പത്തനംതിട്ട: കൂടലില്‍ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദനെതിരെയാണ് പരാതി.
സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ചില്ലറ വില്‍പ്പനശാല മാനേജറുടെ പരാതിയിന്മേലാണ് പോലീസ് നടപടി. 2023- ജൂണ്‍ മുതല്‍ കഴിഞ്ഞ ആറ് മാസം കൊണ്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.ബാങ്കില്‍ അടയ്‌ക്കാൻ കൊടുത്തുവിട്ട പണത്തിന്റെ ഒരു ഭാഗം വീതം ഇയാള്‍ പോക്കറ്റിലാക്കുകയായിരുന്നു.
ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. എല്‍ഡി ക്ലര്‍ക്കായ അരവിന്ദ് കുറച്ച് ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച പുറത്തറിയുന്നത്.