KeralaNEWS

വയനാട്ടിലെ കടുവ ഭീതി ഒഴിയുന്നില്ല; ഫാമിൽ കയറി പന്നിയെ കൊന്നു തിന്നു

വയനാട്: കടുവഭീതി ഒഴിയാതെ വയനാട്.ഇന്നലെ രാത്രിയിൽ മൂടക്കൊലിയില്‍ പന്നിഫാമിലായിരുന്നു ആക്രമണം. പന്നിയെ കൊന്ന് പാതി തിന്ന നിലയില്‍ കണ്ടെത്തി. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം.

രാവിലെ ജോലിക്കെത്തിയ ഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. 34 പന്നികളാണ് ഫാമിലുണ്ടായിരുന്നത്.കടുവ ആക്രമിച്ചതാകാമെന്നാണ് സംശയം.

Signature-ad

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ പന്നിയുടെ ജഡത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

 ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്.

Back to top button
error: