കോട്ടയം: കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു.കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയില്‍ ബെന്നി തോമസ് (49) ആണ് മരിച്ചത്.
കോട്ടയത്തുനിന്നും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്ന ചമ്ബക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് ഇയാൾ ബസിനടിയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് കേസെടുത്തു.