IndiaNEWS

അതിശൈത്യം; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി 12 വരെ അവധി

ന്യൂഡൽഹി: അതിശൈത്യം തുടരുന്നതിനാല്‍ ഡൽഹിയിൽ നഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജനുവരി 12 വരെ അവധി പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ്.

ജനുവരി 1 മുതല്‍‌ ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകള്‍ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. ‌കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, ഡല്‍ഹിയിലും  അയല്‍ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

Signature-ad

അതേസമയം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു

.

ശനിയാഴ്ച, ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 15.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെല്‍ഷ്യസാണ്.

Back to top button
error: