കൊച്ചി: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്.മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്.
നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു.പൂജ അനുഷ്ഠാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.