KeralaNEWS

കോട്ടയത്ത് ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധിപ്പേര്‍ക്കു പരിക്ക്

കോട്ടയം: കെ കെ റോഡിൽ പതിനേഴാം മൈലിനു സമീപം ഇളംപള്ളി കവലയില്‍ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും  കൊടുങ്ങൂര്‍ ടിഎംഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

പൊൻകുന്നത്തുനിന്നു ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബൈക്കിനെ മറികടക്കുമ്ബോള്‍ എതിര്‍ദിശയില്‍ പൊൻകുന്നത്തേക്ക് വന്ന സ്വപ്‌നബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻവശം തകര്‍ന്നു.

Signature-ad

യാത്രക്കാര്‍ക്ക് മുഖം കമ്ബിയിലിടിച്ചും നിലത്തു വീണുമാണ് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല.അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പള്ളിക്കത്തോട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Back to top button
error: