുടെയും പടം എടുത്തു മാറ്റിയിട്ടാണ് ഈ ചിത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്നു നാം കാണണം…! ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഒരു ജനപ്രതിനിധിയാണ് ചാർജെടുത്ത് ദിവസങ്ങൾ കഴിയും മുമ്പേ ഭരണഘടനാ ശിൽപ്പിയുടെയും രാഷ്ട്രപിതാവിന്റെയും ചിത്രം എടുത്തു മാറ്റിയത്… സംഘപരിവാർ നിലപാട് കൃത്യമാണ്…. ലോക്തതിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന ഉയർത്താൻ പോകുന്ന ശരിയായ അപകടങ്ങൾ നാം കാണാനിരിക്കുന്നതേയുള്ളൂ…. ജയപ്രകാശ് സി എൻ, സോഷ്യൽ മീഡിയ

    Read More »
  • India

    വൈദികരുടെ കൈയും കാലും തല്ലിയൊടിക്കും; മധ്യപ്രദേശിൽ വീണ്ടും ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്‌

    ഭോപ്പാൽ: ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്‌. മധ്യപ്രദേശിലെ ജാബുവയില്‍ ആണ് സംഭവം.  വിഎച്ച്‌പി സംഘടിപ്പിച്ച പരിപാടിയില്‍ നേതാവായ ആസാദ്‌ പ്രേംസിങ്‌ ആണ് ഗ്രാമങ്ങളിലേക്ക്‌ കടക്കാൻ തുനിഞ്ഞാല്‍ പാതിരിമാരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന്‌ ഭീഷണി മുഴക്കിയത്. ക്രൈസ്‌തവേട്ടയ്‌ക്ക്‌ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്‌ ജാബുവ. 1998ല്‍ നാലു കന്യാസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും 2021ല്‍ പള്ളികള്‍ തകര്‍ക്കുകയും ചെയ്‌തതടക്കം നിരവധി ക്രൂരതകളാണ് ക്രൈസ്തവര്‍ക്കെതിരെ ഇവിടെ നടന്നത്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ്‌ സംഘപരിവാര്‍ നേതാവിന്റെ മുന്നറിയിപ്പ്‌. “മറ്റ് തിരക്കുകളിലായിരുന്നതിനാല്‍ ഇടവേള വന്നു.എന്നാൽ വീണ്ടും പ്രവര്‍ത്തിക്കേണ്ട സമയമായി. നമ്മുടെ  ഗ്രാമങ്ങളിലേക്ക് ആരൊക്കെ വരുന്നുവെന്ന് നോക്കണം. ഒരു പാതിരിയെയും കടക്കാൻ അനുവദിക്കരുത്. വന്നാല്‍ കൈയും കാലും തല്ലിയൊടിക്കണം. പൊലീസ് അവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ദണ്ഡ എടുത്ത് നമ്മള്‍ തന്നെ ഇറങ്ങണം’-പ്രേംസിങ്‌ പറഞ്ഞു.

    Read More »
  • Kerala

    ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയില്‍ ബി.ജെ.പിക്ക് പരിഗണന ലഭിച്ചില്ല; കൂട്ടത്തോടെ ഇറങ്ങിപ്പോയി പ്രവര്‍ത്തകരുടെ പ്രതിഷേധം

    കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയില്‍ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിക്കായി ബി.ജെ.പി പ്രവര്‍ത്തകര്‍ ദിവസങ്ങളായി പ്രചരണത്തിലായിരുന്നു. ഉച്ച മുതല്‍ തന്നെ കാസര്‍കോട് താളിപ്പടപ്പ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. സ്റ്റേജിന് താഴെ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തില്‍ ബി.ജെ.പി നേതാക്കള്‍ നിറഞ്ഞു. പിന്നീടാണ് കേന്ദ്ര മന്ത്രി എത്തില്ലെന്ന് അറിഞ്ഞത്. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും നിരാശരായി. സ്റ്റേജില്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ മാത്രം. പേരിന് പോലും ഒരൊറ്റ ബി.ജെ.പി നേതാവില്ല. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയും സ്ഥലം എം.എല്‍ എ എന്‍ എ നെല്ലിക്കുന്നും പ്രസംഗിച്ചു. തുടര്‍ന്ന് എം. രാജഗോപലന്‍ എം.എല്‍ എ കൂടി പ്രസംഗം…

    Read More »
  • Crime

    മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശികള്‍; രണ്ടു പേര്‍ തെങ്കാശിയില്‍ പിടിയില്‍

    പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. തെങ്കാശിയില്‍ നിന്നാണ് പ്രതികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ ഒരാള്‍ കൂടി ഉള്ളതായാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയാണു കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷര്‍ട്ടും കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്. നേരത്തെ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയിലുണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ പ്രതികള്‍ എടുത്തുകൊണ്ടുപോയി. ജോര്‍ജ്ജ് കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിന് മുന്‍പേ പ്രതികളെത്തി. റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.…

    Read More »
Back to top button
error: