Month: January 2024

  • Kerala

    കേരള ജെഡിഎസ് വീണ്ടും പിളര്‍പ്പിലേക്ക്; നാണുവിന്റെ ‘ഉണക്കയോഗ’ത്തിന് ബദലുമായി നീലന്‍

    തിരുവനന്തപുരം: കേരള ജെഡിഎസ് വീണ്ടും പിളര്‍പ്പിലേക്ക്. ദേശീയ സെക്രട്ടറി എ നീലലോഹിതദാസന്‍ നാരടാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നീക്കം നടക്കുകയാണ്. ജെഡിഎസിന്റെ ദേശീയ ബദല്‍ രൂപീകരിക്കുമെന്ന് നീല ലോഹിതദാസന്‍ പ്രതികരിച്ചു. സി കെ നാണു വിഭാഗത്തിനും ഔദ്യോഗിക പക്ഷത്തിനും ബദലായാണ് പുതിയ നീക്കം. ഇരു വിഭാഗങ്ങളോടും യോജിപ്പ് ഇല്ലെന്നും നീല ലോഹിതദാസന്‍ വ്യക്തമാക്കി. ‘കേരള പാര്‍ട്ടിയായിട്ടാണ് തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന്റെ കൂടെ ഇല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞു. ഇക്കാലമത്രയും ദേശീയ രാഷ്ട്രീയത്തിനൊപ്പമാണ് നിന്നത്. ഇനിയും അതേ സാധിക്കൂ. ഇവര്‍ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ കേരളത്തിലെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി എന്താണ് വേണ്ടതെന്ന് ആലോചിക്കും, അവരെ കൂടെ കേട്ടശേഷം അടുത്തനടപടി തീരുമാനിക്കും. ദേശീയ ബദല്‍ രൂപീകരിക്കും.’ നീല ലോഹിതദാസന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ചേരാനുള്ള ജെഡിഎസ് തീരുമാനത്തോട് വിയോജിച്ച് കേരള ഘടകം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തില്‍ സി കെ നാണുവിന്റെ നേതൃത്വത്തില്‍ കോവളത്ത് യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരു ‘ഉണക്കയോഗം’ ആയിരുന്നുവെന്ന്…

    Read More »
  • Crime

    വണ്ടിപ്പെരിയാര്‍ ആക്രമണം; കുട്ടിയുടെ പിതാവിനെ ആക്രമിച്ചത് സ്വയരക്ഷയ്ക്കെന്ന് പാല്‍രാജിന്റെ കുടുംബം

    ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചത് സ്വയ രക്ഷക്കെന്ന് പ്രതി പാല്‍രാജിന്റെ കുടുംബം….ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതിനാല്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്നും പാല്‍ രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. പാല്‍രാജിന്റേത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും ഇയാളാണ് പ്രകോപനമുണ്ടാക്കിയതെന്നുമാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഒരു മരണാനന്തര ചടങ്ങിനായി പോകവേ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പാല്‍രാജ് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് പാല്‍രാജിന്റെ കുടുംബം. പ്രകോപനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് പെണ്‍കുട്ടിയുടെ കുടുംബമാണെന്നും നേരത്തേയും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. പാല്‍രാജിന്റെ കയ്യില്‍ കത്തി ആയിരുന്നില്ല, തയ്യല്‍ സാമഗ്രിയായിരുന്നു ഉണ്ടായിരുന്നതെന്നും തനിക്ക് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് പാല്‍രാജ് ചെയ്തതെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഹൈക്കോടതിയിലടക്കം ചെന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ വാദം. തങ്ങള്‍ നിരപരാധികളാണെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണ് എന്ന നിലപാടിലാണ് പൊലീസ്. അശ്ലീല ആംഗ്യം കാണിച്ച് കുട്ടിയുടെ പിതാവിനെയും…

    Read More »
  • Crime

    ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വര്‍ണം തട്ടിയെടുത്തു; രണ്ടുപേര്‍ റിമാന്‍ഡില്‍

    കണ്ണൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കൂവപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി.റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെപുരയില്‍ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് മജിസ്ട്രറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷന്‍ സംഘം ഒരു കിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്. ബുഷറയുടെ മകന്‍ മുഹമ്മദ് മുബാറക്കിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയില്‍നിന്ന് സ്വര്‍ണം കൈക്കലാക്കിയെന്നാണ് വിവരം. പിന്നീട് ഉമ്മയേയും മകനേയും കൂത്തുപറമ്പ് നീറോളിച്ചാലിലെ ലോഡ്ജില്‍ എത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു. യുവതി കൂത്തുപറമ്പിലെ ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയേയും മകനേയും ആക്രമിക്കുകയും ബാഗ് ഉള്‍പ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    ”അത് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്”… മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ്

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ് മന്ത്രി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നാണ് അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഇത് സമൂഹമാധ്യമത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു എന്നായിരുന്നു മാജിദിന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്‌നോര്‍കെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയും ചെയ്തു. സഞ്ചാരികള്‍ തങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദര്‍ശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മാജിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. മാലദ്വീപില്‍ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലദ്വീപില്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള സഹകരണത്തിലാണ്…

    Read More »
  • NEWS

    മരുഭൂമികള്‍ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി സൗദി

    റിയാദ്: രാജ്യത്തെ മരുഭുമികള്‍ സന്ദര്‍ശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി സൗദി അധികൃതര്‍. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് അടയാളങ്ങള്‍ മറികടന്ന് നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക. സുരക്ഷാ നിയമങ്ങള്‍ പാലിക്കണം. അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകള്‍ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവര്‍ക്ക് 30 മാസം വരെ തടവും 25,000 റിയാല്‍ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നല്‍കുക. അതേസമയം, വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ആണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നത്. ഒമ്പത് ദിവസമായി നടന്ന ഫാല്‍ക്കണ്‍സ് കപ്പ്…

    Read More »
  • Crime

    ആറു ദിവസം മുമ്പ് സംസ്‌ക്കരിച്ചയാള്‍ ‘ജീവനോടെ’ തിരിച്ചെത്തി; നിലയ്ക്കലില്‍ റോഡരികില്‍ കണ്ടത് ആരുടെ മൃതദേഹം?

    പത്തനംതിട്ട: ആറുദിവസം മുമ്പ് മരിച്ചെന്ന് കരുതി സംസ്‌ക്കരിച്ചയാള്‍ ‘ജീവനോടെ’ തിരിച്ചെത്തി. ളാഹ മഞ്ചത്തോട് കോളനിയിലാണ് സംഭവം. ഡിസംബര്‍ 30ന് നിലയ്ക്കല്‍-ഇലവുങ്കോട് റോഡരികില്‍ കണ്ടെത്തിയ മൃതദേഹമാണ് മഞ്ചത്തോട് കോളനി നിവാസി രാമന്‍ ബാബുവിന്റേത്(75) ആണെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചത്. എന്നാല്‍, രാമന്‍ ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇതോടെ റോഡരികില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇലവുങ്കലിനടുത്ത് ളാഹ മഞ്ചത്തോട് കോളനി നിവാസിയായ രാമന്‍ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍, കുറച്ചുനാള്‍ മുമ്പ് ഇദ്ദേഹത്തെ കാണാതായിരുന്നു. അതിനിടെയാണ് ഡിസംബര്‍ 30ന് റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് രാമന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി. മൃതദേഹം രാമന്‍ ബാബുവിന്റേതാണെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ പൊലീസ് അവര്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടവും സംസ്‌ക്കാര ചടങ്ങുകളും നടത്തി. അതിനിടെ, രാമന്‍ ബാബുവിന്റെ ബന്ധുവും കോന്നി കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ മനു, കൊട്ടമ്പാറയില്‍വെച്ച് രാമന്‍ബാബുവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇരുവരും മഞ്ചത്തോട് കോളനിയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. മരിച്ചെന്ന്…

