KeralaNEWS

യുപി സര്‍ക്കാരുമായി ഉണ്ടായിരുന്ന കരാറിന്‍റെ ഭാഗമായാണ് ബോട്ടുകള്‍ കൈമാറിയത്: കൊച്ചിന്‍  ഷിപ്പ് യാർഡ്

കൊച്ചി: ഉത്തർപ്രദേശിന് ബോട്ട് കൈമാറിയതിൽ വിവാദം വേണ്ടെന്ന് കൊച്ചി വാട്ടർ മെട്രോയ്ക്കായി ബോട്ടുകൾ നിർമ്മിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചു.

യുപി സര്‍ക്കാരുമായി ഉണ്ടായിരുന്ന കരാറിന്‍റെ ഭാഗമായാണ് ബോട്ടുകള്‍ കൈമാറിയതെന്നും  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറിയിച്ചു.

കൈമാറിയത് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിര്‍മിച്ച ബോട്ടുകളാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ വന്‍ വിവാദമായിരുന്നു. കൊച്ചിക്ക് യഥാസമയത്ത് ബോട്ടുകള്‍ നല്‍കാതെ പ്രധാനമന്ത്രിയുടെ മണ്ഡലമായ അയോധ്യയ്ക്ക് ബോട്ടുകള്‍ കൊണ്ടുപോയതിന് പിന്നില്‍ ചില താത്പര്യങ്ങളാകാമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Signature-ad

അയോധ്യ-വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി എട്ട് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി അയോധ്യ വാട്ടര്‍ മെട്രോയുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ട് ബോട്ടുകളാണ് കൈമാറിയതെന്ന് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ വക്താവ് പറഞ്ഞു. ശേഷിക്കുന്ന ആറ് ബോട്ടുകളുടെ നിര്‍മാണം കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ ഉപസ്ഥാപനമായ കോല്‍ക്കത്തയിലെ ഹൂഗ്ലിയിലുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: