ഇടുക്കി:പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുലിയുടെ കാല്‍പാട് കണ്ടെത്തി.വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് പുലിയുടെ കാല്‍പാദം പതിഞ്ഞത് കണ്ടെത്തിയത്.
മതിലിലും ക്ഷേത്രമുറ്റത്തും കാല്‍പാടുകള്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശൻ അറിയിച്ചതനുസരിച്ച് വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. കാല്‍പാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് വനപാലകര്‍ പറഞ്ഞു.
ദേശീയപാതയോരത്ത് ജനവാസമേഖലയ്ക്ക് നടുവിലാണ് ക്ഷേത്രം. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടതില്‍ നാട്ടുകാരും ഭീതിയിലാണ്. ദിവസങ്ങള്‍ക്ക് മുൻപ് പീരുമേട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ തോട്ടാപ്പുരഭാഗത്ത് പ്രഭാതനടത്തത്തിന് പോയ ആള്‍ കടുവയെ കണ്ടിരുന്നു.