    Read More »
  • Sports

    കേരളത്തിൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

    തൃശൂർ: കായിക കേരളത്തിന്റെ തലവര തന്നെ മാറ്റാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ജൻമനാട്ടിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി താൽപ്പര്യം പ്രകടിപ്പിച്ചതായാണ് ആ വാർത്ത. നേരത്തെയും ഇതേപോലെ ഒരു വാർത്ത പുറത്തുവന്നിരുന്നു.വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി  ദുബായ് സന്ദർശിച്ചിരുന്ന വേളയിൽ വെസ്റ്റ് ബംഗാളിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു എന്നതായിരുന്നു ആ വാർത്ത. 100 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പും അവരുടെ ഉടമസ്ഥനായ യൂസുഫലിയും തയ്യാറായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഒഫീഷ്യലായിട്ടുള്ള സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പിന്നീട്  വന്നില്ല.   അതേസമയം ഇപ്പോൾ യൂസുഫലിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിൽ തന്നെ ഒരു ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാനാണ് താൽപ്പര്യം  എന്നാണ് ലഭിക്കുന്ന വിവരം. പുതിയ ക്ലബ്ബ് ഇവർ ആരംഭിക്കുമോ അതല്ല നിലവിലുള്ള ഏതെങ്കിലും…

    Read More »
  • Crime

    വസ്തു വില്‍പ്പനയുടെ മറവില്‍ സഹോദരന്റെ 1.15 കോടി തട്ടി; അനുജന്‍ അറസ്റ്റില്‍

    ഇടുക്കി: വസ്തു വാങ്ങി നല്‍കി സ്വന്തം സഹോദരനില്‍ നിന്നും 1.15 കോടി രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ബിജു പോളിന് മൂന്നേക്കര്‍ സ്ഥലം വാങ്ങുന്നതിനാണ് ബിനു പോള്‍ പണം തട്ടിയത്. രണ്ടു വ്യക്തികളില്‍ നിന്നായി സ്ഥലം ഇയാള്‍ കച്ചവടം ചെയ്യുകയും 59 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.പിന്നീട് ബിജു പോളിന് കൊടുക്കുന്നതിനായി വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച് മറ്റൊരു കരാര്‍ കൂടി ഇയാള്‍ ഉണ്ടാക്കി. തുടര്‍ന്ന് 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ ബിജു പോള്‍ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു. എന്നാല്‍ ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാവുന്നത്. തുടര്‍ന്ന് ബിജു…

    Read More »
  • Kerala

    ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; ആലുവയിൽ യുവാവ് പൊലീസ് പിടിയില്‍ 

    ആലുവ: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷി (34)നെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഓട്ടോ വര്‍ക്ക്‌ഷോപ്പിൽ  നിന്ന് ഗ്രോ ബാഗില്‍ നട്ടുവളർത്തിയ പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വഴിക്കുളങ്ങരയില്‍ ഓട്ടോ വര്‍ക്ക്‌ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് ഇയാള്‍. വര്‍ക്ക് ഷോപ്പിന്റെ വളപ്പില്‍ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളര്‍ത്തിയത്. പതിനെട്ടു സെന്റീമീറ്റര്‍ നീളം വരും തൈകള്‍ക്ക്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

    Read More »
  • India

    സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍

    മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂര്‍ ദേവര്‍ഷോല തട്ടാൻതൊടി വീട്ടില്‍ ഉമ്മുസല്‍‍മയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസര്‍ ആര്‍.പി സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.സ്വര്‍ണാഭരണങ്ങള്‍ ഗൂഡല്ലൂരിലെ ജ്വല്ലറിയില്‍നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് സംഭവം. പുല്‍പറ്റ തോട്ടക്കാട് കെ.പി. അലിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. മകളുടെ പ്രസവാനന്തര പരിചരണത്തിനായാണ് ഉമ്മുസല്‍മ വീട്ടിലെത്തിയത്. 14 ദിവസം ജോലിയെടുത്ത ഇവര്‍ വീട്ടുകാരോട് ഭര്‍ത്താവ് മരിച്ചതായി അറിയിച്ച്‌ ഗൂഡല്ലൂരിലേക്ക് പോയി. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അലമാരക്ക് മുകളില്‍ സൂക്ഷിച്ച എട്ടുപവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ അറിഞ്ഞത്. താലിമാല, പാദസരം, വള എന്നിവയാണ് നഷ്ടമായത്. തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
Back to top button
error: