Month: January 2024
-
Crime
സ്റ്റാര്‍ ബക്സില്‍ പലസ്തീന്‍ അനുകൂല പോസ്റ്റര്‍; കോഴിക്കോട്ട് ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട്: സ്റ്റാര്‍ ബക്സ് കോഫി ഷോപ്പില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററൊട്ടിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഫറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി. സ്റ്റാര്‍ ബക്സിനുള്ളില്‍ പോസ്റ്റര്‍ പതിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് ഫ്രറ്റേണിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പൊലീസ് വിട്ടയച്ചിട്ടില്ല.
Read More » -
Kerala
ഗുരുവായൂരപ്പന് ബിംബശുദ്ധി; ഇന്ന് വൈകീട്ട് ദര്‍ശന നിയന്ത്രണം
തൃശൂര്‍: ഗുരുവായൂരപ്പന് ഞായറാഴ്ചയും തിങ്കളാഴ്ചയും ബിംബ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ചടങ്ങ് തുടങ്ങിയാല്‍ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ നാലമ്പലത്തിന് പുറത്ത് നിന്ന് തൊഴാം. തിങ്കളാഴ്ച രാവിലെ ശുദ്ധികലശവും ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.
Read More » -
India
അതിശൈത്യം; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി 12 വരെ അവധി
ന്യൂഡൽഹി: അതിശൈത്യം തുടരുന്നതിനാല്‍ ഡൽഹിയിൽ നഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജനുവരി 12 വരെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ജനുവരി 1 മുതല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകള്‍ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു . ശനിയാഴ്ച, ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 15.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെല്‍ഷ്യസാണ്.
Read More » -
Kerala
ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കാസർകോട്: ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിൽ ബാലകൃഷ്ണൻ (38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയില്‍ വെച്ച് മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം കുടിക്കാൻ നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓട്ടോറിക്ഷയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി. ബദിയഡുക്ക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം സമാനമായ സംഭവം പത്തനംതിട്ടയിലും ഉണ്ടായി.പന്തളം തെക്കേക്കര പെരുമ്ബുളിക്കല്‍ തട്ടയില്‍ അലീന കോട്ടേജില്‍ ബിനോയ് (46) ആണ് ഇവിടെ പിടിയിലായത്. ഓട്ടോയാത്രക്കാരിയായ വീട്ടമ്മയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ ഓട്ടോയിൽ വച്ചുതന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നു.
Read More » -
Kerala
കോട്ടയത്ത് ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്കു പരിക്ക്
കോട്ടയം: കെ കെ റോഡിൽ പതിനേഴാം മൈലിനു സമീപം ഇളംപള്ളി കവലയില്‍ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കൊടുങ്ങൂര്‍ ടിഎംഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പൊൻകുന്നത്തുനിന്നു ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബൈക്കിനെ മറികടക്കുമ്ബോള്‍ എതിര്‍ദിശയില്‍ പൊൻകുന്നത്തേക്ക് വന്ന സ്വപ്‌നബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻവശം തകര്‍ന്നു. യാത്രക്കാര്‍ക്ക് മുഖം കമ്ബിയിലിടിച്ചും നിലത്തു വീണുമാണ് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല.അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പള്ളിക്കത്തോട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Read More » -
Sports
ആഴ്സണൽ താരം ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ ടീമിൽ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് അത്രമേൽ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്നത് പരിശീലകൻ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഒരുപാട് താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടെങ്കിലും പക്ഷേ അതൊന്നും തന്നെ പുരോഗതി പ്രാപിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.എന്നിരുന്നാലും ഓരോ റൂമറുകളെയും വളരെയധികം പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ അക്കാദമിയിലൂടെ വളർന്നിട്ടുള്ള ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് പുതിയ വാർത്ത.സംഭവം ഏറെക്കുറെ സത്യമാണ്. ഇംഗ്ലീഷ് മാധ്യമമായ ഗൂണർ ടോക്കാണ്…
Read More » -
India
സര്‍വകലാശാല കെട്ടിടത്തില്‍ നിന്ന് ചാടി ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു
സര്‍വകലാശാല കാമ്ബസിലെ കെട്ടിടത്തില്‍ നിന്ന് ചാടി ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാമ്പസിലാണ് സംഭവം. ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീയാണ് മരിച്ചത്. 18 വയസായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നാണ് രേണുശ്രീ താഴേക്ക് ചാടിയത്. മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കുമ്ബോഴായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുൻപ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Read More » -
NEWS
അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് ഇടപ്പള്ളി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരൻ
കൊച്ചി: അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി റൗള്‍ ജോണ്‍ അജു. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ക്ലാസില്‍ സഹായിക്കാൻ റൗള്‍ ജോണ്‍ അജുവിന് സ്വന്തമായി റോബോട്ടുമുണ്ട്. ഗൂഗിള്‍ മീറ്റ് വഴിയാണ് ക്ലാസ്. ഇൻസൈറ്റ് ഫോര്‍ കിഡ്‌സ് എന്ന സ്‌കൂളാണ് റൗളിന്റെ ഈ സേവനം ഉപയോഗിക്കുന്നത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളുള്ള ക്ലാസില്‍ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനില്‍ അവര്‍ക്ക് റൗളിനെ തത്സമയം കാണാനും കഴിയും. രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് റൗളിന്റെ ക്ലാസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ട്രെൻഡുകളും നേട്ടങ്ങളുമൊക്കെ ക്ലാസിൽ അവതരിപ്പിക്കുന്നു. മൂന്ന് വര്‍ഷം മുൻപാണ് വിഎച്ച്‌എസ്‌എസ് ഭാവി സാങ്കേതികവിദ്യയില്‍ റൗൾ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ശാസ്ത്രീയ സൈറ്റുകളില്‍ കാണുന്ന കാര്യങ്ങള്‍ ക്രമേണ പ്രയോഗത്തില്‍ വരുത്തി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ‘മീബോട്ട്’ എന്ന റോബോട്ട് പിറന്നു.ആദ്യം ഒരു കമ്ബ്യൂട്ടര്‍ ഗെയിം പോലെ രൂപകല്പന ചെയ്ത റോബോട്ടിന് പിന്നീട് AI യുടെ സഹായത്തോടെ ജീവൻ നല്‍കി. MeBot-ന്…
Read More » -
Kerala
കോട്ടയം കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു
കോട്ടയം: കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു.കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയില്‍ ബെന്നി തോമസ് (49) ആണ് മരിച്ചത്. കോട്ടയത്തുനിന്നും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്ന ചമ്ബക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് ഇയാൾ ബസിനടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Read More » -
Kerala
എംഎല്‍എയെ മനസ്സിലായില്ല, നഴ്സിങ് അസോ. ഭാരവാഹിയെന്ന് വിചാരിച്ചു; വാക്‌പോരില്‍ എസ്ഐയുടെ മൊഴി
കണ്ണൂര്‍: കലക്ടറേറ്റിലുണ്ടായ തര്‍ക്കത്തില്‍ എംഎല്‍എയെ മനസ്സിലായില്ലെന്ന് എസ്ഐയുടെ മൊഴി. സമരം നടത്തിയ നഴ്സിങ് അസോസിയേഷന്റെ ഭാരവാഹി ആണെന്ന് വിചാരിച്ചാണ് പ്രതികരിച്ചതെന്നും എസ്ഐ ഷമീല്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മൊഴി നല്‍കി. മൈക്ക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്ക് ഉള്ളതിനാലാണെന്നും എസ്ഐ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രകടനം കലക്ടറേറ്റ് വളപ്പിനുള്ളില്‍ കടന്നിരുന്നു. എം വിജിന്‍ എംഎല്‍എയെ തിരിച്ചറിഞ്ഞില്ലെന്ന് എസ്ഐ പറഞ്ഞു. പ്രതിഷേധക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കേസെടുക്കുമെന്നും അറിയിച്ചു. കലക്ടറേറ്റ് വളപ്പിനുള്ളില്‍ മൈക്കില്‍ പ്രസംഗിക്കുന്നതിന് വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചെടുത്തതെന്നും എസ്ഐ മൊഴി നല്‍കി. പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് ഗേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസിന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എംഎല്‍എയോട് പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ എസിപിക്ക് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, തന്നോട് അപമ്യാദയോടെ പെരുമാറുകയും പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കുകയും ചെയ്ത ടൗണ്‍ എസ്ഐക്കെതിരെ നടപടി വേണമെന്നാണ് എം വിജിന്‍ എംഎല്‍എ…
Read More »